ബേയ്സ്മെന്റോട് കൂടിയ ഒരു വീട് നിർമ്മിക്കുമ്പോൾ.

ബേയ്സ്മെന്റോട് കൂടിയ ഒരു വീട് നിർമ്മിക്കുമ്പോൾ.നമ്മുടെ നാട്ടിൽ വീടുകളെ പറ്റി ഒരു കോമൺ ആയ കൺസെപ്റ്റ് ആണ് പലർക്കുമുള്ളത്.

കോമൺ ഡിസൈനുകളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുക മാത്രമാണ് പലരും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ.

എന്നാൽ ഇവയെല്ലാം പൊളിച്ചെഴുതി കൊണ്ട് തങ്ങളുടെ വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ഒരു രീതിയാണ് ബേസ്‌മെന്റ് രീതിയിൽ നിർമ്മിക്കുന്ന വീടുകൾ.

നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലുള്ള രീതിയല്ല ബേസ്മെന്റ് ടൈപ്പ് വീടുകൾ എങ്കിലും പുറംരാജ്യങ്ങളിലെല്ലാം ഇത്തരത്തിലുള്ള വീടുകൾ വളരെയധികം കോമൺ ആയി കണ്ടു വരുന്നുണ്ട്.

പലപ്പോഴും ബേയ്സ്മെന്റ് രീതിയിൽ വീടു നിർമിക്കുമ്പോൾ അവയുടെ ആർക്കിടെക്ചർ,നിർമാണരീതി എന്നിവയെ പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് പലരേയും പുറകോട്ട് വലിക്കുന്ന ഘടകം.

വീടിന്റെ ടോപ് ഫ്ലോറിൽ വരുന്ന സൗകര്യങ്ങൾ എത്രയാണോ അത്രയും സൗകര്യങ്ങൾ തന്നെ വീടിന്റെ താഴേക്ക് വരുന്ന രീതിയിലാണ് വീട് നിർമ്മാണം.

വീടിന് ബേസ്മെന്റ് ഡിസൈൻ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ബേയ്സ്മെന്റോട് കൂടിയ ഒരു വീട് നിർമ്മിക്കുമ്പോൾ.

പുറത്തുനിന്ന് കാണുമ്പോൾ ഒരു സാധാരണ വീടിന്റെ ഡിസൈൻ തന്നെയാണ് ബേസ്‌മെന്റ് വീടുകളിലും ഉപയോഗപ്പെടുത്തുന്നത്.

അതേ സമയം വീടിന്റെ മനോഹര കാഴ്ചകൾ എല്ലാം താഴത്തെ നിലയിൽ വരുന്ന രീതിയിൽ ബേയ്സ്മെന്റ് സജ്ജീകരിക്കാം.

വീടിന്റെ മുകളിലോട്ട് വരുന്ന ഭാഗം ലാൻഡ്സ്കേപ്പിങ് ചെയ്യുമ്പോൾ സാധാരണ ഇന്റർലോക്ക് ബ്രിക്സ് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.

അതല്ല ആവശ്യമെങ്കിൽ കൂടുതൽ ഭംഗിയായി ഡിസൈൻ ചെയ്യുന്നതിന് നാച്ചുറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ സ്റ്റോൺ,ഗ്രാസ് എന്നിവ കൂടി ഉപയോഗപ്പെടുത്താം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ സിറ്റൗട്ട്, സീറ്റിംഗ് അറേഞ്ച് മെന്റ് എന്നിവ നൽകാവുന്നതാണ്.

