പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.വീട് നിർമ്മാണത്തിൽ പെർഗോളകൾക്കുള്ള സ്ഥാനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

കാഴ്ചയിൽ ഭംഗി തരികയും വീടിന്റെ ലുക്ക് മുഴുവനായും മാറ്റി മറിക്കാനും കെൽപ്പുള്ളവയാണ് പെർഗോളകൾ.

എന്നാൽ കൃത്യമായ ഡിസൈൻ ഫോളോ ചെയ്ത് നിർമ്മിച്ചില്ല എങ്കിൽ ഇവ പലപ്പോഴും വീടിന്റെ ഭംഗി തന്നെ ഇല്ലാതാക്കാനും സാധ്യത കൂടുതലാണ്.

മുൻ കാലങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്ന പെർഗോള നിർമ്മാണത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതികളാണ് ഇന്ന് ഉപയോഗപ്പെടുത്തുന്നത്.

ഷട്ടർ ചെയ്ത് കോൺക്രീറ്റ് പുട്ടി എന്നിവയെല്ലാം ചെയ്ത് നിർമ്മിച്ചിരുന്ന പെർഗോള രീതിയല്ല ഇന്ന് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഇവ സ്ട്രോങ്ങാണ് എങ്കിലും കാഴ്ചയിൽ കൂടുതൽ വലിപ്പം തോന്നിപ്പിക്കും എന്നതാണ് ഒരു പ്രധാന പ്രശ്നം.

പെർഗോളകളുടെ വ്യത്യസ്ത നിർമ്മാണ രീതികളെ പറ്റിയും ഉപയോഗിക്കുന്ന മെറ്റീരിയലിനെ പറ്റിയും വിശദമായി മനസ്സിലാക്കാം.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ.

കൂടുതൽ വലിപ്പത്തിൽ കോൺക്രീറ്റിൽ പെർഗോളകൾ നിർമ്മിക്കണമെങ്കിൽ അത് ഒരു വലിയ ടാസ്ക് ആയി മാറുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.

അതായത് 10*20 സൈസിൽ ഉള്ള ഒരു പെർഗോള നിർമ്മിക്കാൻ തന്നെ അതിനു പുറകിൽ വലിയ പണി ആവശ്യമായി വരുന്നു. വീതികൂടിയ പെർഗോളക്കുള്ളിൽ കമ്പി നൽകിയാണ് ഇവ നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ വീതി കൂടുന്തോറും കമ്പി ഇറക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അതായത് കൂടുതൽ വീതിയിൽ പെർഗോള നിർമ്മിച്ചു കഴിഞ്ഞാൽ മെറ്റൽ അതിനുള്ളിലേക്ക് ഇറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോൺക്രീറ്റ് പർഗോള നിർമ്മിക്കുമ്പോൾ വെർട്ടിക്കൽ രീതി പിന്തുടരാനായി പ്രത്യേകം ശ്രദ്ധിക്കുക.

അതിനുവേണ്ടി ഷട്ടറിംഗ് ചെയ്തതിനു ശേഷം പ്ലമ്പ് കറക്റ്റ് ആണോ എന്നകാര്യം ചെക്ക് ചെയ്യുക.

അവ കൃത്യമായി ശ്രദ്ധിച്ചില്ല എങ്കിൽ തേപ്പ് പണിയുടെ സമയത്താണ് വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരിക.

പർഗോള യുടെ എല്ലാ ഭാഗവും ഒരേ തൂക്ക് അളവ് മെയിൻടൈൻ ചെയ്യുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

അതല്ല എങ്കിൽ പിന്നീട് അവക്ക് മുകളിൽ ഗ്ലാസ് നൽകുമ്പോൾ ശരിയായ രീതിയിൽ ഫിക്സ് ചെയ്യാൻ സാധിക്കില്ല.

മാത്രമല്ല ഗ്ലാസ് എപ്പോൾ വേണമെങ്കിലും പൊട്ടി വീഴാനുള്ള സാധ്യതയുമുണ്ട് ഇവ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കും.

പ്ലാസ്റ്ററിങ് വർക്ക് ചെയ്യുമ്പോൾ മാൽ ഉപയോഗിക്കുകയാണെങ്കിൽ ഒരേ ലെവലിൽ തന്നെ പർഗോള നിർമ്മിച്ചെടുക്കാൻ സാധിക്കും.

പർഗോള ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അവയുടെ കോൺക്രീറ്റിംഗ് ഭിത്തിയിലേക്ക് നല്ല ഉറപ്പു കിട്ടുന്ന രീതിയിൽ നൽകാൻ ശ്രദ്ധിക്കുക എന്നതാണ്.

ഫാബ്രിക്കറ്റഡ് പർഗോളകൾ ഉപയോഗിക്കുമ്പോൾ

പർഗോളയുടെ പ്ളേറ്റ് ഉറപ്പിക്കേണ്ട ഭാഗം ഭിത്തിയിലേക്ക് നല്ല രീതിയിൽ ഉറപ്പിച്ചു നൽകുന്ന രീതിയിൽ വേണം ഫാബ്രിക്കേഷൻ രീതിയിൽ പെർഗോള നൽകാൻ. ഇവ ചെയ്യുന്നതിന് മുൻപായി നല്ലരീതിയിൽ എങ്കറിങ് ചെയ്ത് നൽകണം. ആവശ്യത്തിന് ലോഡ് താങ്ങണമെങ്കിൽ നല്ല രീതിയിൽ പെർഗോള ഉറപ്പിക്കേണ്ടതുണ്ട്.വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് കാർപോർച്ചിലേക്ക് ഇത്തരത്തിൽ പർഗോള സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.

