AC എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാം

വേനൽ കടുത്ത് തുടങ്ങിയിരിക്കുന്നു പതിവായി എയർകണ്ടീഷണർ (എസി) ഉപയോഗിക്കുന്നവർ കൃത്യമായി എസി പ്രവർത്തിപ്പിക്കുന്നതിനുള്ള രീതി മനസ്സിലാക്കാം
ഏസിയിൽ 20-22 ഡിഗ്രിയിൽ സെറ്റ് ചെയ്യ്ത് വെക്കുകയും തണുപ്പ് അനുഭവപ്പെടുമ്പോൾ പുതപ്പ് കൊണ്ട് ശരീരം മറയ്ക്കുന്നതും എയർകണ്ടീഷൻ ഉപയോഗിക്കുന്ന എല്ലാ ആളുകളുടെയും പൊതു ശീലമാണ്.

ഇത്തരത്തിലുള്ള പ്രവർത്തി ഗുണത്തേക്കാൾ ഉപരി ഇരട്ടി ദോഷങ്ങൾക്ക് കാരണമാകുന്നു

നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസ് ആണെന്ന് നിങ്ങൾക്കറിയാമല്ലോ? 23 ഡിഗ്രി മുതൽ 39 ഡിഗ്രി വരെയുള്ള താപനില ശരീരത്തിന് എളുപ്പത്തിൽ സഹിക്കാൻ കഴിയും. ഇതിനെ മനുഷ്യ ശരീരത്തിന്റെ താപനില സഹിഷ്ണുത എന്ന് വിളിക്കുന്നു. മുറിയിലെ ഊഷ്മാവ് ഇതിൽ നിന്ന് കുറവോ ഉയർന്നതോ ആയിരിക്കുമ്പോൾ, ശരീരം തുമ്മൽ, വിറയൽ തുടങ്ങിയവയിലൂടെ പ്രതികരിക്കുന്നു.

നിങ്ങൾ 19-20-21 ഡിഗ്രിയിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ, മുറിയിലെ താപനില സാധാരണ ശരീര താപനിലയേക്കാൾ വളരെ കുറവായിരിക്കും, ഇത് ശരീരത്തിൽ ഹൈപ്പോതെർമിയ എന്ന പ്രക്രിയ ആരംഭിക്കുന്നു, ഇത് രക്തചംക്രമണത്തെ ബാധിക്കുന്നു, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ രക്ത വിതരണം തടസ്സപ്പെടുന്നു, സന്ധിവാതം മുതലായ നിരവധി രോഗങ്ങൾക്ക്‌ ഇത് കാരണമാകുന്നു .


എസി പ്രവർത്തിപ്പിക്കുന്നത് കാരണം പലപ്പോഴും ശരീരം വിയർക്കില്ല, അതിനാൽ ശരീരത്തിലെ വിഷാംശം പുറത്തുവരാൻ കഴിയാതെ വരുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇത് തുടരുന്നത് ചർമ്മ അലർജിയോ ചൊറിച്ചിലോ, ഉയർന്ന രക്തസമ്മർദ്ദം, ബിപി തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു.

ഇത്രയും കുറഞ്ഞ താപനിലയിൽ നിങ്ങൾ എസി പ്രവർത്തിപ്പിക്കുമ്പോൾ, കംപ്രസർ 5 സ്റ്റാർ എസി ആണെങ്കിൽ പോലും പൂർണ്ണ ഊർജ്ജത്തിൽ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു ഇത് അമിത വൈദ്യുതി ഉപഭോഗം ഉണ്ടാക്കുന്നു, നിങ്ങളുടെ ആരോഗ്യം മോശമാക്കുന്നതിനൊപ്പം പോക്കറ്റിൽ നിന്ന് പണവും നഷ്ടമാകും ഇത്തരത്തിൽ എയർകണ്ടീഷൻ പ്രവർത്തിപ്പിച്ചാൽ.

എസി പ്രവർത്തിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്..?

എസി താപനില 26 ഡിഗ്രിയോ അതിലധികമോ ആയി സജ്ജീകരിക്കുക.

AC- 20-21 താപനില സജ്ജമാക്കിയ ശേഷം നിങ്ങൾക്ക് ചുറ്റും ഒരു ഷീറ്റോ നേർത്ത പുതയോ പൊതിയുന്നതിലൂടെ നിങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. എന്നാൽ എസി 26+ ഡിഗ്രിയിലും ഫാൻ കുറഞ്ഞ വേഗതയിലും പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്.

ഇങ്ങനെ ചെയ്യുന്നത് വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യും പോരാത്തതിന് നിങ്ങളുടെ ശരീരത്തിന്റെ താപനിലയും പുറത്തെ റൂമിലെ താപനിലയും തമ്മിൽ ചെറിയ വ്യത്യാസം മാത്രം ഉള്ളതിനാൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷവും ഉണ്ടാകില്ല.

വൈദ്യുതി ഉപഭോഗം കുറയുന്നു, ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാകുന്നു ഇതിനേക്കാളെല്ലാം ഉപരി എയർകണ്ടീഷൻ ഇങ്ങനെ ഉപയോഗിക്കുന്നതുമൂലം നേട്ടങ്ങൾ നിരവധി ഉണ്ട് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ഊർജ്ജ സംരക്ഷണത്തിന് സഹായിക്കുന്നു തുടങ്ങിയവയാണ്

26+ ഡിഗ്രിയിൽ എസി പ്രവർത്തിപ്പിക്കുന്നതിലൂടെ നിങ്ങൾ ഒരു രാത്രിയിൽ മാത്രം ഏകദേശം 5 യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നു നിങ്ങളെപ്പോലെ മറ്റൊരു 10 ലക്ഷം വീടുകളിൽ എയർകണ്ടീഷൻ ഇപ്രകാരം പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും നമുക്ക്.

നിങ്ങളുടെ ശരീരവും നമ്മുടെ പരിസ്ഥിതിയും എല്ലാവരുടെയും ആരോഗ്യവും നിലനിർത്താൻ നമുക്ക് കൈകോർക്കാം

courtesy : fb group