കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ.

കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ.ഏതൊരു വീടിനെ സംബന്ധിച്ചും ആവശ്യത്തിന് വായു, വെളിച്ചം എന്നിവ ലഭിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

പലപ്പോഴും ഒരുപാട് പണം ചിലവഴിച്ച് നിർമ്മിക്കുന്ന വീടുകളുടെ പ്രധാന പ്രശ്നം ആവശ്യത്തിന് വായുസഞ്ചാരം, വെളിച്ചം എന്നിവ ലഭിക്കുന്നില്ല എന്നതാണ്.

വീട് നിർമിക്കുമ്പോൾ ശ്രദ്ധ നൽകാതെ പിന്നീട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ അർത്ഥമില്ല.

പണ്ടു കാലത്തെ വീടുകളിൽ കൂടുതലായി വായുവും വെളിച്ചവും ലഭിക്കുന്നതിന് നടുമുറ്റങ്ങൾ നൽകിയിരുന്നു.

വീടിനകത്തേക്ക് വരുന്ന ചൂടിനെ നിയന്ത്രിക്കാനും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിലും നടു മുറ്റങ്ങൾ വഹിച്ചിരുന്ന പങ്ക് ചെറുതല്ല.

എന്നാൽ ഇന്ന് കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ ഇത്തരത്തിലുള്ള വീടുകൾ നിർമ്മിച്ചു എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അതേസമയം വീട് നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ ആവശ്യത്തിന് വായു വെളിച്ചം എന്നിവ വീട്ടിനകത്തേക്ക് എത്തിക്കാനായി സാധിക്കും.

അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ.

വീടിനു പുറത്ത് എത്രമാത്രം പച്ചപ്പ് ഉണ്ടോ അതിന്റെ ഒരു പ്രതിഫലനം വീട്ടിനകത്തേക്ക് ലഭിക്കുന്ന രീതിയിൽ വീട് നിർമ്മിക്കാൻ സാധിക്കും.

അതിനായി ഓപ്പൺ വാളുകൾ, കോർട്ടിയാഡുകൾ, പാറ്റിയോ സ്‌പേസ് എന്നിവ വീടിനകത്ത് സജ്ജീകരിച്ച് നൽകാവുന്നതാണ്.

വീടിനകത്തേക്ക് കൂടുതൽ വായു സഞ്ചാരം ലഭിക്കുന്നതിനും പ്രകാശം എത്തുന്നതിനും റൂഫിൽ സ്ലോപ് രീതി പരീക്ഷിക്കാവുന്നതാണ്.

വീടിനായി ഉപയോഗിക്കുന്ന മെറ്റീരിയൽ ടെറാക്കോട്ട, ചെങ്കല്ല് പോലുള്ള മെറ്റീരിയലുകൾ ആണെങ്കിൽ കൂടുതൽ നല്ലത്. സിറ്റൗട്ട് ഒരുക്കുമ്പോൾ ഓപ്പൺ രീതി തിരഞ്ഞെടുത്താൽ കൂടുതൽ നല്ലത്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആവശ്യത്തിന് വായുസഞ്ചാരം നൽകുന്നതിൽ ഓപ്പൺ സിറ്റൗട്ട് കൾക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല.

കോർട്ടിയാഡ് നൽകുമ്പോൾ

വീടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് ഒരു കോർട്ട്‌യാഡിന് പകരം രണ്ടോ മൂന്നോ കോർട്ടിയാഡ് വീടിനകത്ത് സജ്ജീകരിച്ച് നൽകാവുന്നതാണ്. വീടിന്റെ പുറത്തു നിന്നും അകത്തേക്ക് നല്ല രീതിയിൽ വായുസഞ്ചാരം ലഭിക്കുന്നതിന് ജാളി ബ്രിക്ക് വാളുകൾ ഉപയോഗപ്പെടുത്താം.

അതല്ല എങ്കിൽ CNC കട്ടിങ് വർക്കുകൾ നൽകി പാർട്ടീഷൻ നൽകുമ്പോഴും ആവശ്യത്തിന് വായുവും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കും. വീടിനു ചുറ്റും പച്ചപ്പ് നിർത്തിയാൽ മാത്രമാണ് വീടിന് അകത്തേക്കു ആവശ്യത്തിന് തണുപ്പ് ലഭിക്കുകയുള്ളൂ. കോർട്ടിയാഡ്, ഓപ്പൺസ്പേസ് എന്നിവിടങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ നൽകിയും, ഹെർബുകൾ നൽകിയും കൂടുതൽ ഭംഗിയാക്കാം. കോർട്ടിയാഡിന്റെ മുകൾഭാഗം സ്ലൈഡിങ് ടൈപ്പ് റൂഫ്, അല്ലെങ്കിൽ പൂർണമായും ഓപ്പൺ ചെയ്തു നൽകാവുന്നതാണ്. ഓപ്പൺ വാൾ രീതിയിൽ ഗ്ലാസ് പാർട്ടീഷനുകൾ നൽകുകയാണെങ്കിൽ പ്രകാശത്തിന്റെ ലഭ്യതയിൽ യാതൊരുവിധ സംശയവും വെണ്ട.

ബെഡ്റൂം,ബാത്റൂം,കിച്ചൻ ഭാഗങ്ങൾ

ബെഡ്റൂമുകളിൽ മിനിമൽ ഡിസൈൻ ഫോളോ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകൾ നല്ല ക്വാളിറ്റിയിൽ ഉള്ളതു തന്നെ തിരഞ്ഞെടുക്കാം. ഇന്റീരിയറിൽ ഉപയോഗിക്കുന്ന നിറങ്ങൾക്ക് ലൈറ്റ് നിറങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ പ്രകാശം ലഭിക്കുന്നതിന് സഹായിക്കുക. കർട്ടനുകൾ നേർത്തതും അതേസമയം കാഴ്ചയിൽ ഭംഗി തരുന്നതും തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ ജനാലകൾക്ക് പകരം കർട്ടൻ വാൾ രീതിയിൽ ജനാലകൾ സെറ്റ് ചെയ്ത് നോക്കാം.

ഇങ്ങിനെ ചെയ്യുന്നത് വഴി ജനാലകളുടെ ഗ്ലാസുകളിൽ ഉണ്ടാകുന്ന ചൂട് കുറയ്ക്കാനായി സാധിക്കും. ബെഡ്റൂമുകൾക്കും കർട്ടൻ വാൾ രീതിയിൽ വിൻഡോകൾ സെറ്റ് ചെയ്ത് നൽകാം. ഡോറുകൾ സ്ലൈഡിങ് ടൈപ്പ് നൽകുകയാണെങ്കിൽ പകൽസമയത്ത് ഡോർ ഓപ്പൺ ചെയ്ത് ഇടാൻ കൂടുതൽ സുഗമമായിരിക്കും. മാത്രമല്ല അവ ആവശ്യത്തിന് വെളിച്ചം, വായു എന്നിവ വീട്ടിലേക്ക് എത്തിക്കാനും സഹായിക്കും. വീടിന്റെ കോർണറുകളിൽ ഇൻഡോർ പ്ലാന്റുകൾ കൊണ്ട് നിറയ്ക്കുന്നത് ശുദ്ധവായു ലഭ്യത ഉറപ്പുവരുത്തുന്നതിന് സഹായിക്കും.

കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.