ഫാബ്രിക്കേറ്റഡ് പെർഗോള കളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വളരെയധികം സ്ലീക്കായ ഡിസൈനുകൾ ഉപയോഗപ്പെടുത്തി കാർപോർച്ച് പോലുള്ള ഭാഗങ്ങൾ ഭംഗിയാക്കാൻ സാധിക്കും. അതേസമയം മാറ്റ് ഫിനിഷിംഗ് ഉപയോഗപ്പെടുത്തുമ്പോൾ ഇവ തമ്മിൽ ജോയിൻ ചെയ്യാൻ സാധിക്കില്ല എന്നത് മാത്രമാണ് ഒരു പോരായ്മ. ഫാബ്രിക്കേറ്റഡ് രീതിയിലും പർഗോള ക്ക് മുകളിൽ ഗ്ലാസ്, അല്ലെങ്കിൽ ഷീറ്റുകൾ നൽകാവുന്നതാണ്. ഗ്ലാസാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ നല്ല ക്വാളിറ്റിയിൽ ഉള്ള ടഫൻ ഗ്ലാസ് തന്നെ നോക്കി എടുക്കാനായി ശ്രദ്ധിക്കണം. അതല്ല എങ്കിൽ ഇവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.അത് വലിയ രീതിയിലുള്ള അപകടങ്ങൾക്ക് വഴി വച്ചേക്കാം.

ഗ്ലാസിന് പകരം ഉപയോഗപ്പെടുത്താൻ

പർഗോളക്ക് മുകളിൽ ഗ്ലാസ് നൽകാൻ താല്പര്യമില്ലാത്തവർക്ക് പോളികാർബണേറ്റ് ഷീറ്റുകൾ തിരഞ്ഞെടുക്കാം. വ്യത്യസ്ത തിക്ക്നെസിൽ വരുന്ന ഇത്തരം ഷീറ്റുകൾ 2mm,4mm,6mm എന്നിങ്ങനെ ആവശ്യാനുസരണം വാങ്ങാൻ സാധിക്കും. കൂടുതൽ തിക്നെസ് ഉള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു ടഫാൻ ഗ്ലാസ് നൽകുന്ന അതേ ഫിനിഷിംഗ് തന്നെ ഇത്തരം ഷീറ്റുകളും നൽകും.

ഗ്ലാസിനെ അപേക്ഷിച്ച് ഇവ യാതൊരു രീതിയിലും അപകടങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല ടഫാൻ ഗ്ലാസിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇവ വളരെയധികം ചിലവ് കുറച്ചും ചെയ്യാൻ സാധിക്കും. ഇഷ്ടമുള്ള വ്യത്യസ്ത ഷേപ്പുകളിലേക്ക് ഇവ ബെൻഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും ഭാഗം വളച്ച് നൽകണമെങ്കിൽ ഏറ്റവും നല്ലത് പോളികാർബണേറ്റ് ഷീറ്റുകൾ ഉപയോഗിക്കുക എന്നത് തന്നെയാണ്.റൂഫിന് ട്രാൻസ്പരൻസി വേണമെന്ന് നിർബന്ധമുള്ളവർക്ക് ഗ്ലാസ് അല്ലെങ്കിൽ പോളികാർബണേറ്റ് തിരഞ്ഞെടുക്കുന്നത് തന്നെയാണ് കൂടുതൽ നല്ലത്.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ ട്രാന്‍സ്പരസി ആവ്ശ്യമില്ലെങ്കില്‍

അതേസമയം മറഞ്ഞു നിൽക്കുന്ന രീതിയിലാണ് പർഗോള സെറ്റ് ചെയ്യാൻ തീരുമാനിക്കുന്നത് എങ്കിൽ സാധാരണ ഷീറ്റ്, അലൂമിനിയം എന്നിവയിൽ ഏതു വേണമെങ്കിലും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. വീടിന് ഓപ്പൺ ഏരിയകൾ ഉണ്ടെങ്കിൽ അവ കവർ ചെയ്യുന്നതിന് ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് പർഗോള കൾ സെറ്റ് ചെയ്ത് നൽകുന്നത്.ലീക്ക് പോലുള്ള പ്രശ്നങ്ങൾ ഇവയിൽ ഒഴിവാക്കുന്നതിനായി സാധാരണ നൽകുന്ന രീതിയിൽ നിന്നും ഒരു സെന്റീമീറ്റർ കൂടി കൂട്ടി ഗ്ലാസ് കേറി നിൽക്കുന്ന രീതിയിൽ സിലിക്കൺ ചെയ്യുകയാണ് വേണ്ടത്.

അങ്ങിനെ ചെയ്യുന്നത് വഴി മഴ പെയ്താലും ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. പെർഗോളകൾ വീടിന് ഭംഗി മാത്രമല്ല നൽകുന്നത് മറിച്ച് വീട്ടിലേക്ക് ആവശ്യത്തിന് വെളിച്ചവും എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പെർഗോള ഡിസൈനിന് പ്രാധാന്യമേറുമ്പോൾ അവ ചെയ്യുന്നതിനു മുൻപായി ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.