വീട്ടിലെ സ്‌ഥിരം സോളാർ ചോദ്യം: ഓൺ ഗ്രിഡ് ആണോ ഓഫ് ഗ്രിഡാണോ ?

ഓൺ ഗ്രിഡാണോ , ഓഫ് ഗ്രിഡാണോ  കൂടുതൽ പ്രയോജനം ?

ഇതിനുള്ള ഉത്തരം ഈ ലേഖനത്തിലൂടെ ലഭിക്കും.

സാമ്പത്തിക നേട്ടം , തടസ്സമില്ലാത്ത വൈദ്യുതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും പ്രയോജനം തീരുമാനിക്കുന്നത് എന്ന നിലയ്ക്ക് ഇവ തമ്മിൽ ഒന്ന് താരതമ്യം ചെയ്യാം.

സാമ്പത്തിക താരമ്യം:

1.ഓൺ ഗ്രിഡ് സോളാറിന് ബാറ്ററിയുടെ ആവശ്യമില്ല , എന്നാൽ ഓഫ് ഗ്രിഡ് സോളാറിന് ബാറ്ററി ആവശ്യമാണ് .

2. കറണ്ട്  പോയാൽ ഓൺ ഗ്രിഡ്  സോളാർ പ്രവർത്തിക്കില്ല . എന്നാൽ കരണ്ട് പോയാലും ഓഫ് ഗ്രിഡ്  സോളാർ പ്രവർത്തിക്കും .

3. ഓൺ ഗ്രിഡ് സോളാറിന്  തുടർ ചെലവുകൾ അധികം വരുന്നില്ല .  എന്നാൽ ലിഥിയം ബാറ്ററി ഉപയോഗിച്ചിട്ടുള്ള ഓഫ്  ഗ്രിഡ് സോളർ സിസ്റ്റത്തിന് 10,15 വർഷത്തിനുശേഷം ബാറ്ററി മാറ്റേണ്ടിവരുന്ന ചിലവ് വരുന്നു .

4.ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിന് 40,000 രൂപ മുതൽ 70,000 രൂപ വരെ ശരാശരി ചെലവ് വരുന്നു , 

എന്നാൽ ഒരു കിലോവാട്ട് ലിഥിയം  ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തിന് 100000 രൂപ മുതൽ 150000 രൂപ വരെ ശരാശരി ചിലവ് വരുന്നു .

5.ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ അപ്പ്രൂവൽ ആവശ്യമുണ്ട് . 

എന്നാൽ ഓഫ് ഗ്രിഡ്  സോളാർ സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ അനുമതി ആവശ്യമില്ല .

6. കേരളത്തിലെ കാലാവസ്ഥയിൽ , ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിൽ നിന്നും ഒരു വർഷം 1440 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു , അതായത് ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി. 

എന്നാൽ ഓഫ് ഗ്രിഡ് സോളാറിൽ നിന്നും ഒരു വർഷം 1080 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു അതായത് ശരാശരി ദിവസം മൂന്ന് യൂണിറ്റ് .

7. ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ  ഫിക്സഡ് ചാർജ് ഒഴിവാക്കാൻ കഴിയില്ല . 

എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ, എനർജി ചാർജ്ജ് മാത്രമല്ല, ഫിക്സഡ് ചാർജും ഒഴിവാക്കാം. ഉദാഹരണത്തിന് 100 കിലോവാട്ട് ലോഡ് ഉള്ളവർക്ക് 10 വർഷത്തേക്ക്  ശരാശരി 20  ലക്ഷം രൂപ വരെ ഫിക്സഡ് ചാർജ് ഒഴിവാക്കുന്നതിനും കഴിയുന്നു.

8.  ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നവർക്ക് പവർ ക്വാളിറ്റി  ഉള്ള വൈദ്യുതി എല്ലായിപ്പോഴും  ലഭിക്കുന്നില്ല . 

എന്നാൽ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുന്നവർക്ക് പവർ ക്വാളിറ്റിയുള്ള ഉള്ള വൈദ്യുതിയും , തടസ്സമില്ലാത്ത വൈദ്യുതിയും , എല്ലായ്പ്പോഴും ലഭിക്കുന്നു.

9 . ഒരു കിലോവാട്ട് ഓൺ ഗ്രിഡ് സോളാറിൽ നിന്നും രണ്ടുമാസത്തെ വൈദ്യുതി ബില്ലിൽ ശരാശരി 1800 രൂപ കുറവ് വരുന്നു . ഒരു കിലോവാട്ട് ഓഫ് ഗ്രിഡ് സോളാറിൽ നിന്നും രണ്ടുമാസത്തെ കരണ്ട് ബില്ലിൽ ശരാശരി 1350 രൂപയുടെ കറണ്ട് ചാർജ് കുറവ് വരുന്നു .

10 .  ഓൺ ഗ്രിഡിനോടൊപ്പം ഒരു സാധാരണ ഇൻവെർട്ടർ ഉണ്ടെങ്കിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കും .   എന്നാൽ വെള്ളപ്പൊക്കം ചുഴലികാറ്റ്, പവർകട്ട് എന്നീ സാഹചര്യങ്ങളിൽ ഓഫ് ഗ്രിഡ് സോളാർ ആയിരിക്കും പ്രയോജനകരം .

11. വീടുകൾക്ക് ഓൺ ഗ്രിഡ് സോളാറാണ് സാമ്പത്തികമായി ലാഭകരം . എന്നാൽ കൂടുതൽ പവർ ആവശ്യമുള്ള , ചില പ്രത്യേക വ്യവസായ സ്ഥാപനങ്ങൾക്ക് ലിഥിയം ബാറ്ററി വെച്ചിട്ടുള്ള ഓഫ്  ഗ്രിഡാണ് ലാഭകരം . 

