ഡൈനിംഗ്‌ റൂം – ഈ അറിവുകൾ അധിപ്രധാനം

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്​പേസായിരുന്നു  ഡൈനിംഗ്‌ റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന്​  ഒരു വീട്ടിലെ ഏറ്റവും വലിയ സ്​പേസായാണ്​ പലരും ഡൈനിംഗ്​ റൂം ഡിസൈൻ ചെയ്യുന്നത്.

ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ് വച്ചാൽ കസേര ഡൈനിംഗ് മേശയുടെ താഴെക്ക് നീക്കി വെക്കാൻ പറ്റില്ല എപ്പോഴും ഡൈനിംഗ് ടേബിളിൻ്റെ പുറത്തിടേണ്ടി വരും ,സ്ഥലം നഷ്ടമായിരിക്കും ഫലം.

മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും ​എൻട്രിയും ​സ്​റ്റെയറുമെല്ലാം  ഇൗ ​സ്​പേസിലാണ്​ സംഗമിക്കുന്നത്​.

അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ്​ ഡൈനിങ്​ റൂം ഡിസൈൻ ചെയ്യാറുള്ളത്​. ഡൈനിങ്​ റൂമി​ലെ പ്രധാനഘടകങ്ങളായ വാഷ്​ബേസ്​, ക്രോക്കറി ഷെൽഫ്​ എന്നിവയും അതിമനോഹരമായാണ്​ ഡിസൈനർമാർ ഒരുക്കാറുള്ളത്​.

ഡൈനിംഗ്​ റൂമിൽ പ്രധാനി ഉൗൺമേശ തന്നെയാണ്​. മുറിയുടെ വലുപ്പത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനുമനുസരിച്ചുള്ള ടേബിൾ വേണം തെരഞ്ഞെടുക്കാൻ. ​

ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുമ്പോൾ തന്നെ എത്ര സീറ്റുകൾ വേണമെന്ന് ഉറപ്പിക്കണം. സാധാരണയായി ഡൈനിംഗിന്​ ആറ് സീറ്റുകളാണ് ഉണ്ടാകുക.

എന്നാൽ വലിയ കുടുംബമാണെങ്കഷിൽ  എട്ടും പത്തും സീറ്റുള്ള ടേബിൾ വരെ ഒരുക്കേണ്ടിവരും. അത്തരം വീടുകളിൽ ഡൈനിംഗ് റൂം  വലുതായി നിർമിക്കാൻ നേരത്തെ ഒാർമിപ്പിക്കണം. 

ഇന്നത്​ വാഷ്​ കൗണ്ടർ എന്നരീതിയിൽ അത്യാധുനിക സൗകര്യത്തോടുള്ള സ്​പേസായാണ്​ ഡിസൈൻ ചെയ്യുന്നത്​. ഡൈനിംഗ്‌ റൂം​ സ്​പേസിലേക്ക്​ കാണുന്ന രീതിയിൽ വാഷ്ബേസിൻ കൊടുക്കാതെ അൽപം മാറ്റിവെക്കുന്നതാണ് നല്ലത്. ഇതിന് പറ്റിയ സ്​ഥലം നിർമാണ സമയത്ത് കണ്ടു പിടിക്കാവുന്നതാണ്.
 
ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ് വച്ചാൽ കസേര ഡൈനിംഗ് മേശയുടെ താഴെക്ക് നീക്കി വെക്കാൻ പറ്റില്ല എപ്പോഴും ഡൈനിംഗ് ടേബിളിൻ്റെ പുറത്തിടേണ്ടി വരും ,സ്ഥലം നഷ്ടമായിരിക്കും ഫലം.

ഉൗൺമേശക്ക്​ ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. ടേബിളിന്​ ചുറ്റുമുള്ള ചെയറുകൾ ഒന്നും നീക്കി കളിക്കാതെ ആയാസത്തിൽ പെരുമാറാനുള്ള ഇടം വെച്ചുകൊണ്ടു തന്നെ വളരെ മനോഹരമാക്കി ഡൈനിങ്​ ഒരുക്കാറുണ്ട്​.

സ്ഥലപരിമിതി (budget) പ്രശ്നമല്ലെങ്കിൽ ഒരു ഗ്ലാസ്സ്(ഫ്റോസ്റ്റഡ്) പാർട്ടിഷൻകൊടുക്കുക ,ഭക്ഷണംകഴിക്കുന്നവർക്ക് ,കൈകഴുകുന്നത് ,തുപ്പുന്നത്എന്നിവകണ്ട് ,അലോസരവും ,അറപ്പും ഉണ്ടാകാതെ ഭക്ഷണം കഴിക്കാം

അടുക്കളയുടെ തൊട്ടടുത്തായിരിക്കണം ഡൈനിംഗ്‌ റൂം സ്പേസിൻ്റെ സ്ഥാനം ,കാരണം ,അടുക്കളയിൽ നിന്ന് ഭക്ഷണസാധനങ്ങൾ എളുപ്പത്തിലും ,വേഗത്തിലും ഊണുമുറിയിലേക്കും ,ഭക്ഷണം കഴിഞ്ഞ ശേഷം തിരിച്ചു അടുക്കളയിലേക്കും മാറ്റാൻ കഴിയും

സൂര്യപ്രകാശവും വായുവും അകത്തളത്തിലേക്ക്​ കടന്നുവരുന്ന രീതിയിലാകണം വ​​​​​​െൻറിലേഷൻ നൽകേണ്ടത്​. ഉൗണുമുറിയോടു ചേർന്നാണ്​ വാഷ്ബേസിന്‍ നൽകാറുള്ളത്​.

കൂടാതെ കൂടുതൽ സ്ഥലം തോന്നിക്കാനും ,സ്ഥലസൗകര്യം കൂട്ടാനും കിച്ചൺ – ഡൈനിംഗ് ഓപ്പൺ രീതി പരീക്ഷിക്കാം ,പാചകം നടക്കുമ്പോഴുള്ള ഗന്ധം ,പുക ഒഴിവാക്കാൻ 1200 റേറ്റിങ്ങ് / കൂടുതൽ ഉള്ള ചിമ്നി ,കൂടാതെ ജനലിൽ ഒരു എക്സ് ഹോസ്റ്റ് ഫാൻ കൂടെ ഫിറ്റ് ചെയ്താൽ മതി

അടുക്കള ഒരുക്കാനുള്ള റാക്ക് ഡിസൈൻ പരിചയപ്പെടാം part – 1