ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി.

ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി.ബഡ്ജറ്റിന് ഇണങ്ങിയ ഒരു വീട് സ്വന്തമാക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ് ഫ്ലാറ്റുകൾ കണ്ടെത്തുന്നത്.

അതു കൊണ്ടുതന്നെ ഇന്ന് വീട് നിർമ്മിക്കുക എന്ന ആശയത്തിന് പകരം പലരും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളുടെ ആശ്രയിക്കുക എന്നതാണ് .

വീടുകളിൽ ലഭിക്കാത്ത പല സുഖസൗകര്യങ്ങളും ഫ്ലാറ്റുകളിൽ ലഭിക്കുമെന്നതും ഫ്ലാറ്റുകളോടുള്ള പ്രിയം ജനങ്ങൾക്കിടയിൽ വർദ്ധിക്കുന്നതിനുള്ള കാരണങ്ങളാണ്.

എന്നാൽ രണ്ടോ മൂന്നോ ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാന പ്രശ്നമായി തുടരുന്നത് സ്ഥലപരിമിതി തന്നെയായിരിക്കും.

കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ഫ്ലാറ്റ് ലഭിക്കുക എന്നത് പലപ്പോഴും വളരെയധികം ചാലഞ്ച് ചെറിയ ഒരു കാര്യമാണ്.

അതേ സമയം ഏതൊരു ചെറിയ ഫ്ലാറ്റിനെയും വലിപ്പം തോന്നിപ്പിക്കുന്നതിനായി പരീക്ഷിക്കാവുന്ന ചില വഴികളുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി.

ചെറിയ ഫ്ലാറ്റുകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ മൾട്ടി ഫംഗ്ഷണൽ രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതായത് ഫോൾഡബിൾ ടൈപ്പ് ഡൈനിങ് ടേബിൾ, ചെയറുകൾ എന്നിവ തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ സ്പേസ് ലഭിക്കുന്നതിന് സഹായിക്കും.

മൾട്ടി ഫംഗ്ഷനൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ആവശ്യാനുസരണം ആവശ്യമുള്ള ഭാഗങ്ങളിലേക്ക് അവ എളുപ്പത്തിൽ മൂവ് ചെയ്യിപ്പിക്കാൻ സാധിക്കും.

ഇത്തരം ഫർണിച്ചറുകൾ ഉപയോഗപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഇടം കിച്ചൺ തന്നെയാണ്.

ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താത്ത ഉപകരണങ്ങൾ,പാത്രങ്ങൾ എന്നിവയെല്ലാം ഒരു ബാസ്ക്കറ്റിൽ ആക്കി ഫംഗ്ഷണൽ യൂണിറ്റുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ചെറിയ അടുക്കള പോലും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ലിവിങ് ഏരിയയിലും കോഫി ടേബിളുകൾ തിരഞ്ഞെടുക്കുമ്പോൾ ഫോൺഡബിൾ രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ലിവിങ് ഏരിയക്ക് ആവശ്യമായ സോഫ തിരഞ്ഞെടുക്കുമ്പോൾ സോഫ കം ബെഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട്ടിൽ ഒരു അതിഥി വന്നാലും സോഫ ബെഡ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും.

ബെഡ്റൂം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

പലപ്പോഴും ബെഡ്റൂ മുകളിൽ വാർഡ്രോബ് സൈസ് ചെറുതായി പോകുന്ന അവസ്ഥ പല ഫ്ലാറ്റുകളിലും നേരിടേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യത്തിൽ വാർഡ്രോബ് ഓർഗനൈസറുകൾ ഉപയോഗപ്പെടുത്തി ഉള്ള സ്ഥലം കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. കുട്ടികളുടെ ടോയ്സ് ബുക്കുകൾ എന്നിവ അറേഞ്ച് ചെയ്യുന്നതിനും പ്രത്യേക ഓർഗനൈസറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ബെഡുകൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റോറേജ് ടൈപ്പ് അതല്ല എങ്കിൽ ടാന്റെം ടൈപ്പ് ബെഡ് തിരഞ്ഞെടുക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് മാത്രം ബെഡ് പുറത്തേക്ക് വലിച്ചെടുക്കുകയും അല്ലാത്ത സമയങ്ങളിൽ അവ ക്ലോസ് ചെയ്ത് വെക്കാനായും സാധിക്കും. വോൾ സ്റ്റോറേജ് സ്പേസ് കുറവായി തോന്നുന്ന സാഹചര്യങ്ങളിൽ ജനാലകളോട് ചേർന്ന് ഷെൽഫുകൾ അറേഞ്ച് ചെയ്ത് നൽകാം. മാത്രമല്ല ഇരിക്കാനുള്ള ഫർണിച്ചറുകൾ കുറവാണ് എങ്കിൽ ജനാലയോട് ചേർന്ന് ഒരു തിട്ട് രൂപത്തിൽ നൽകിയാൽ അത് ഇരിക്കാനുള്ള ഇടമായി സജ്ജീകരിക്കാൻ സാധിക്കും.

ബാൽക്കണി സജ്ജീകരിക്കുമ്പോൾ

ഫ്ലാറ്റുകളുടെ ബാൽക്കണി പലപ്പോഴും വളരെ ചെറുതായിരിക്കും. അതുകൊണ്ടുതന്നെ വസ്ത്രം ഉണക്കാനുള്ള സ്ഥലം പ്രത്യേകമായി കണ്ടെത്തുക പ്രയാസമായിരിക്കും. അതേസമയം അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലുള്ള ഹാങ്ങ് ടൈപ്പ് അയകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ആവശ്യാനുസരണം മുകളിലേക്ക് കയറ്റി വെക്കാനായി സാധിക്കും

. ബാൽക്കണിയിൽ ആവശ്യത്തിന് ചെടികളും മറ്റും നൽകി അലങ്കരിക്കാനും, ഭിത്തിയോട് ചേർന്ന് ഒരു ചെറിയ പീസ് ലാമിനേറ്റ് മെറ്റീരിയൽ നൽകി കോഫി ടേബിൾ രീതിയിൽ സജ്ജീകരിക്കാനും സാധിക്കും. ബാൽക്കണിയുടെ ഫ്ലോർ കൂടുതൽ ഭംഗിയാക്കാനായി വുഡൻ ടൈലുകൾ, ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഉപയോഗപ്പെടുത്താം. ഓപ്പൺ ടെറസ് രീതിയിലാണ് ബാൽക്കണി നൽകിയിട്ടുള്ളത് എങ്കിൽ ഗ്ലാസ് റൂഫിങ് നൽകുന്നത് കൂടുതൽ ഭംഗി നൽകുകയും അതേ സമയം, ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനും സഹായിക്കും. സ്ഥലപരിമിതി ഉള്ള സ്ഥലങ്ങളിൽ ഗാർഡൻ സെറ്റ് ചെയ്യുന്നതിന് വെർട്ടിക്കൽ ഗാർഡൻ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി ഈ കാര്യങ്ങളെല്ലാം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.