house cleaning, attractive home Modern homes, window designes

ഏറ്റവും ചെലവ് കുറഞ്ഞ അടിപൊളി വിന്ഡോ ഏതാണ്

എങ്ങനെയാണ് വീടുകൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ജനലുകൾ വയ്ക്കാൻ സാധിക്കുക എന്ന് നമുക്ക് നോക്കാം. വിൻഡോ വെക്കാൻ ഏതൊക്കെ മെറ്റീരിയൽ നമ്മുടെ മുൻപിൽ ഉണ്ട് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം.ഒന്ന്,മരത്തിന്റെ ജനൽ വെക്കാം അത് നമുക്ക് പോളിഷ് ചെയ്യാം. രണ്ടാമത്തേത് സ്റ്റീലിന്റെ ജനലുകൾ ഉപയോഗിക്കാം. അതിൽ എപ്പോക്സി പ്രൈമർ അടിച്ച ശേഷം നമുക്കിഷ്ടമുള്ള പെയിന്റ് നൽകാം. മൂന്നാമതായി അലൂമിനിയം ജനലുകൾ വയ്ക്കാം. അത് പെയിന്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല നേരെ ഫിക്സ് ചെയ്താൽ മതിയാവും. നാലാമതായി, യുപിവിസി വിൻഡോ വെക്കാം. ഇവ നാലും നമ്മൾ പർച്ചേസ് ചെയ്യേണ്ട രീതി വ്യത്യസ്തമാണ്. ചിലത് കട്ടിള വേറെയും ഷട്ടർ വേറെയും ആയിട്ട് പർച്ചേസ് ചെയ്യേണ്ടതായി വരും. ചിലത് കട്ടിളയും ഷട്ടറും സെറ്റ് ആയിട്ട് വാങ്ങിക്കാം . ചിലതിന്റെ കൂടെ ഗ്രിൽ വരുന്നതും ചിലതിന്റെ കൂടെ ഗ്രിൽ വരാത്തതും ഉണ്ട്.ഇവ ഓരോന്നിന്റെയും ചിലവും കൂടി നമുക്ക് പരിശോധിക്കാം.

മരത്തിന്റെ ജനൽ ഉപയോഗിക്കുമ്പോൾ

കട്ടിളയും അതിന്റെ ഷട്ടറും സെപ്പറേറ്റ് വാങ്ങിക്കേണ്ട രീതിയിലാണ് മരത്തിന്റെ ജനാലകൾ വരുന്നത്. മരത്തിന്റെ ജനാലകൾ റെഡിമേഡ് ആയിട്ട് നമുക്ക് കടയിൽ നിന്നും വാങ്ങിക്കാനും,നമ്മുടേതായ മരംകൊണ്ട് ആശാരിയെ കൊണ്ട് തച്ചിന് പണിയിപ്പിക്കാനും സാധിക്കും. ആശാരിയെ കൊണ്ട് പണിയിപ്പിക്കുന്നത് ഒന്നുകൂടി ചെലവ് കൂടാൻ കാരണമാകും.റെഡിമെയ്ഡ് ആയി മരത്തിന്റെ ജനൽ വാങ്ങിക്കുമ്പോൾ ഉള്ള ചില നോക്കാം. മൂന്നു പാളി മരത്തിന്റെ ജനൽ കട്ടിള റെഡിമെയ്ഡ് മേടിക്കുമ്പോൾ 12,000 രൂപ ചെലവ് വരും. കട്ടിളയും അതിന്റെ ഗ്രില്ലും അടക്കമുള്ള ചിലവാണ് ഈ പറഞ്ഞ 12000 രൂപ. അതുതന്നെ രണ്ടു പാളി മരത്തിന്റെ ജനൽ കട്ടിള മേടിക്കുമ്പോൾ 8500 രൂപ ചിലവാകും. ഒരു പാളി മരത്തിന്റെ ജനൽ കട്ടിള മേടിക്കുമ്പോൾ 5000 രൂപ ചെലവുവരും. പുറമെ ഫിക്സിങ് ചാർജ് പോളിഷിംഗ് ചാർജ് എന്നിവ നമ്മൾ കരുതേണ്ടത് ആയിട്ടുണ്ട്.

സ്റ്റീൽ വിൻഡോസ് ഉപയോഗിക്കുമ്പോൾ

ടാറ്റയുടെ സ്റ്റീൽ ഉപയോഗിച്ചാണ് മിക്ക കമ്പനികളും സ്റ്റീൽ വിൻഡോസ് നിർമ്മിക്കുന്നത്. ഇഷ്ടമുള്ള ഫിനിഷിലേക്ക് പിന്നീട് നമുക്ക് അത് പെയിന്റ് ചെയ്യാൻ സാധിക്കും.അല്ലെങ്കിൽ വൈറ്റ് ഫിനിഷിലേക്ക് മാറ്റുകയും ചെയ്യാം. കട്ടിളയും ഷട്ടറും ഒരുമിച്ചു തന്നെ ഒരുമിച്ചാണ് വരിക. ഗ്രിൽ അറ്റാച്ച് ചെയ്തിട്ടുണ്ടാവും. ഗ്ലാസ് നമുക്ക് എക്സ്ട്രാ ഫിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. പെയിന്റിങ് ആയിട്ടുള്ള ചിലവും നമ്മൾ അധികമായി കാണേണ്ടതുണ്ട്. മൂന്നു പാളി സ്റ്റീൽ വിന്ഡോ യ്ക്ക് 11000 രൂപയോളം ചെലവ് വരുന്നു. അതേപ്രകാരം 2 പാളി ജനൽ ന് 8200 രൂപയും ഒരു പാളി ജനലിന് 5000 രൂപയും ചെലവുവരും. മരത്തിന്റെ ജനലിനെ അപേക്ഷിച്ചു നോക്കുമ്പോൾ സ്റ്റീൽ ജനാലയ്ക്ക് ചെലവ് കുറവാണ്.

അലൂമിനിയം ജനാലകൾ വെക്കുമ്പോൾ

അലുമിനിയം ജനാലകൾ നമുക്ക് രണ്ടുതരത്തിലാണ് അവൈലബിൾ ആയിട്ടുള്ളത്. ഒന്ന് വീതികൂടിയ പ്രൊഫൈൽ ഉപയോഗിച്ച് ഉള്ള അൾജീരിയൻ അലുമിനിയം വിൻഡോ,മറ്റൊന്ന് സാധാരണ ഫാബ്രിക്കേഷൻ വർക്ക് ഉപയോഗിച്ച് ചെയ്യുന്ന അലൂമിനിയം ജനലുകളും. അലൂമിനിയം ജനലുകൾ നമ്മൾ വാങ്ങുന്ന സമയത്ത് പെയിന്റ് ചെയ്യേണ്ടത് ഇല്ല എന്ന് തന്നെയാണ് അതിന് ഏറ്റവും വലിയൊരു അഡ്വാന്റ്റേജ്. അത് പൗഡർ കോട്ടഡ് ആയിട്ട് വരുന്നതാണ്. കട്ടിളയും ഷട്ടറും ഒരുമിച്ചാണ് അലുമിനിയം വിൻഡോയിൽ വരിക. ഗ്രില്ല് ഇതിന്റെ കൂടെ വരുന്നത് ആയിരിക്കില്ല. ഗ്രില് ആവശ്യമെങ്കിൽ ഭിത്തിയിലേക്ക് ഫിറ്റ് ചെയ്യുന്ന രൂപത്തിൽ സെപ്പറേറ്റ് ആയിട്ട് നമ്മൾ പർച്ചേസ് ചെയ്യേണ്ടതായിട്ടുണ്ട്. അലുമിനിയം വിൻഡോസ് ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അൾജീരിയൻ അലുമിനിയം വിൻഡോസ് തന്നെയാണ് കൂടുതൽ ഭംഗി ഉണ്ടാവുക. അൾജീരിയൻ വിൻഡോ മൂന്നു പാളി ചെയ്യാൻ ഏകദേശം 12000 രൂപ ചെലവ് വരും. അതേസമയം സാധാരണ വീതികുറഞ്ഞ വിൻഡോസ് വെക്കാൻ വേണ്ടിയിട്ട് നമുക്ക് 6000 രൂപയിൽ താഴെ മാത്രമേ ചിലവ് വരുന്നുള്ളൂ. ഇതുവരെ നമ്മൾ പറഞ്ഞതിൽ ഭംഗികൊണ്ട് ഏറ്റവും പുറകെ നിൽക്കുന്നതും ഈ വീതികുറഞ്ഞ അലൂമിനിയം വിൻഡോസ് ആണ് .

യുപിവിസി വിൻഡോസ്

യുപിവിസി വിൻഡോസ് ന്റെ പ്രത്യേകതകൾ എന്തെല്ലാം എന്ന് നോക്കുകയാണെങ്കിൽ പൂപ്പൽ പിടിക്കില്ല ചിതൽ അരികില്ല. കാലാവസ്ഥാവ്യതിയാനങ്ങൾ ഒന്നും തന്നെ യുപിവിസി വിൻഡോസ്നെ ബാധിക്കുകയില്ല. കാഴ്ചയിൽ വളരെ ആകർഷണീയമാണ് യുപിവിസി വിൻഡോകൾ. മോഡേൺ വീടുകളോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് യുപിവിസി വിൻഡോകൾ. വളരെ പെർഫെക്റ്റ് ആയിട്ടുള്ള ഫിനിഷിംഗ് ആണ് യുപിവിസി വിൻഡോസ്നുള്ളത്. യുപിവിസി വിൻഡോസ് എക്സ്പെൻസീവ് ആണ് എന്നത് മാത്രമാണ് അതിന്റെ ഒരു പോരായ്മ . മൂന്നു പാളി യുപിവിസി ജനലിന് ഏകദേശം 19000 മുതൽ 20,000 രൂപവരെ ചെലവ് വരുന്നു. യുപിവിസി വിൻഡോസനകത്ത് ഫ്രെയിമും അതിന്റെ ഷട്ടർ മാത്രമാണ് വരുന്നത്. അതിന്റെ ഗ്രില്ല് നമുക്ക് ആവശ്യമാണെങ്കിൽ അലുമിനിയം വിൻഡോസിൽ നമ്മൾ ചെയ്യുന്നത് പോലെ തന്നെ സെപ്പറേറ്റ് ആയിട്ട് നമുക്ക് പർച്ചേസ് ചെയ്യേണ്ടതായി വരും. നിങ്ങൾക്ക് ഇതിൽ ഏത് ഡിസൈനാണ് ഇഷ്ടം ആവുന്നത് എന്നും ഏതാണ് നിങ്ങൾക്ക് അഫോഡബിൾ ആയിട്ടുള്ളത് എന്നെല്ലാം മനസ്സിലാക്കിയിട്ട് വേണം ഏത് മെറ്റീരിയൽ വേണം എന്നു തീരുമാനിക്കാനായിട്ട്.