നിങ്ങള്ക്ക് അനുയോജ്യമായ വീടാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്: 1450 sqft ൽ ഉള്ള ഈ ബഡ്ജറ്റ് ഹൗസ് പോലെ…

ഒരു സാധാരണ കുടുംബത്തിന് ഇന്ന് സുരക്ഷിതമായി, ബാധ്യതകൾ ഇല്ലാതെ, അതെപോലെ ചിലവ് കുറച്ച് മെയിൻറനൻസ് നടത്തിക്കൊണ്ട് സുഖമായി ജീവിക്കാൻ സാധിക്കുന്ന ഒരു ഹോം ഡിസൈൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വെറും നാല് സെന്റിൽ, സർവ്വ സൗകര്യങ്ങളോടും കൂടി അതുപോലെ തന്നെ ഏറ്റവും പുതിയ ഡിസൈനുകളും ഫിറ്റിങ്‌സോടും കൂടി ഉണ്ടാക്കിയ 1450 സ്ക്വയർ ഫീറ്റിൽ തീർക്കാൻ ചെലവായത് 25 ലക്ഷം രൂപയിൽ താഴെ!!

ഈ വീടിൻറെ വിശേഷങ്ങളിലേക്ക് കടക്കാം. 

Total plot = 4 cent

Total area =1450 sq.ft

Total cost = ₹ 23,92,500

മുറികൾ

ഒരു സാധാരണ കുടുംബത്തിന് അനിയോജ്യമാവും വിധമാണ് ഈ വീടിന്റെ നിർമാണം. സിറ്റ്ഔട്ട്‌, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക്‌ ഏരിയ, താഴെ 1 ബെഡ്‌റൂം, മുകളിൽ 2 ബെഡ്‌റൂം, യൂട്ടിലിറ്റി ഏരിയ, ബാൽക്കണി എന്നിവ ഈ 1450 sq.ft ൽ ഉൾകൊള്ളുന്നു.

ഫൗണ്ടേഷനും സ്ട്രകച്ചറും

വീടിന്റെ ഫൌണ്ടേഷൻ ചെയ്തിരിക്കുന്നത് ഫ്ലൂറ്റിങ്‌ കോളം ആയാണ്

സിമന്റ്‌ ബ്രിക് ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്

കമ്പികൾ കൈരളി ടി എം ടി യുടെയും, സിമന്റ്‌ അൾട്രാ ടെക് എം ആണ് ഉപയോഗിച്ചിരിക്കുന്നത്.

മരം പ്രധാനമായും തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫ്ലോറിങ്ങിനു പ്രധാനമായും ഗ്രാനൈറ്റും വിട്രിഫൈഡ് ടൈൽസും.

എലെക്ട്രിക്കൽ ആൻഡ് പ്ബ്ലിങ്

എലെക്ട്രിക്കൽ ആൻഡ് പ്ബ്ലിങ്-ലേക്ക്  വരുമ്പോൾ wire ഉപയോഗിച്ചിരിക്കുന്നത് ഫിനോലിക്സും, സ്വിച്ച് മുഴവനായി Havels-ഉം ആണ് കൊടുത്തിരിക്കുന്നത്.

സാനിറ്ററി &ക്ലോസേറ്റ് ബേസിൻസ് സെറയുടെ (cera)മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്യുക.

Courtesy: Rinu Joseph

+918075583452

Jhons concepts