മോഡേൺ രീതിയിൽ വീടിനെ സജ്ജീകരിക്കുന്ന തിനു വേണ്ടി സിറ്റൗട്ട് ഓപ്പൺ ഏരിയയിൽ വേർട്ടിക്കൽ ഗാർഡൻ എന്നിവ സെറ്റ് ചെയ്തു നൽകാം. ലിവിങ് ഏരിയക്ക് കൂടുതൽ ഭംഗി ലഭിക്കുന്നതിനായി കർട്ടൻ വാൾ രീതിയിൽ വിൻഡോ സജ്ജീകരിച്ച് നൽകാവുന്നതാണ്.ഇവ വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിന് സഹായിക്കും. ബേയ്സ്മെന്റ് ഫ്ലോറിലേക്ക് ഇറങ്ങാനുള്ള സ്റ്റെയർകേസ് ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവക്ക് ഇടയിൽ ഒരു ഓപ്പൺ രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്. ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയുടെ ഭംഗി വർധിപ്പിക്കുന്നതിനായി ചുമരുകളിൽ വുഡൻ,മിറർ വർക്ക് കോമ്പിനേഷൻ ഉപയോഗപ്പെടുത്താം. ഫാമിലി ലിവിങ് ഏരിയ ആവശ്യമെങ്കിൽ നൽകി അതിനോടു ചേർന്നു വരുന്ന രീതിയിൽ ഓപ്പൺ കിച്ചൻ സെറ്റ് ചെയ്ത് നൽകാം. ഇവയോട് ചേർന്ന് 2 ബെഡ്റൂമുകൾ കൂടി സജ്ജീകരിച്ച് നൽകാവുന്നതാണ്.

ബേയ്സ്മെന്റ് ഫ്ലോർ നൽകുമ്പോൾ

വീടിന് ബേസ്‌മെന്റ് ഫ്ലോർ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീടിന്റെ അകത്തു നിന്നും, കാർ പോർച്ചിൽ നിന്നും ഇറങ്ങാൻ സാധിക്കുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്. 4 ബെഡ് റൂമുകളുള്ള ഒരു വീടാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ബേയ്സ്മെന്റ് ഫ്ലോറിൽ രണ്ട് അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളോടു കൂടിയ ബെഡ്റൂമുകൾ നൽകാവുന്നതാണ്. സാധാരണ ഒരു ഇരുനില വീട്ടിൽ ടോപ് ഫ്ലോർ നൽകുന്നതിന പകരം ബേയ്സ്മെന്റ് എന്ന രീതിയിൽ വീട് ഡിസൈൻ ചെയ്യുകയാണ് ഇവിടെ പിന്തുടരുന്ന രീതി.അത് കൊണ്ട് തന്നെ ഒരു ഇരുനില വീടിന് ആവശ്യമായ അതെ സ്ഥലം തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തേണ്ടി വരുന്നുള്ളൂ.

ബേയ്‌സ്മെന്റ് ഏരിയ്ക്ക് മുകളിലത്തെ നിലയെ അപേക്ഷിച്ച് തണുപ്പ് കൂടുതൽ ലഭിക്കും. മാത്രമല്ല മുകളിലത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന അതേ രീതിയിൽ തന്നെ താഴത്തെ നിലയിലും ആവശ്യമുള്ള സ്‌പേസ് യൂസ് ചെയ്യാൻ സാധിക്കും. ഫ്ലോറിൽ വെളിച്ചം കുറവായിരിക്കുന്നതു കൊണ്ട് ലൈറ്റിന്റെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധ നൽകേണ്ടി വരും. സ്റ്റെയർകേസിൽ നിന്നും ഇറങ്ങുന്ന ഭാഗങ്ങൾ, ബെഡ്റൂമുകൾ എന്നിവിടങ്ങളിൽ സ്പോട് ലൈറ്റുകളും മറ്റും നൽകി കൂടുതൽ ഭംഗിയുള്ളതും പ്രകാശമുള്ളതും ആക്കി മാറ്റാൻ സാധിക്കും. വളരെയധികം പ്രൈവസി നൽകി കൊണ്ട് തന്നെ ബേസ്‌മെന്റ് ഫ്ലോർ രീതിയിൽ വീട് നിർമിച്ച് നോക്കാവുന്നതാണ്. സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ബേയ്സ്മെന്റ് ഡിസൈനിലുള്ള വീടുകൾ.

ബേയ്സ്മെന്റോട് കൂടിയ ഒരു വീട് നിർമ്മിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഉപകാരപ്പെടും.