ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട്.

ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട്. കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ സ്ഥലത്ത് എങ്ങിനെ കൂടുതൽ ഭംഗിയായി ഒരു വീട് പണിയാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും.

പലപ്പോഴും കൈയിലുള്ള തുക ഉപയോഗപ്പെടുത്തി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു കൊണ്ട് ഒരു വീട് നിർമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ കൈവശം കരുതിയിരിക്കുന്ന ബഡ്ജറ്റ് വെച്ച തന്നെ അതിമനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് ഒരുക്കാനായി സാധിക്കും.

അത്തരത്തിൽ നിർമിച്ച നിരവധി വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടു താനും.

ബഡ്ജറ്റിൽ ഒതുക്കി എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടു തന്നെ ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ മാതൃക മനസ്സിലാക്കാം.

ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട്.

ചിലവ് കുറച്ച് എന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമിക്കാൻ 5 സെന്റ് മുതൽ 7 സെന്റ് വരെ സ്ഥലം മതി.

എന്നാൽ വീടിന്റെ നിർമ്മാണ ശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടു വരണമെന്ന് മാത്രം. പ്ലോട്ടിന്റെ ആകൃതിക്ക് അനുയോജ്യമായ രീതിയിൽ ഒരു പ്ലാൻ വരപ്പിക്കുക എന്നതാണ് ഇവിടെ ശ്രദ്ധ നൽകേണ്ട കാര്യം.

3 ബെഡ് റൂമുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയാൽ തന്നെ 950 സ്ക്വയർഫീറ്റിന് അടുത്ത് സ്ഥലം മാത്രമാണ് വീടിനകത്ത് ആവശ്യമായി വരുന്നുള്ളൂ.

കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ നൽകി കൊണ്ട് ഒരു വീട് നിർമിക്കാൻ ‘L’ ഷേപ്പ് പ്ലോട്ട് തിരഞ്ഞെടുത്താൽ കൂടുതൽ അനുയോജ്യം.

ഇപ്പോൾ പലരും കരുതുന്നത് ആധുനിക രീതിയിലുള്ള നിർമ്മാണ രീതികൾ ഒന്നും ഇവിടെ പിന്തുടരാൻ സാധിക്കില്ലേ എന്നതായിരിക്കും.

എന്നാൽ നിങ്ങളുടെ ആവശ്യത്തിനനുസരിച് കണ്ടംപററി സ്റ്റൈലിലോ, ട്രഡീഷണൽ രീതിയിലോ എങ്ങിനെ വേണമെങ്കിലും സ്ഥല പരിമിതിക്കനുസരിച്ച് വീട് നിർമിച്ചടുക്കാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും നൽകേണ്ടത് കൊണ്ട് തന്നെ മാക്സിമം സ്ഥലം വേസ്റ്റേജ് വരാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങിനെയാണെങ്കിൽ സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് ബെഡ്റൂമുകൾ, കിച്ചൺ അറ്റാച്ഡ് ബാത്ത്റൂമുകൾ എന്നിവയെല്ലാം ഒരു ഒറ്റ നിലയിൽ തന്നെ സജ്ജീകരിച്ച് വീട് നിർമിക്കാൻ സാധിക്കും.

ആവശ്യമെങ്കിൽ കിച്ചണിനോട് ചേർന്ന് ഒരു വർക്ക് ഏരിയ കൂടി നൽകാം. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തുന്നതിന് വേണ്ടി മാക്സിമം ഭിത്തികളുടെ എണ്ണം ഇടയിൽ നൽകുന്നത് ഒഴിവാക്കാനായി ശ്രമിക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി ലിവിങ് ഏരിയക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കുകയും, അതേസമയം വീടിന്റെ നിർമ്മാണ ചിലവ് കുറയ്ക്കാനും സാധിക്കും.വിശാലമായ ഹാളിന്റെ ഒരു വശത്തായി ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാം.

ഈ ഒരു ഭാഗത്ത് വോൾ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നത് ഇന്റീരിയർ ഭംഗി ഇരട്ടിയാക്കും.ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ക്രോക്കറി ഷെൽഫ് സെറ്റ് ചെയ്തു നൽകാം.

വീടിന്റെ ഇന്റീരിയറിൽ ഫോൾസ് സീലിങ് വർക്കുകൾ ഒഴിവാക്കുന്നതാണ് ചിലവ് കുറയ്ക്കാൻ നല്ല മാർഗ്ഗം. അതിന് പകരമായി തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ മതി.

അടുക്കളയുടെ സ്പേസിലും ഒട്ടും കുറവ് വരുത്തേണ്ടതില്ല. മാത്രമല്ല അടുക്കളയിൽ കൂടുതൽ കബോർഡുകൾ സെറ്റ് ചെയ്ത് നൽകിയാൽ സ്റ്റോറേജ് സ്പേസ് നല്ല രീതിയിൽ ലഭിക്കുകയും ചെയ്യും.

വീടിന്റെ അകത്ത് മാത്രമാണ് ഭംഗി നൽകാൻ സാധിക്കുകയുള്ളൂ എന്ന് കരുതുന്നവർക്ക് പുറത്തെ മെയിൻ വാളിൽ ക്ലോഡിങ് വർക്ക് ചെയ്തു ഒരു പർഗോള കൂടി സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ബഡ്ജറ്റിൽ ആഗ്രഹിക്കുന്ന രീതിയിൽ ഒരു വീട് തീർച്ചയായും നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട് നിർമ്മിക്കാനായി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാം.