പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.കാലത്തിന് അനുസൃതമായ പല മാറ്റങ്ങളും വീട് നിർമ്മാണത്തിലും വന്നു കഴിഞ്ഞു.

എന്നിരുന്നാലും കാഴ്ചയിൽ പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് നിർമിക്കുന്ന റസ്റ്റിക് സ്റ്റൈൽ വീടുകൾക്ക് ഇപ്പോഴും ആരാധകർ നിരവധിയാണ്.

പൂർണ്ണമായും പുതിയ രീതികളെ മാത്രം അവലംബിച്ചു കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് പോരായ്മകളും പലതാണ്. അതേസമയം കാഴ്ചയിൽ പഴമയും ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഡിസൈൻ എന്നിവയിൽ പുതുമയും കൊണ്ടു വരാൻ സാധിക്കുകയാണെങ്കിൽ അത്തരം വീടുകൾ കാഴ്ചയിൽ നൽകുന്നത് ഒരു വിസ്മയം തന്നെയായിരിക്കും.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഉള്ള ബിൽഡേഴ്സ്, ആർക്കിടെക്ട് എന്നിവർ തങ്ങളുടെ ആശയങ്ങൾ വീട്ടുകാരുമായി പങ്കുവെച്ച് അവരുടെ ആവശ്യങ്ങൾ കൂടി നല്ല രീതിയിൽ മനസ്സിലാക്കിക്കൊണ്ട് വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട്.

ഇത്തരത്തിൽ നിർമ്മിക്കുന്ന ഭവനങ്ങൾ വീട്ടുകാർക്കും വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. പാരമ്പര്യവും പ്രൗഡിയും ഒത്തിണക്കിക്കൊണ്ട് മോഡേൺ സ്റ്റൈലിൽ പണിയുന്ന വീട് നിർമ്മാണ രീതിയെ പറ്റി വിശദമായി മനസലാക്കാം.

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ നിർമിക്കാൻ.

പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് വീട് നിർമിക്കുമ്പോൾ ആർക്കിടെക്റ്റിന് അത് വളരെയധികം ചലഞ്ചേറിയ കാര്യമായിരിക്കും.

വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ പഴമ കൊണ്ടു വരാൻ സാധിക്കുമെന്നതും ഏതെല്ലാം ഭാഗങ്ങളിൽ ആയിരിക്കും പുതുമ കൊണ്ടു വന്നാൽ അത് വിജയിക്കുക എന്നതിനെപ്പറ്റിയും ഒരു കൃത്യമായ വീക്ഷണം നിർമാണം തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമാണ്.

മാത്രമല്ല തങ്ങളുടെ ആശയങ്ങൾ വീട്ടുകാരെ പറഞ്ഞു മനസിലാക്കിപ്പിക്കുക എന്നതും ഒരു വലിയ കാര്യമാണ്.

അത്തരത്തിൽ അല്ലാതെ നിർമ്മിക്കുന്ന വീടുകൾ പണി മുഴുവൻ പൂർത്തിയായി കഴിയുമ്പോൾ ആയിരിക്കും വീട്ടുടമ ആഗ്രഹിച്ച രീതിയിൽ അല്ല എന്ന് തിരിച്ചിറയുക.

ഇഷ്ടമില്ലാത്ത വീട്ടിൽ അജീവനാന്ത കാലം ജീവിക്കേണ്ടി വരിക എന്നത് ആരും ആഗ്രഹിക്കാത്ത കാര്യമാണ്.

വീട് നിർമ്മാണത്തിൽ പഴമ കൊണ്ടു വരാനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതി വീടിന്റെ മുഖപ്പ് പരമ്പരാഗത രീതിയിൽ നൽകുക എന്നതാണ്.

ഒറ്റ നിലയിൽ വ്യത്യസ്ത പാർട്ടീഷനുകൾ നൽകി നിർമ്മിക്കുന്ന രീതി പിന്തുടരുകയാണെങ്കിൽ ആവശ്യങ്ങളെല്ലാം കൃത്യമായി ഉൾപ്പെടുത്താനും സാധിക്കും.

രണ്ട് ഭിത്തികൾ തമ്മിൽ കൂട്ടി മുട്ടുന്ന ഭാഗത്ത് ഒരു നടുമുറ്റം സജ്ജീകരിച്ച് മോഡേൺ രീതിയിൽ നാച്ചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ നൽകുകയും നടുഭാഗത്ത് ഒരു ചെറിയ വാട്ടർ ഫൗണ്ടൻ സെറ്റ് ചെയ്തു നൽകുകയും ആവാം.

വീടിന്റെ ഡിസൈനിനോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ എക്സ്റ്റീരിയറിൽ ഒരു കോമ്പൗണ്ട് വാൾ നൽകാവുന്നതാണ്. വീടിന്റെ മുറ്റം ഉരുളൻ കല്ലുകൾ പാകി നൽകുന്നതാണ് പഴമ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം.

വീടിന്റെ സൈഡ് ഭാഗങ്ങളിൽ മാത്രം ആവശ്യമെങ്കിൽ കരിങ്കല്ല് ഉപയോഗപ്പെടുത്തി മതിലുകൾ കെട്ടി നൽകാം.

ഇന്റീരിയറിനും വേണം ശ്രദ്ധ

വീടിന്റെ പുറം മോടിയിൽ മാത്രം പഴമ നില നിർത്തി വീടിനകം മുഴുവൻ മോഡേൺ രീതിയിൽ ആക്കി മാറ്റുന്നതിൽ അർത്ഥമില്ല. ഇവിടെയും രണ്ട് രീതികളികളെയും കോർത്തിണക്കി കൊണ്ടുള്ള ചില കോമൺ ഇലമെന്റുകൾ ആവശ്യമാണ്.

അതായത് ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ വുഡൻ ഫിനിഷിംഗ്, ഓക്സൈഡ് ഫ്ളോറിങ്, ചെട്ടിനാട് സ്റ്റൈൽ ടൈലുകൾ എന്നിവ ഉപയോഗപ്പെടുത്താം.

ഫർണിച്ചറുകളിൽ തടിയിൽ തീർത്ത മോഡേൺ രീതിയിൽ ചെയ്തെടുത്ത സോഫകൾ, ദിവാൻ എന്നിവ തിരഞ്ഞെടുത്താൽ കൂടുതൽ നല്ലത്.

ഇന്റീരിയർ അലങ്കരിക്കാനായി തിരഞ്ഞെടുക്കുന്ന അലങ്കാര വിളക്കുകൾ, അലങ്കാരവസ്തുക്കൾ എന്നിവയ്ക്ക് ഒരു ആന്റിക് ടച്ച് നൽകാവുന്നതാണ്.

ഡൈനിങ് ഏരിയയിൽ സെറ്റ് ചെയ്യുന്ന ഡൈനിംഗ് ടേബിളിന് വുഡൻ, ഗ്ലാസ് ഫിനിഷിങ് ആണ് നൽകുന്നത് എങ്കിൽ അത് മോഡേൺ ട്രഡീഷണൽ ലുക്കിന് കൂടുതൽ പ്രാധാന്യം നൽകും.

ബെഡ്റൂമുകൾ ഒരുക്കുമ്പോൾ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുത്തു വാർഡ്രോബുകൾക്ക് ഒരു വുഡൻ ഫിനിഷിംഗ് പരീക്ഷിക്കാം.

ഇതേ രീതി തന്നെ കിച്ചണിലും പരീക്ഷിച്ച് നോക്കാവുന്നതാണ്.

മോഡേൺ രീതിയിലുള്ള ഉപകരണങ്ങളെല്ലാം അടുക്കളയിൽ സജ്ജീകരിച്ച് കബോർഡുകൾക്ക് ഒരു പഴമ നിലനിർത്തുന്നതിനായി വുഡൻ ഫിനിഷിംഗ് തന്നെയാണ് കൂടുതൽ നല്ലത്.

അടുക്കളയോട് ചേർന്ന് ഒരു പാഷിയോ തയ്യാറാക്കി നൽകിയാൽ കൂടുതൽ വെളിച്ചവും വായു സഞ്ചാരവും വീട്ടിനകത്തേക്ക് ലഭിക്കുമെന്ന് മാത്രമല്ല അടുക്കള പണിക്കിടയിൽ വിശ്രമവും ആവാം.

രണ്ട് ശൈലികളും കോർത്തിണക്കി കൊണ്ട് ഒരു വീട് നിർമ്മിക്കുമ്പോൾ മിനിമൽ ഡിസൈൻ എന്ന ആശയത്തെ കൂട്ടുപിടിക്കുന്നതാണ് എപ്പോഴും നല്ലത്.

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ കാഴ്ചയിൽ ഭംഗിയും കണ്ണിന് കുളിർമയും നൽകുന്നു.