12. കടയിൽ സോളാർ സ്ഥാപിക്കാൻ സ്ഥലം ഇല്ലെങ്കിൽ വീട്ടിൽ സോളാർ  സ്ഥാപിച്ചുകൊണ്ട് കടയിലെ കരണ്ട് ബില്ല് കുറയ്ക്കാൻ കഴിയും . ഈ സംവിധാനം ഓൺ ഗ്രിഡ് സോളാർ സിസ്റ്റത്തിന് മാത്രമേയുള്ളൂ . ഓഫ് ഗ്രിഡ് സോളാറിന്  ഈ രീതിയിൽ ചെയ്യാൻ കഴിയില്ല .

13. ഇൻഡയറക്ട് ലൈറ്റിനിംഗ്ഗ് ഓൺ ഗ്രിഡിനെ ബാധിച്ചേക്കാം . എന്നാൽ ഓഫ് ഗ്രിഡിനെ , ഇത് അധികം ബാധിക്കുന്നില്ല .

14.നമ്മുടെ ഏരിയയിൽ , മറ്റുള്ളവർ സോളാർ സ്ഥാപിച്ച് , ട്രാൻസ്ഫോമർ കപ്പാസിറ്റി കഴിഞ്ഞാൽ ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കാൻ കഴിയില്ല . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന് ട്രാൻസ്ഫോർമർ കപ്പാസിറ്റിയുമായി യാതൊരു ബന്ധവും ഇല്ല .

15. ഓൺ ഗ്രിഡ് സോളാറിൽ വീണ്ടും സോളാർ സ്ഥാപിച്ചുകൊണ്ട്  കപ്പാസിറ്റി കൂട്ടുന്നത് പ്രയാസകരമാണ് . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന്റെ , ഇൻവെർട്ടറിന് കപ്പാസിറ്റി ഉണ്ടെങ്കിൽ പാനൽ വീണ്ടും ആഡ് ചെയ്യാൻ കഴിയും .

16. ഓൺ ഗ്രിഡ് സോളാർ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയില്ല. . എന്നാൽ ഓഫ് ഗ്രിഡ് സോളാർ മാറ്റി സ്ഥാപിക്കാം .

17 . ഒരു വീട്ടിൽ 3 K w ഓൺ ഗ്രിഡ് സോളാർ സ്ഥാപിക്കുന്നതിന്  , 6 വർഷം കറണ്ട് ചാർജ് അടയ്ക്കുന്ന തുക കൊടുത്താൽ മതി . എന്നാൽ ഓഫ് ഗ്രിഡ് സോളാറിന് ശരാശരി 9 വർഷത്തെ കറണ്ട് ചാർജ്ജ് അടക്കേണ്ടിവരുന്നു.

ഓരോരുത്തരുടെയും സാഹചര്യവും ആവശ്യവും അനുസരിച്ചാണ് ഓൺ ഗ്രിഡും , ഓഫ് ഗ്രിഡും  തെരഞ്ഞെടുക്കുന്നത് . കനത്ത മഴ , വെള്ളപ്പൊക്കം , ചുഴലിക്കാറ്റ് , പവർ കട്ട് , വൈകുന്നേരങ്ങളിൽ വോൾട്ടേജ് കുറയുന്ന സ്ഥലങ്ങൾ , സ്ഥിരമായി കരണ്ട് പോകുന്ന സ്ഥലങ്ങൾ , മലയോര മേഖലകൾ , എന്നീ സാഹചര്യങ്ങളിൽ ഓഫ് ഗ്രിഡായിരിക്കും നല്ലത്. 

Vector solar panel isolated with sun and light bulb on blue background

ലിഥിയം ബാറ്ററിക്ക് ശരാശരി 10 മുതൽ 15 വർഷം വരെ ആയുസ്സ് ലഭിക്കുന്നു. ഉയർന്ന ഡിസ്ചാർജ് ഉള്ള സാഹചര്യത്തിൽ സ്റ്റോറേജ് അടിസ്ഥാനത്തിൽ ലിഥിയം ബാറ്ററിക്കാണ് , ലെഡ് ആസിഡ് ബാറ്ററിയെക്കാളും വിലക്കുറവ് . ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓഫ്ഗ്രിഡ്  വളരെ ലാഭകരമാണ് . 

ഇലക്ട്രിക് വെഹിക്കിൾ വർദ്ധനവ് വൈദ്യുതി ക്ഷാമത്തിന് ഇടയാക്കാനും സാധ്യതയുണ്ട് . കേരളം ഒരു ദുരന്തബാധിത സോണിലാണ് . ഓൺ ഗ്രിഡിനോടുള്ള ബന്ധത്തിൽ കെഎസ്ഇബിയുടെ പോളിസി മാറാനും സാധ്യതയുണ്ട് . വോൾട്ടേജ് കുറയുന്നതും , പവർകട്ടും ഓൺ ഗ്രിഡ് നഷ്ടമാകാൻ സാധ്യതയുണ്ട് . നിലവിലെ സാഹചര്യവും , ഭാവിയിലെ സാഹചര്യവും , പരിഗണിക്കുമ്പോൾ ഭൂരിഭാഗം ആളുകൾക്കും ലിഥിയം ഓഫ് ഗ്രിഡായിരിക്കും ഉത്തമം .