ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി.

ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതമായ രീതിയിൽ വീട് ഡിസൈൻ ചെയ്യാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

അതേസമയം എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെ വീട് വേണമെന്നതും പലരും ആഗ്രഹിക്കുന്ന കാര്യമാണ്.

പലപ്പോഴും സൗകര്യങ്ങളും ലാളിത്യവും ഒരേ രീതിയിൽ നിലനിർത്തികൊണ്ട് വീട് നിർമിക്കുക എന്നത് ചാലഞ്ച് എറിയ കാര്യം തന്നെയാണ്.

എന്നാൽ കൃത്യമായ പ്ലാനിങ്,ഡിസൈൻ എന്നിവ മനസ്സിൽ ഉണ്ടെങ്കിൽ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ലാളിത്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരു വീട് നിർമിക്കാനായി സാധിക്കും.

അവിടെ സ്ഥലപരിമിതിയോ ബഡ്ജറ്റോ വില്ലനായി മാറുന്നില്ല എന്നതും സത്യമാണ്.

കുറഞ്ഞ ബഡ്ജറ്റിൽ എല്ലാവിധ സൗകര്യങ്ങളും നൽകി ക്കൊണ്ട് ലാളിത്യം തുളുമ്പുന്ന ഒരു വീട് നിർമിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി.

ലാളിത്യം എന്ന വാക്കു കൊണ്ട് ഓരോരുത്തരും ഉദ്ദേശിക്കുന്നത് വ്യത്യസ്ത രീതികൾ ആയിരിക്കും. പ്രത്യേകിച്ച് വീട് നിർമാണത്തിൽ ഈ ഒരു വാക്കിന് വളരെയധികം പ്രാധാന്യമുണ്ട്.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമിക്കുമ്പോൾ ചിലവ് കുറയുമെന്ന ധാരണ പലർക്കുമുണ്ട്.

ഇവിടെ തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന്റെ ക്വാളിറ്റി അവ ഉപയോഗിക്കുന്ന രീതി എന്നിവയ്ക്ക് അനുസരിച്ചാണ് ചിലവ് കണക്കാക്കപ്പെടുക.

വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോഴും അതിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ ഉയർന്ന ക്വാളിറ്റിയിൽ ഉള്ളതായിരിക്കണം.

വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോഴും ഈയൊരു ലാളിത്യം നില നിർത്താൻ ആഗ്രഹിക്കുന്നവർ പെയിന്റ്,ഫർണിച്ചറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

വീടിന്റെ പുറം മോടിക്ക് മാത്രം ലാളിത്യം നൽകി അകത്ത് ആഡംബരം നിറച്ചാൽ അതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

വീടിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമ്പോൾ

സാധാരണ ഒരു ഇരുനില വീട് നിർമ്മിക്കുമ്പോൾ മിക്കവരും പ്ലാൻ ചെയ്യുന്നത് മുകളിലും താഴെയുമായി നാല് ബെഡ്റൂമുകൾ നൽകുന്ന രീതിയാണ്.ഇവ തന്നെ അത്യാഡംബരം ഒഴിവാക്കി ചിലവ് കുറച്ച് ചെയ്തെടുക്കാൻ ശ്രമിക്കാം, ഇവിടെയും ഉപയോഗിക്കുന്ന മെറ്റീരിയലുകളിൽ യാതൊരുവിധ കോംപ്രമൈസും വേണ്ട. ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ടിവി യൂണിറ്റ് അതോടൊപ്പം ആവശ്യമെങ്കിൽ ഒരു ചെറിയ ബുക്ക് ഷെൽഫും മാത്രം നൽകാവുന്നതാണ്. ടീവി യൂണിറ്റിനോട് അഭിമുഖമായി ഒരു സോഫ തിരഞ്ഞെടുത്ത് നൽകാം.

ആവശ്യമില്ലാത്ത ആഡംബരങ്ങൾ ലിവിങ് ഏരിയയിൽ കുത്തി നിറയ്ക്കേണ്ടതില്ല. അതേസമയം ഏതൊരു വീടിനും അത്യാവശ്യമായി വരുന്ന ക്ലോക്ക് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് ഒരു ക്ലാസിക് ലുക്ക് നൽകാനായി ശ്രമിക്കാവുന്നതാണ്. താഴെ നല്കുന്ന 2 ബെഡ് റൂമുകൾക്ക് പുറമേ ഡൈനിങ് ഏരിയ,കിച്ചൻ എന്നിവയെ തമ്മിൽ വേർ തിരിക്കുന്ന ഭാഗത്ത് ചെറിയ കോർട്യാർഡ് അടുക്കള എന്നിവ നൽകി ആവശ്യമെങ്കിൽ ഒരു വർക്ക് ഏരിയ കൂടി നൽകാവുന്നതാണ്. ഏകദേശം 2000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഇത്രയും സൗകര്യങ്ങൾ നൽകിക്കൊണ്ട് തന്നെ സിംപിൾ സ്റ്റൈലിൽ വീട് നിർമ്മിക്കാനായി സാധിക്കും.

മുറ്റമൊരുക്കുമ്പോൾ

ലാളിത്യം തുളുമ്പുന്ന വീടുകളിൽ ഏറ്റവും ആകർഷണം തോന്നുന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരിടം വീട്ടിലേക്ക് പ്രവേശിക്കുന്ന പൂമുഖമാണ്.ഇവിടെയും അത്യാഡംബര ഫർണിച്ചറുകൾ ഒഴിവാക്കി ചാരുപടികളും ആവശ്യമെങ്കിൽ രണ്ട് ചെയറുകളും മാത്രം നൽകാം.സിറ്റൗട്ടിനോട് ചേർന്നു വരുന്ന ഭാഗം പറഗോള സെറ്റ് ചെയ്ത് ഗ്ലാസ് റൂഫിംഗ് നൽകാം. ഇവിടെ ഉരുളൻകല്ലുകൾ ഉപയോഗപ്പെടുത്തി നടുക്കായി ചെമ്പകം പോലുള്ള ഏതെങ്കിലും ഒരു ചെടി നൽകാം. വീടിന്റെ മുറ്റത്ത് ലാൻഡ്സ്കേപ്പിങ് ചെയ്ത് അവക്കിടയിൽ നാച്ചുറൽ സ്റ്റോൺ ആയ കടപ്പ പോലുള്ള മെറ്റീരിയലുകൾ നൽകാവുന്നതാണ്.

മുറ്റത്തോടു ചേർന്ന ഒരു ചെറിയ കിണർ നൽകി അവയിൽ ലളിതമായ ഡിസൈനുകൾ പരീക്ഷിക്കാം. കാർപോർച്ച് അണ്ടർഗ്രൗണ്ട് പാർക്കിംഗ് രീതിയിലോ,അല്ലെങ്കിൽ സിറ്റൗട്ടിനോട് ചേർന്ന് വരുന്ന രീതിയിലോ നൽകാവുന്നതാണ്. വീടിന്റെ മുഖമുദ്രയായ ലാളിത്യം നില നിർത്തുന്ന രീതിയിൽ തന്നെ സിമ്പിൾ സ്റ്റൈലിൽ ഒരു ഗേറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. വീടിന്റെ നിർമ്മാണ രീതിയോട് പൂർണമായും നീതി പുലർത്തുന്ന രീതിയിൽ ഒരു ചുറ്റുമതിൽ കൂടി നൽകുന്നതോടെ ലാളിത്യം തുളുമ്പുന്ന വീട് എന്ന സ്വപ്നം അവിടെ പൂർത്തിയാക്കപെടും.

ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.