വിവിധ ആർക്കിടെക്ചറൽ സ്റ്റൈലുകൾ: വിശദമായി അറിയാം

ഓരോ വീടും ഓരോ തരം ആണ്. അതിൽ ഉടമസ്ഥന്റെ ടേസ്റ്റും മറ്റ് സങ്കല്പങ്ങളും ഇണങ്ങി ചേർന്നിരിക്കുന്നു. എന്നിരുന്നാൽ തന്നെ ഇവയിൽ പലതും നാം പലയിടത്തും കണ്ട പല മാതൃകകളുടെ പ്രതിഫലനം ആകും. 

ഇങ്ങനെ നോക്കുമ്പോൾ  ആർക്കിടെക്ച്ചർ സ്റ്റൈലുകളെ പ്രധാനമായി ചില ശീർഷകങ്ങൾക്ക് അടിയിൽ പെടുത്താം.  

ട്രഡീഷണൽ, കൊളോണിയൽ, കണ്ടമ്പററി അങ്ങനെ പോകുന്നു അവ. 

എന്നാൽ പലപ്പോഴും ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും ഇവ ഓരോരുത്തരുടെയും സവിശേഷതകൾ എന്തൊക്കെയാണെന്നും നമ്മളിൽ പലർക്കും കൺഫ്യൂഷൻ ഉണ്ട്. 

ഇവ നിവാരണം ചെയ്യുക എന്ന് ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതുന്നത്.

വിവിധ ആർക്കിടെക്ച്ചർ സ്റ്റൈലുകൾ

കൊളോണിയൽ

പണ്ടുകാലത്ത് വലിയ സാമ്രാജ്യങ്ങളും അവയുടെ കോളനികളും നിലനിന്നിരുന്ന കാലത്ത്, സാമ്രാജ്യ രാജ്യത്തിൻറെ വാസ്തു രീതികൾ അവരുടെ  കോളനി രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇവിടെ മുതലാണ് “കൊളോണിയൽ” എന്ന ഒരു ശാഖ വരുന്നത്. 

 നമ്മുടെ നാട്ടിൽ കൊളോണിയൽ എന്നുപറയുമ്പോൾ സ്വാഭാവികമായും പരമ്പരാഗത ബ്രിട്ടീഷ് ആർക്കിടെക്റ്റുകൾ ആണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.  കളർ ടൈലുകൾ പാകിയ സ്ലോപിംഗ് റൂഫുകൾ, കൽചിമ്മിനി, ഇളം നിറമുള്ള പെയിന്റുകൾ, രസകരമായ തടിയുടെ ജനാലകൾ അങ്ങനെ പോകുന്നു ഈ  വാസ്തു രീതിയുടെ പ്രത്യേകതകൾ.

കണ്ടമ്പററി

കണ്ടംബറി ആർക്കിടെക്ചർഉം മോഡേൺ ആർക്കിടെക്ചർഉം തമ്മിൽ പലപ്പോഴും വ്യാപകമായി തന്നെ മാറിപ്പോകുന്നതായി നാം കാണാറുണ്ട്. മാത്രമല്ല ഇവ രണ്ടും ഒരേ രീതി ആണെന്നുള്ള തെറ്റിദ്ധാരണയും നമുക്കിടയിൽ പരന്നിട്ടുണ്ട്. 

എന്നാൽ യഥാർത്ഥത്തിൽ കണ്ടമ്പററി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ കാലത്തെ വീടുകൾ എന്നാണ്. ഇന്നത്തെ കാലത്തെ വീട് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം അതിൽ വ്യത്യസ്തമായ ഒരുപാട് ശൈലികൾ വരാം എന്നുള്ളത്. 

എന്നാൽ കണ്ടംബറി രീതി ഇന്നത്തെ പ്രശ്നങ്ങളെ തരണം ചെയ്യുമ്പോൾ മോഡേൺ രീതി എപ്പോഴും അക്കാദമിക്  ഡിസൈനുകൾ ആയിരിക്കും അധികവും ഉണ്ടാവുക. അതുപോലെ റവല്യൂഷനറിയും. 

കണ്ടംബറി എപ്പോഴും ഇന്നിൻറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. അതിനാൽ തന്നെ കണ്ടംബറി സ്റ്റൈലിൽ പരിസ്ഥിതി സംരക്ഷണത്തിനും, ഊർജക്ഷമതയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്നു.

കോട്ടേജ്

കോട്ടേജ് മാതൃകയിലുള്ള കെട്ടിടങ്ങളും നമ്മുടെ നാട്ടിൽ കാണാറുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പഴയകാലത്ത് അവലംബിച്ചിരുന്ന സ്ലോപ്പിംഗ് റൂഫുകളുള്ള ചെറു കെട്ടിടങ്ങളാണ് കോട്ടേജുകൾ.

പലപ്പോഴും കർഷകർ ആണ് ഉപയോഗിചിരുന്നത് എന്നതുകൊണ്ട് തന്നെ ഉരുളൻ തടി കൊണ്ടോ  കല്ലുകൊണ്ടോ ആയിരിക്കും ഇവ ഉണ്ടാക്കിയെടുക്കുക. പാശ്ചാത്യരാജ്യങ്ങളിലെ 

 മുത്തശ്ശിക്കഥകളിൽ പലപ്പോഴും കണ്ടുവരുന്ന ഗൃഹാതുരത്വമുണർത്തുന്ന വീടുകളാണ് ഇവ. വളഞ്ഞു കല്ലുകൾ പാകിയ രസകരമായ പാതകളും  പൂന്തോട്ടങ്ങളും മുറ്റത്ത് കാണാറുണ്ട്.

ട്രഡീഷണൽ

ട്രഡീഷണൽ എന്നാൽ പരമ്പരാഗതം. ഓരോ നാടിനും അവരുടേതായ തനത് പരമ്പരാഗത വാസ്തു രീതികൾ തീർച്ചയായും കാണുമല്ലോ. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ പരമ്പരാഗത രീതി എന്നു പറയുന്നത് ചെരിഞ്ഞ മേൽക്കൂരകളും നാടൻ ഓടുകളും തടിയുടെ അധികരിച്ചിരിക്കുന്ന വർക്കുകളും ആണല്ലോ. അമ്പല സദൃശ്യമാണ് കേരളത്തിൻറെ തനത് വാസ്തു രീതി എന്നത് മറ്റൊരു സവിശേഷത.

അതിനുപുറമേ ചുവരുകളുടെ നിർമ്മാണത്തിന് വെട്ടുകല്ലുകൾ ഉപയോഗിക്കുന്നതായും നമ്മുടെ നാട്ടിൽ കാണാറുണ്ട്. 

പ്രകൃതിയുമായി ഇഴുകിച്ചേർന്ന്, നാടിന് ലഭിക്കുന്ന ഇന്ന് മഴയ്ക്ക് അനുസൃതമായി ആയിരിക്കും കേരളത്തിലെ പരമ്പരാഗത ആർക്കിടെക്ചർ. 

മോഡേൺ

നേരത്തെ പറഞ്ഞ പോലെ മോഡൽ ആർക്കിടെക്ചർ രീതിയും കണ്ടംബറി രീതിയും തമ്മിൽ പലപ്പോഴും തെറ്റി പോകുന്നതായി കാണാറുണ്ട്. അതുപോലെ അവ ഒന്നു തന്നെയല്ലേ എന്നും നമ്മൾ പലരും സംശയിക്കാറുണ്ട്.

50 കൊല്ലത്തോളം മുൻപ് ഉടലെടുത്ത മോഡേൺ ആർക്കിടെക്ചർ ശാഖയുടെ തുടർച്ചയാണ് ഈ രീതി. ഒരു പരിധിവരെ അക്കാഡമിക് എന്നുകൂടി പറയാം. ഇന്നു നമ്മൾ കാണുന്ന പല കൺസെപ്റ്റ്കളും ഈ ശാഖയിൽ നിന്ന് ഉടലെടുത്തതാണ്. 

ഉദാഹരണത്തിന് ഓപ്പൺ ആയിട്ടുള്ള ലിവിങ് സ്പേസ്കൾ, രൂപഭംഗിയേക്കാൾ  പ്രായോഗിക ഭംഗി ഉള്ള മുൻതൂക്കം തുടങ്ങിയവ ഈ ശാഖയിൽ നിന്നും ഇന്നത്തെ ആർക്കിടെക്ചർ കടം  എടുത്തിട്ടുള്ളതാണ്.