എയർ കണ്ടീഷണർ: കുറച്ച് ശ്രദ്ധിച്ചാൽ കാശ് ലാഭിക്കാം

ചൂട് കൂടുന്നു. ദിവസംതോറും!! എയർകണ്ടീഷനർ വീടുകളിൽ നിർബന്ധമായി മാറുന്നു. 

എന്നാൽ നമ്മുടെ നാട്ടിൽ ഇന്നും അത്ര പരിചയം ഉള്ള ഒരു ശീലമല്ല ഇത്. അതിനാൽ തന്നെ ഈ പുതിയകാല ശീലത്തെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏത് എയർകണ്ടീഷണർ (Air conditioner) വാങ്ങണം, അത് വീട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ അങ്ങനെ അനവധി കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനുണ്ട്.

ഇതിൽ പ്രധാനം വൈദ്യുതിയുടെ ഉപയോഗം തന്നെയാണ്. മനസ്സിലാക്കുക സാധാരണ ഒരു എയർകണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 6 യൂണിറ്റ് വൈദ്യുതി ചിലവാകും!!

അതിനാൽ തന്നെ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു ഉപകരണമാണ് എയർകണ്ടീഷണർ. 

എയർ കണ്ടീഷണറുകൾ (Air conditioner) ഉപയോഗിക്കിമ്പോൾ വൈദ്യുതി ലഭിക്കാൻ: 

  1. വീടിൻറെ പുറം ചുമരുകളിലും ടെറസിലും വെള്ളനിറത്തിലുള്ള പെയിൻറ് ഉപയോഗിക്കുന്നതും ജനലുകൾക്കും വാതിലുകൾക്കും ഷേഡ് നിർമ്മിക്കുന്നതും വീടിന് ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂടു കുറയ്ക്കാൻ സഹായിക്കും
  1. ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായ എയർകണ്ടീഷണർ വേണം തിരഞ്ഞെടുക്കാൻ 
  1. വാങ്ങുന്ന സമയത്ത് ബി ഈ ഈ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. ഫൈവ് സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്. 
  1. എയർകണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലെ ജനലുകൾ വാതിലുകൾ മറ്റ് ദ്വാരങ്ങൾ എന്നിവയിൽ കൂടി വായു അകത്തേക്ക് കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  1. ഫിലമെൻറ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക 
  1. എയർകണ്ടീഷണറിൻറെ ടെമ്പറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും അഞ്ച് ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. ആയതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ്  സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
  1.  എയർകണ്ടീഷണർ ഫിൽറ്റർ എല്ലാമാസവും വൃത്തിയാക്കണം.
  1. എയർ കണ്ടീഷണർ കണ്ടൻസർ യൂണിറ്റ് ഒരിക്കലും വീടിൻറെ തെക്കുപടിഞ്ഞാറുഭാഗത്ത് അത് ഘടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  1. എയർ കണ്ടീഷണർ കണ്ടൻസറിന്റെ ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക 
  1. കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലായവ ഉപയോഗിക്കുക

ഇൻവർട്ടർ എയർ കണ്ടീഷണർ

ഊർജ്ജ കാര്യക്ഷമത കൂടിയ എയർ കണ്ടീഷണർ ആണ് ഇൻവർട്ടർ എയർ കണ്ടീഷണർ. 

ഒരുപക്ഷേ കേരളത്തിൽ ഇന്ന് കൂടുതൽ വിൽക്കപ്പെടുന്നത് ഇത് തന്നെയാണ്.