ബയോഗ്യാസ് പ്ലാൻ്റ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കാൻ സബ്സിഡി

ജില്ലാ അനെർട്ട് ഓഫീസ് വഴി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻ്റ് പുകയില്ലാത്ത അടുപ്പ് എന്നിവയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ലഭിക്കും.

സർക്കാർ ധനസഹായം ലഭിച്ച് നിർമ്മിക്കുന്ന വീടുകളിലും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളിലും അനെർട്ടിന്റെ 2800 വരുന്ന മെച്ചപ്പെട്ട വിറകടുപ്പുകൾ സ്ഥാപിക്കുന്നതിന് 2500 രൂപ സബ്സിഡി ലഭിക്കും.

സ്ക്കൂൾ, അംഗനവാടി, ഹോസ്റ്റലുകൾ, തുടങ്ങി സർക്കാർ/പൊതു സ്ഥാപനങ്ങളിൽ കമ്യൂണിറ്റി വിറകടുപ്പ് സ്ഥാപിക്കുന്നതിന് 12000 രൂപ വരെ സബ്സിഡി ലഭിക്കും.

ഈ അടുപ്പ് സ്ഥാപിക്കുന്നതുമൂലം വിറക് ലാഭം, സമയലാഭം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നു.


ഫിക്സഡ് മോഡൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ജനറൽ വിഭാഗത്തിന് 9000 രൂപയും പട്ടികജാതി വിഭാഗത്തിന് 11000 രൂപയും സബ്സിഡി ലഭിക്കുന്നതാണ്.

വീടുകളിലെ അടുക്കള ഭക്ഷണാവിഷ്ടങ്ങളിൽനിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിന് 12 ശേഷിയുള്ള 17500 രൂപ വരുന്ന പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്, 0.7533 ശേഷിയുള്ള 14000 രൂപ വില വരുന്ന പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് 8000 രൂപ തോതിൽ സബ്സിഡി ലഭിക്കും.

ബയോഗ്യാസ് സ്ഥാപിക്കുന്നതുകൊണ്ട് മാലിന്യ സംസ്കരണം, എൽ.പി.ജി ഇന്ധനലാഭം എന്നിവ സാധ്യമാകുന്നു.

ബയോഗ്യാസ് പ്ലാൻ്റ് പുകയില്ലാത്ത അടുപ്പ് എന്നിവ അടുക്കളയിലെ ആയാസഹരമായ പ്രവർത്തികളെയും അതിലുപരി ഊർജ സംരക്ഷണത്തിനും ഊന്നൽ നൽകുന്നതിനാൽ ഇവയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന വ്യാപനം കൂടുതൽ ഗുണങ്ങൾ ചെയ്യുമെന്ന് ഇതുമായി ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി