ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ.

ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ.മിനിമലിസം വീടിന്റെ മുഖമുദ്രയാക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു വീട് നിർമ്മാണ രീതിയാണ് ഇൻക്ലൈൻഡ് ഹൗസുകൾ.

ഇവ കേൾക്കുമ്പോൾ കാര്യം അത്ര പിടി കിട്ടില്ല എങ്കിലും കാഴ്ചയിൽ വളരെ പെട്ടെന്ന് ഇൻക്ലൈൻഡ് ഹൗസുകളെ തിരിച്ചറിയാൻ സാധിക്കും.

ഇപ്പോൾ പലരും ചിന്തിക്കുന്നത് ഇത്തരത്തിൽ ഡിസൈൻ ചെയ്യുന്ന വീടുകൾ നമ്മുടെ നാടിനും കാലാവസ്ഥയ്ക്കും അനുയോജ്യമാണോ എന്നതായിരിക്കും.

എന്നാൽ ഒരു ചെറിയ കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകി കൊണ്ട് വളരെ ലളിതമായി നിർമ്മിച്ചെടുക്കുന്ന ഒരു വീട് നിർമാണ ശൈലിയാണ് ഇൻക്ലൈൻഡ് ഹൗസുകൾ.

വീട് പെട്ടെന്ന് വൃത്തിയാക്കാനും, അതേസമയം ഏത് കാലാവസ്ഥയോടും യോജിച്ച് പോകാനും ഇത്തരം ഡിസൈനുകൾ തിരഞ്ഞെടുക്കുന്നത് ഗുണംചെയ്യും.

ഇൻക്ലൈൻഡ് ഹൗസുകളുടെ നിർമ്മാണ രീതി, നിർമാണത്തിലെ വ്യത്യാസങ്ങൾ എന്നിവയെല്ലാം മനസിലാക്കാം.

ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ.

വീടിന് കൂടുതൽ അലങ്കാരങ്ങൾ നൽകാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഡിസൈനാണ് ഇൻക്ലൈൻഡ് ഹൗസുകൾ.

കൃത്രിമമായി യാതൊന്നും നൽകാതെ തന്നെ നാച്ചുറൽ ഭംഗിയിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

വീടിന്റെ മുറ്റം പേവിങ് സ്റ്റോൺ നൽകി അവയ്ക്കിടയിൽ നാച്ചുറൽ ഗ്രാസ് പതിപ്പിച്ച് ഭംഗിയാക്കാവുന്നതാണ്.

ഒറ്റക്കാഴ്ചയിൽ വളരെയധികം സിമ്പിളായി തോന്നുമെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി തന്നെ ഇൻക്ലൈൻഡ് ഡിസൈൻ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വീടിന്റെ ഒരു ഭാഗം മാത്രം 90ഡിഗ്രി ചാരിച്ചും മറ്റൊരു ഭാഗം ബോക്സ്‌ രൂപത്തിലും നൽകാവുന്നതാണ്.

വീടിന്റെ ഓരോ ചെറിയ ഭാഗവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വേണം ഡിസൈൻ ചെയ്യാൻ. വീടിന്റെ രണ്ട് ഭാഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന ഭാഗത്ത് ഒരു ചെറിയ കോർട്ടിയാർഡ് അല്ലെങ്കിൽ അലങ്കാര കുളം നൽകാവുന്നതാണ്. ഇത് വീടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും എത്തിക്കും എന്ന് മാത്രമല്ല പച്ചപ്പിനോട്‌ ഇണങ്ങി ജീവിക്കുന്ന ഒരു ഫീലും നൽകും.

ജനാലകളും ഡോറുകളും നൽകുമ്പോൾ

വീടിന് അകത്ത് നൽകുന്ന ജനാലകൾ ബേ വിൻഡോ രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്. അങ്ങിനെ ചെയ്യുന്നത് വഴി അവ ഇരിപ്പിടങ്ങൾ ആയി ഉപയോഗപ്പെടുത്താനും സാധിക്കും. വലിയ വിൻഡോകൾ നൽകുന്നതു കൊണ്ട് തന്നെ ആവശ്യത്തിന് വെളിച്ചം ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവിടങ്ങളിലേക്ക് ലഭിക്കും. ഇന്ന് മിക്ക വീടുകളിലും ലിവിങ് ഏരിയ തന്നെ ഫാമിലി, ഗസ്റ്റ് എന്നിങ്ങനെ രണ്ട് രീതിയിൽ തരംതിരിക്കുന്നുണ്ട്.

ഇവയ്ക്കു രണ്ടിനുമിടയിൽ ആയി ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകുകയാണ് കൂടുതൽ നല്ലത്. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു ചെറിയ കോർട്യാർഡ് നൽകാവുന്നതാണ്. ഇത് കഴിക്കുന്ന ഭാഗത്തേക്ക് ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ഉറപ്പു വരുത്തുന്നതിന് സഹായിക്കും. കോർട്ട്‌യാർഡിൽ കുറച്ച് ചെടികൾ നൽകി കൂടുതൽ പച്ചപ്പ് നിറയ്ക്കാവുന്ന താണ്. ഡൈനിങ് ഏരിയയിൽ നിന്നു തന്നെ മുകളിലത്തെ ഭാഗത്തേക്ക് സ്റ്റെയർകേസ് നൽകാം. മുകളിലത്തെ ബെഡ്റൂമിനോട് ചേർന്നു നിൽക്കുന്ന അതേ രീതിയിൽ ഒരു ബാൽക്കണി കൂടി സജ്ജീകരിച്ച് നൽകാം. ബാൽക്കണിക്ക് ഗ്ലാസ് പാർട്ടീഷനുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു പ്രത്യേക ലുക്ക് തന്നെ ലഭിക്കും.

ഇൻക്ലൈൻഡ് ഹൗസ് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ ഭംഗിയോടും സൗകര്യങ്ങളോടുകൂടി നിർമ്മിച്ചെടുക്കാൻ സാധിക്കും.