AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഏസി സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഓരോ വർഷവും കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ ഫാനിനെ കൊണ്ടാകുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞതോടെ അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീടിന് ഏസി നിർബന്ധമാണ് എന്ന സ്ഥിതിയിൽ വരെയെത്തി കാര്യങ്ങൾ.

പലരും അഭിമാനത്തോടെ തന്നെ വീട്ടിൽ രണ്ടോ മൂന്നോ ഏസി ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോഴും അവ ഉയർത്തുന്ന വെല്ലുവിളികൾ പലതാണ്.

ഉയർന്നു വരുന്ന കറണ്ട് ബില്ലും, ആരോഗ്യ പ്രശ്നങ്ങളും പലരും പുറത്തു പറയുന്നില്ല എന്നു മാത്രം.

കുട്ടികളും, പ്രായമായവരും, അലർജി പ്രശ്നങ്ങൾ ഉള്ളവരും ഉൾപ്പെടുന്ന വീടുകളിലെ ഏസി ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വെക്കും. ശരിയായ രീതിയിൽ അല്ലാത്ത ഏസി ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റി അറിഞ്ഞിരിക്കാം.

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വേനൽക്കാലത്തെ പ്രതിരോധിക്കാൻ രാത്രിയും പകലും പകുതിയിലധികം സമയവും ഏസി ഉപയോഗിക്കുന്ന വീടുകളാണ് നമ്മുടെ നാട്ടിൽ ഇന്ന് കണ്ടു വരുന്നത്.

പ്രകൃതിയോട് ഇണങ്ങി നിർമ്മിക്കുന്ന വീടുകളുടെ എണ്ണം കുറവായത് തന്നെയാണ് ഏസിയുടെ ഉപയോഗം ഇത്രമാത്രം വർധിച്ചതിനു ഉള്ള പ്രധാന കാരണം.

ഓരോ മാസവും ഉയർന്നു വരുന്ന കറണ്ട് ബില്ല് ഏസി ഉപയോഗിച്ചില്ലെങ്കിൽ കൂടി പോക്കറ്റ് കീറുന്ന അവസ്ഥ ഉണ്ടാക്കുമ്പോൾ മുഴുവൻ സമയവും ഏസി കൂടി ഉപയോഗിക്കുന്നതിലൂടെ വേനൽക്കാലത്ത് അടക്കേണ്ടി വരുന്ന കറണ്ട് ബില്ല് സാധാരണയിൽ നിന്നും ഇരട്ടിയാണ്.

ഒരു സാധാരണ എയർകണ്ടീഷണർ 12 മണിക്കൂർ ഓടണമെങ്കിൽ എടുക്കുന്ന വൈദ്യുതി 6 യൂണിറ്റിന് അടുത്താണ്. അതേസമയം ഏസി ഒഴിവാക്കാനായി എന്ത് ചെയ്യാം എന്നത് പലരും ചിന്തിക്കുന്നില്ല.

സാധാരണയായി AC യിൽ ഉപയോഗപ്പെടുത്തുന്ന ടെമ്പറേച്ചർ 22 ഡിഗ്രിയിൽ നിന്നും ഓരോ ഡിഗ്രി കൂട്ടി നൽകുമ്പോഴും ഏകദേശം അഞ്ച് ശതമാനത്തിനടുത്ത് കറണ്ട് ലാഭിക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്.

ഇപ്പോൾ പുറത്തിറക്ക പെടുന്ന മിക്ക ബ്രാൻഡുകളുടെ AC കൾ ഒരു നിശ്ചിത സമയത്തെ ഉപയോഗത്തിനായി ടൈമർ സെറ്റ് ചെയ്തു വെച്ചാൽ ഓട്ടോമാറ്റിക്കായി തന്നെ ഓഫ് ആയിക്കൊള്ളും.

എന്നാൽ ഇത്തരം മോഡുകൾ ആരും ഉപയോഗപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ആവശ്യമുള്ള സമയത്തും അല്ലാത്തപ്പോഴും ഏസി ഓടിക്കൊണ്ടിരിക്കും.

ഏസി ഉപയോഗപെടുത്തുന്ന റൂമിന്റെ വലിപ്പം, അതിനകത്ത് താമസിക്കുന്ന അംഗങ്ങളുടെ എണ്ണം ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണം എന്നിവയ്ക്കെല്ലാം AC യുടെ പവർ നിശ്ചയിക്കുന്നതിൽ വളരെ വലിയ പ്രാധാന്യമുണ്ട്.

മാത്രമല്ല ഏ സി ഉപയോഗിക്കുന്ന മുറിക്കകത്ത് ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുകയും കൃത്യമായ ഇടവേളകളിൽ ഫിൽട്ടർ വൃത്തിയാക്കി നൽകേണ്ടതും അത്യാവശ്യ കാര്യങ്ങളാണ്.

ഊർജ്ജ ക്ഷമത ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇൻവെർട്ടർ ടൈപ്പ് എയർകണ്ടീഷണറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

AC തിരഞ്ഞെടുക്കുമ്പോൾ ഫൈസ്റ്റാർ റേറ്റിംഗ് ഉള്ളവ തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവ കൂടുതൽ കാര്യക്ഷമമായ രീതിയിൽ വർക്ക് ചെയ്യും.

പകരക്കാരനായി

ഏ സി ഉപയോഗിക്കുന്നതിന് പകരമായി നാച്ചുറൽ രീതിയിൽ വീടിനകത്തേക്ക് എങ്ങിനെ തണുപ്പ് കൊണ്ടു വരാൻ സാധിക്കും എന്നതാണ് ചിന്തിക്കേണ്ട കാര്യം. വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന കട്ടകൾ പരമാവധി സിമന്റ് ഒഴിവാക്കി ചെങ്കല്ല്, ഇഷ്ടിക, മണ്ണ് കൊണ്ട് നിർമ്മിക്കുന്നവ എന്നിവ തിരഞ്ഞെടുത്താൽ ഒരു പരിധിവരെ വീടിനകത്തെ ചൂടു കുറയ്ക്കാനായി സാധിക്കും. ചൂടു വായുവിനെ വീട്ടിനകത്ത് നിന്നും പുറന്തള്ളാനായി നല്ല രീതിയിൽ വെന്റിലേഷൻ സജ്ജീകരിച്ച് നൽകണം.

ഡാർക്ക് നിറത്തിലുള്ള പെയിൻറുകൾ വീട്ടിനകത്ത് ഒഴിവാക്കി വൈറ്റ് പോലുള്ള നിറങ്ങൾക്ക് പ്രാധാന്യം നൽകാം.വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാനായി കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാവുന്നതാണ്. ഏസി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പുറത്തു നിന്നും ചൂടുള്ള വായു വീട്ടിനകത്തേക്ക് പ്രവേശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പകൽ സമയങ്ങളിൽ ജനാലകൾ തുറന്നിട്ടാൽ നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നതാണ്. വീടിനകത്തും ഇൻഡോർ പ്ലാന്റുകൾ നൽകുകയാണെങ്കിൽ ശുദ്ധവായു ലഭ്യത ഉറപ്പുവരുത്താനും പച്ചപ്പിന് പ്രാധാന്യം നൽകാനും സാധിക്കും.

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാം.