ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന നഗരവത്കരണത്തിനും, സ്ഥലക്കുറവിനും മികച്ച ഒരു പോംവഴിയാണ് റോ ഹൗസുകൾ. 

എന്താണ് റോ ഹൗസ്?   വില്ലയിൽ നിന്നോ ടൗൺഹൗസിൽ നിന്നോ ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അതിന്റെ ഗുണങ്ങൾ എന്തൊക്കെ? അറിയാൻ വായിക്കൂ..

വിശാലമായ ഒരു വീട്ടിൽ വളർന്നവർക്ക് ഒരു അപ്പാർട്ട്മെന്റിലേക്ക് മാറുന്നത് തുടക്കത്തിൽ എങ്കിലും കൈപ്പേറിയ ഒരു അനുഭവമായിരിക്കും. എന്നാൽ   ഒരു റോ ഹൗസിലേക്ക് മാറുക എന്നത് നിരവധി ആളുകളുടെ സ്വപ്ന സാക്ഷാത്കാരം തന്നെയാണ്.

എല്ലാ പ്രധാന ഇന്ത്യൻ നഗരങ്ങളിലും സ്ഥലത്തിന്റെ അളവ് പരിമിതമായിരിക്കുന്നു. ഭൂമിക്ക് ആവശ്യക്കാരേറുന്നതും, വീട് വെക്കാനുള്ള ചെലവുകൾ കുതിച്ചുയരുന്നതുമായതിനാൽ ഒരു വീട് നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുന്നു. ഇവിടെയാണ് റോ ഹൗസുകൾ കടന്നുവരുന്നത്. നിരവധി ഇന്ത്യൻ പട്ടണങ്ങളിലും നഗര പ്രാന്തപ്രദേശങ്ങളിലും റോ ഹൗസുകൾ പ്രായോഗികമായ ഒരു നിർമാണശൈലി ആയി മാറിയിരിക്കുന്നു. വരുംകാലത്ത് ജനസംഖ്യയുടെ വലിയ ഒരു ഭാഗം ഈ പുതിയ നിർമ്മിതികൾ തിരഞ്ഞെടുക്കും എന്ന് ഉറപ്പ്.

ഈ പുതിയ നിർമ്മാണം പ്രവണതയെക്കുറിച്ച് അറിയാൻ നിങ്ങൾക്ക് തിടുക്കം ഉണ്ടോ?എന്നാൽ  നമുക്ക് തുടങ്ങാം.

ഒരു റോ ഹൗസ് എന്താണെന്നും? അതിന്റെ ഉത്ഭവം, അതിന്റെ ഗുണങ്ങൾ, വ്യത്യസ്ത തരം റോ ഹൗസുകൾ, വില്ലയിൽ നിന്നും ടൗൺഹൗസിൽ നിന്നും റോ ഹൗസുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും  മനസ്സിലാക്കാം. 

റോ ഹൗസിന്റെ നിർവ്വചനം

ഒരു റോ ഹൗസ് എന്നത് ഒരു കുടുംബത്തിന് മാത്രമായി സൃഷ്‌ടിച്ച ഒരു തരം ടൗൺ ഹൗസാണ്, മറ്റ് വീടുകൾക്കോപ്പം തന്നെ നിലനിൽക്കുന്ന ഇവയ്ക്കിടയിൽ ഒരു ചെറിയ മതിൽ മാത്രമേ കാണൂ. ഒരു റോ ഹൗസിന് മനോഹരമായ രൂപകൽപ്പനയുള്ളതും സാമാന്യം സ്ഥിരതയുള്ളതുമായ വാസ്തുവിദ്യാ ചട്ടക്കൂട് ഉണ്ടാകും. എന്നിരുന്നാലും എല്ലാ വീട്കളും ഒരു പൊതുവായ ശൈലി പിന്തുടരുകയും ചെയ്യും. ഇത്തരത്തിൽ ഒരേ ശൈലിയിൽ തന്നെ തീർത്തിരിക്കുന്ന നിരവധി വീടുകളുടെ നിരനിരയായ ഒരു നിർമ്മാണ ശൈലിയാണ് റോ വീടുകൾ. വ്യത്യസ്തമാർന്ന താൽപ്പര്യങ്ങൾക്കും, ബജറ്റുകൾക്കും അനുയോജ്യമായ രൂപകൽപ്പന ഒരുക്കാൻ കഴിയുന്ന ഈ വീടുകൾ നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതിക്ക് പരിഹാരം തന്നെയാണ്.

റോ ഹൗസുകളുടെ ഉത്ഭവം

റോ ഹൗസ്കൾ ചില സ്ഥലങ്ങളിൽ ടെറസ്ഡ് ഹൗസ് എന്നും അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഈ രീതിയിലുള്ള ആദ്യത്തെ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്ന ഒരു നിർമാണശൈലി ആയി തീർന്നിരിക്കുന്നു.

പാരീസിലെ പ്രശസ്തമായ പ്ലേസ് ഡെസ് വോസ്ജസ് എന്ന 1605-ൽ സ്ഥാപിതമായ നിർമ്മിതിയാണ് റോ ഹൗസ് നിർമ്മാണത്തിന്റെ ഏറ്റവും പഴയ ഉദാഹരണം. ‘പ്ലേസ് ഓഫ് വോസ്‌ജസ്’ ഈ കെട്ടിടം സമ്പന്നവും സമൂഹത്തിലെ ഉന്നതരെ ആകർഷിക്കാനായി രൂപകൽപ്പന ചെയ്തതാണ് . പാരീസിലെ റിയൽ എസ്റ്റേറ്റ് വികസനത്തിന്റെയും നഗര ആസൂത്രണത്തിന്റെയും കാര്യത്തിൽ ‘ പ്ലേസ് ഡെസ് വോസ്ജസ് ‘ ഒരു നാഴികക്കല്ലായി തീർന്നു.

റോ ഹൗസും വില്ലയും തമ്മിലുള്ള വ്യത്യാസം

സൈഡ് ഭിത്തികളാൽ യോജിപ്പിച്ചിരിക്കുന്ന വാസസ്ഥലങ്ങളുടെ കൂട്ടങ്ങളാണ് റോ ഹൗസുകൾ. അവയുടെ ബാഹ്യവും ആന്തരികവുമായ രൂപഭാവങ്ങൾ കാരണം, ഈ വസതികൾ പൊതുവെ പരസ്പരം വേർതിരിച്ചറിയാൻ കഴിയില്ല. റോ ഹൗസ്കളിൽ കമ്മ്യൂണിറ്റി പാർക്കിംഗ് സ്ഥലങ്ങളോ, പൂന്തോട്ടങ്ങളോ ഉൾപ്പെടുത്തി കാണാറുണ്ട്.

റോ ഹോമുകളിൽ നിന്ന് വ്യത്യസ്‌തമായി, വില്ലകൾ സ്വതന്ത്ര വീടുകളാണ്. ചുറ്റും വിശാലമായ സ്ഥലത്തോടുകൂടിയ ഒരു പ്രത്യേക ഭൂപ്രദേശത്താണ് വില്ലകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ വില്ലയിലും ഒരു പൂന്തോട്ടം, വീട്ടുമുറ്റം, പാർക്കിംഗ് സ്ഥലം, മറ്റ് ബാഹ്യ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ടാകും.

റോ ഹൗസും ടൗൺ ഹൗസും തമ്മിലുള്ള വ്യത്യാസം

” റോ ഹൗസ് “, ” ടൗൺഹൗസ് ” എന്നീ പദങ്ങൾ പലപ്പോഴും പരസ്പരം മാറ്റി മാറ്റി ഉപയോഗിക്കാറുണ്ട് .  പേരുകൾ പോലെ തന്നെ ഇവ പരസ്പരം ധാരാളം കാര്യത്തിൽ സാമ്യതകളും വെച്ചുപുലർത്തുന്നു . രണ്ടും അവരുടെ അടുത്ത യൂണിറ്റുമായി (വീടുമായി ) ഒരു പൊതു മതിൽ പങ്കിടുന്നുണ്ട് , അതിനാൽ സൈഡ് സ്പേസ് രണ്ടിലും ഇല്ല. പ്രധാന വ്യത്യാസം, ഒരു ടൗൺഹൗസുകൾ ഒരേ ശൈലിയിൽ തന്നെ നിർമ്മിക്കേണ്ടതില്ല, അതേസമയം ഒരു റോ ഹോമുകൾക്ക് സാധാരണയായി ഒരു പൊതു വാസ്തുവിദ്യാ രൂപകൽപ്പനയുണ്ടാകാറുണ്ട്. റോ ഹൗസുകൾ സാധാരണയായി ടൗൺ ഹൗസുകളേക്കാൾ വില കുറവാണ്.

മറ്റ് വീടുകളിൽ നിന്ന് റോ ഹൗസുകളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ

ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്ന ഒറ്റ കുടുംബ റെസിഡൻഷ്യൽ യൂണിറ്റുകളാണ് റോ ഹോമുകൾ.

ഒരു നിരയിൽ ക്രമീകരിച്ചിരിക്കുന്ന കുറഞ്ഞത് മൂന്ന് റെസിഡൻഷ്യൽ വീടുകൾ ചേർന്നാണ് റോ ഹോമുകൾ നിർമ്മിച്ചിരിക്കുന്നത്.

റോ ഹൗസുകൾ എല്ലാം ഒരേ വാസ്തുവിദ്യാ രൂപകൽപ്പനയും, ലേഔട്ടും പങ്കിടുന്നു.

അപ്പാർട്ട്‌മെന്റ് പ്രോജക്‌ടുകളെ അപേക്ഷിച്ച് റോ ഹോമുകളുടെ ഉടമകൾക്ക് ഭൂമിയിൽ (യുഡിഎസ്) വലിയ അവകാശമുണ്ട്.

വില്ലകൾ ഒഴികെ, മറ്റ് റെസിഡൻഷ്യൽ പ്രോജക്റ്റുകളെ അപേക്ഷിച്ച് റോ ഹോമുകൾക്ക് തുറന്നതും, വിശാലവുമായ രൂപകൽപനയാണ്.

റോ ഹൗസിന്റെ പ്രയോജനങ്ങൾ

  • റോ ഹൗസുകൾ പലപ്പോഴും സാധാരണ കുടുംബ വീടുകളേക്കാൾ വില കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വീടുകൾ മികച്ച തിരഞ്ഞെടുപ്പായി മാറുന്നത് . റോ ഹൗസുകൾ, ഫ്ലാറ്റുകളിൽ നിന്നോ അപാർട്മെന്റ്കളിൽ നിന്നോ വ്യത്യസ്തമായി വലിയ സ്ക്വയർ ഫൂട്ടേജ് നൽകുന്നവയാണ്.ഇത് നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം നൽകും.
  • സാധാരണ വീടുകളെ പോലെ തന്നെ ഒരു ചെറിയ പൂന്തോട്ടവും, മുറ്റത്തെ സ്ഥലവും ഉള്ളതിനാൽ ഈ നിരന്ന വീടുകൾ നിങ്ങൾക്ക് ഒരു പുതിയ അനുഭവം നൽകുന്നു.അതുപോലെ തന്നെ സാധാരണ വീടുകളുടെ പ്രതീതിയും സൃഷ്ടിക്കും.

continue….

Part -2 :-റോ ഹൗസ് ദോഷങ്ങൾ,വ്യത്യസ്തതരം റോ ഹൗസ് ഡിസൈനുകൾ