കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.എത്ര കുറഞ്ഞ സ്ഥലത്ത് നിർമ്മിക്കുന്ന വീടായാലും എല്ലാവരും ആഗ്രഹിക്കുന്നത് വീട്ടിനകത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കണം എന്നതായിരിക്കും.

പലപ്പോഴും സ്ഥലപരിമിതി ഒരു വില്ലനായി മാറുമ്പോഴും നമ്മുടെ നാട്ടിലെ വീടുകളെ കൂടുതൽ ആകർഷകമാക്കുന്നത് അവയുടെ നിർമാണ ശൈലി തന്നെയാണ്.

പൂർണ്ണമായും പ്രകൃതിയോടിണങ്ങി ഒരു വീട് ആഗ്രഹിക്കുന്നവർക്ക് കണ്ടമ്പററി സ്റ്റൈൽ വീട് കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഉള്ള സ്ഥലത്ത് നല്ല പ്ലാനിങ്ങോട് കൂടി തന്നെ കണ്ടമ്പററി സ്റ്റൈൽ വീടുകൾ വളരെ എളുപ്പം നിർമ്മിക്കാവുന്നതാണ്.

കണ്ടമ്പററി സ്റ്റൈൽ വീടുകളെ മറ്റു വീടുകളിൽ നിന്നും മാറ്റി നിർത്തുന്നത് അവയുടെ ഡിസൈൻ രീതി തന്നെയാണ്.

പ്രധാനമായും ബോക്സ് രൂപത്തിൽ ഉള്ള ഒരു ആശയത്തെ പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കുമ്പോൾ ആവശ്യത്തിന് വായുവും വെളിച്ചവും നാച്ചുറലായി തന്നെ ലഭിക്കുമെന്നതാണ് പ്രത്യേകത.

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.

പച്ചപ്പിന് പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിലേക്ക് പ്രവേശിക്കുന്ന ഡ്രൈവ് വേ ഒഴികെയുള്ള ബാക്കി ഭാഗങ്ങളിലെല്ലാം ലാൻഡ്സ്കേപ് ഒരു ക്കാവുന്നതാണ്.

പച്ച നിറച്ച പുൽത്തകിടി കാഴ്ചയിൽ ഭംഗി മാത്രമല്ല തരുന്നത് പ്രകൃതിയോടിണങ്ങുന്ന ഒരു ഫീലും വീട്ടുകാർക്ക് സമ്മാനിക്കുന്നു.

മുറ്റത്തെ മതിലിനോട് ചേർന്ന് ക്രീപ്പർ, വാഴ ചെടികൾ എന്നിവ നട്ട് കൂടുതൽ മനോഹരമാക്കാവുന്നതാണ്.

വീടിന്റെ പുറം ഭാഗത്ത് ഷോ വോളിനോട് ചേർന്ന് ക്ലാഡിങ് വർക്കുകൾ ചെയ്തു കൂടുതൽ ഭംഗിയാക്കാം.

പഴമ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് വീടിനോട് ചേർന്ന് ഒരു ചെറിയ കോർട്ട്‌യാർഡ് കൂടി സജ്ജീകരിച്ച് നൽകാവുന്നതാണ്.

കാർപോർച്ചിനോട് ചേർന്നു തന്നെ ഇതിനുള്ള ഒരു ഇടം കൂടി കണ്ടെത്താവുന്നതാണ്. കോർട്ടിയാഡിനോട് ചേർന്നു വരുന്ന ചുമരുകളിൽ ക്ലാഡിങ് വർക്കുകൾ ചെയ്ത് നൽകിയാൽ കൂടുതൽ ഭംഗി ലഭിക്കും.

അതിനോടു ചേർന്നു വരുന്ന ഫ്ലോറിൽ വെള്ളാരംകല്ലുകൾ നിറച്ച് പ്രകൃതിയോട് ഇണക്കാം.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ലിവിങ് ഏരിയക്കും ഡൈനിങ് ഏരിയക്കും നടുവിലായി ഒരു വലിയ കോർട്ടിയാഡ് സജ്ജീകരിച്ച് നൽകാം. ഇവിടെ ഓപ്പൺ റൂഫ് അല്ലെങ്കിൽ ഗ്ലാസ് റൂഫ് നൽകാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് വഴി ആവശ്യമുള്ള സമയത്ത് മാത്രം റൂഫ് തുറന്നിടുകയും അല്ലാത്ത സമയത്ത് അടച്ചിട്ടാൽ പോലും വീട്ടിലേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുകയും ചെയ്യും. കോർട്ട്‌യാർഡിന്റെ നടുഭാഗത്ത് പച്ചപ്പിന് പ്രാധാന്യം നൽകി കുറച്ച് ഹെർബുകൾ വച്ചുപിടിപ്പിക്കാം.ലിവിങ് ഏരിയയുടെ ഓരോ മുക്കിലും മൂലയിലും ചെറിയ ഇൻഡോർ പ്ലാന്റുകൾ നൽകി കൂടുതൽ ഭംഗിയാക്കാം.

കോർട്ടിയാഡിനോട് ചേർന്ന ഓപ്പൺ സ്പേസ് വരുന്നുണ്ടെങ്കിൽ അവിടെ ഒരു ആട്ടുകട്ടിൽ നൽകിയാൽ പഴമയിലേക്കുള്ള ഒരു എത്തിനോട്ടമായി അതിനെ കണക്കാക്കാം. ഡൈനിങ് ഏരിയയിൽ ജനാലകൾക്ക് പകരം ടെറാക്കോട്ട ജാളി ബ്രിക്കുകൾ ഉപയോഗപ്പെടുത്തി ഒരു വാൾ നൽകാവുന്നതാണ്.അതു വഴി വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കും എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട. ലിവിങ് ഏരിയയിൽ ഒരു സൈഡിൽ ആയി കുറച്ച് പെബിൾസ് നൽകി അവിടെയും ഉയരമുള്ള ചെടികൾ നട്ടു പിടിപ്പിക്കാം.

സ്റ്റെയർകേസ്, ഫർണിച്ചറുകൾ എന്നിവ നിർമ്മിക്കുമ്പോൾ

ഫർണിച്ചറുകൾക്കും സ്റ്റെയർകേസിനും തടികൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. വുഡൻ ഫിനിഷിങ് ഉള്ള ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ കാഴ്ചയിൽ ഒരു പഴയ ഫീൽ കൊണ്ടുവരും. അടുക്കളയിലും ഇതേ രീതി തന്നെ പരീക്ഷിക്കാവുന്നതാണ് വുഡ്,ഗ്ലാസ് എന്നിവ ഉപയോഗപ്പെടുത്തി ഷെൽഫുൾ നിർമ്മിച്ച് നൽകുമ്പോൾ കാഴ്ചയിൽ ഭംഗി നൽകുക മാത്രമല്ല മറിച്ച് വീടിന് ഒരു ക്ലാസിക് ലുക് കൂടി സമ്മാനിക്കുന്നു.

ബെഡ്റൂമുകളിലെ ഫർണീച്ചറുകൾക്കും മരത്തിന്റെ ടച്ച് തന്നെ നൽകുന്നതാണ് കൂടുതൽ നല്ലത്. ഹെഡ് ബോർഡ് രീതിയിലുള്ള ബെഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയിൽ കൂടുതൽ ഡിസൈനുകൾ പരീക്ഷിക്കാതെ വുഡ് രീതിയിൽ നൽകിയാൽ കൂടുതൽ മിഴിവ് ലഭിക്കും. ബെഡ്റൂമുകളോടു ചേർന്ന് വലിയ ജനാലകൾ കൂടി നൽകുന്നതോടെ വായുവിനും വെളിച്ചത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കും.

കാറ്റിനും വെളിച്ചത്തിനും വീട്ടിൽ പ്രാധാന്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.