1200 sq.ft സ്‌ഥലത്ത് 1400 sq.ft വീടോ???സംഭവം തമിഴ്നാട്ടിൽ

1400 SQ.FT | COST: RS 42 LAC | BRICK HOUSE

അതേ!!!! സ്‌ഥല പരിമിതി എന്ന പ്രശ്നം ഏറി വരുന്ന ഇന്നത്തെ കാലത്ത്, ചെന്നൈയിലെ കൊച്ചു പ്ലോട്ടുകളിൽ നിർമ്മിക്കപ്പെടുന്ന ബഡ്ജറ് വീടുകളെ കുറിച്ചാണ് ഈ പറയുന്നത്. 

എന്നാൽ സ്‌ഥലം പരിമിതം എന്നതുകൊണ്ട് സൗകര്യം പരിമിതാമകണം എന്നൊരു അർതഥവുമില്ല എന്നു കാണിച്ചു തരുന്നതാണ്‌ ചെന്നൈ പരുത്തിപ്പെട്ടുള്ള 42 ലക്ഷം രൂപയ്ക്ക് പണി തീർത്ത ഈ 1400 sq.ft ന്റെ വീട്.

സിംപിൾ ബോക്‌സ് ആകൃതിയിലുള്ള എലവേഷന്റെ ഒരു സൈഡ് മുഴുവനായി ബ്രിക്ക് പെർഫോറേറ്റഡ് വാൾ ആണ്. ഇത് ഒരേ സമയം ചൂട് കുറയ്ക്കാനും, അതേപോലെ ഒരു ഡിസൈൻ എലമെന്റും ആയി മാറുന്നു.

അതിമനോഹരമായാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. അതുപോലെ ഫങ്ഷനലും. 

ചെറിയ സ്‌ഥലത്തു വിശാലമായ ലിവിങ് കം ഡൈനിങ് ഉണ്ടാക്കിയിരിക്കുന്നു. പ്രൗഢഗംഭീരമായ ജൈസാൽമർ യെല്ലോ സ്റ്റോണ്സ് ആണ് ഫ്ലോറിന് ഉപയോഗിച്ചിരികുന്നത്. 

അതിനോട് മാച്ചിങ് ആയുള്ള ഫർണിച്ചറുകൾ, wall tiles, ഡെക്കോർ തുടങ്ങിയവയാണ്  തിരഞ്ഞെടുത്തിരിക്കുന്നു. 

വളരെ രസകരമായ ഇന്റീരിയർ വർക്‌സ് ഉൾപ്പടെ ഏറെ ഹൃദ്യമായ ഈ വീടിന് ആകെ ആയത് 42 ലക്ഷം രൂപ!!!!

Built-up space: 1400 sq.ft

Site area: 1200 sq.ft

Location: Paruthipett, Chennai

Design: Studio 1008, Chennai

Courtesy:  Mr Senthil Kumar,

Architectural photographer