വീടിനുള്ളിൽ വായിക്കാൻ ഒരു ഇടം ഒരുക്കാം

വീട് നിർമിക്കുമ്പോൾ നാം പലതും ആഗ്രഹിക്കുകയും ആലോചിക്കുകയും ഉണ്ട്. എന്നാൽ കുറെയധികം വിട്ട് പോവാറുമുണ്ട്. അതിൽ പെടുന്ന ഒന്നാണ്, വീടിനുള്ളിൽ തന്നെ സ്വസ്ഥവും ശാന്തവും ആയി വായിക്കാൻ ഒരിടം.

വീട് ഒരുക്കുമ്പോൾ സമാധാനമായി ബുക്ക്കൾ വായിക്കാൻ ഒരു ഇടം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഇത് തീർച്ചയായും വായിക്കുക.

വായിക്കാൻ പുറത്തെക്ക് ഉന്തിയ ജനാലകൾ

പല ആകൃതികളിൽ ജനലുകൾ ഒരുക്കാറുണ്ട് എങ്കിലും, സ്വസ്ഥമായി ഇരിക്കാനും, പുറത്തെ പ്രകൃതിരമണീയമായ കാഴ്ചകൾ കാണുവാനും കഴിയുന്ന ഇത്തരത്തിൽ ഒരു ജനൽ പുസ്തക പ്രേമികൾ സ്വർഗ്ഗത്തിന് ഫീൽ തരുന്ന ഒന്നുതന്നെയാണ്.


പുറത്തെക്ക്‌ നിൽക്കുന്ന ഭാഗം വെറുതെ ഒഴിച്ച് ഇടാതെ, പകരം അവിടെ ഇരിപ്പിടം ഒരുക്കുകയും, കുഷ്യനുകളും ബില്ലുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്താൽ, പുസ്തകം വായനയ്ക്ക് മറ്റൊരിടം തേടേണ്ട.

വലിയ ജനലുകൾ ഇരിപ്പിടം ആക്കാം

പുസ്തകം വായിക്കുന്നവർക്ക് അറിയാം, പുറത്തെ കാഴ്ചകളുടെ ഭംഗി. അതുകൊണ്ടുതന്നെ ജനലിൽ അടുത്തായി ഒരുക്കിയ ഇത്തരമൊരു ഇരിപ്പിടം വായന ഇഷ്ടപ്പെടുന്നവർക്കും, ഒഴിവ് സമയം ചിലവഴിക്കാനും മികച്ച ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്.

ജനലിനു മുകളിൽ ആയി, കഴിയുമെങ്കിൽ ബുക്കുകളും, മറ്റ് അലങ്കാര വസ്തുക്കളും സൂക്ഷിക്കാനായി ഒരു ഷെൽഫും ഒരുക്കാം.

ബെഡ് കം സെറ്റി


കുറച്ചുനേരം ഇരുന്നു വായിക്കുമ്പോഴേക്കും, ശാരീരികമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് കിടന്ന് വായന ഒരു അനുഗ്രഹം തന്നെയാണ്.

ജനലിനടുത്ത് ആയി ഒരുക്കിയ, ഈ വലിയ ഇരിപ്പിടം കിടന്നും ഇരുന്നും ബുക്കുകൾ തിന്ന് തീർക്കുന്നവർക്കായി ഒരുക്കാൻ കഴിയുന്ന ഒന്നുതന്നെയാണ്.

വലിയ ജനാലയിലൂടെ വരുന്ന പ്രകാശവും, കാഴ്ചകളും വായനയ്ക്ക് ഉത്തേജകം ആകുകയും ചെയ്യും.

വായിക്കാൻ കോർണർ കളറാക്കാം


പല വീടുകളിലും, റൂമിന്റെ മൂല ഭാഗം വെറുതെ ഒഴിച്ച് ഇടാറോ അല്ലെങ്കിൽ സാധനങ്ങൾ സൂക്ഷിക്കുവാനോ ആയാണ് ഉപയോഗിക്കുന്നത്.

ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു ജനൽ സ്ഥാപിച്ച് അതിനു താഴെയായി ഒരു ഇരിപ്പിടം ഒരുക്കുന്നത് ബുക്കുകൾ വായിക്കുന്നതിനും ഓഫിസ് വർക്കുകൾ ചെയ്യുന്നതിനും ഗുണംചെയ്യും.

വായിക്കാൻ ജനലുകൾ കൊണ്ട് തീർത്ത ഇടം

വലിയ കാഴ്ചകൾക്കൊപ്പം, നിറഞ്ഞ പ്രകാശവും വായിക്കുമ്പോൾ വായിക്കുമ്പോൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക്.

ഇങ്ങനെ ഒരു ഇടം ഒരുക്കുന്നത് മികച്ച തീരുമാനമാണ്. ചുറ്റിനും ജനലുകളും, അതിനു താഴെയായി ചെറിയ ഇരിപ്പിടവും ഇതിനെല്ലാം ഒത്ത നടുക്കായി ചെറിയ ഒരു ടേബിളും പുസ്തകം വായിക്കുന്നവരുടെ സ്വപ്ന ഭൂമിക ഇതാ.

ഒരു ഭിത്തിയുടെ രൂപം മാറ്റാം.


ഒരു ഭിത്തി മുഴുവൻ, നിങ്ങളുടെ ലൈബ്രറിയായി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. അങ്ങിനെ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ മോഡൽ.

പുസ്തകങ്ങൾ അടുക്കി വെക്കാൻ ഒരു ഷെൽഫും, അതിനോടു ചേർന്നു തന്നെ സ്വസ്ഥമായി ഇരുന്ന് വായിക്കാൻ ഒരു ഇരിപ്പിടവും. ഇങ്ങനെ ഒന്നു തന്നെ ആവട്ടെ നിങ്ങളുടെ വീട്ടിലെ ലൈബ്രറി

ഭൂമിയുടെ ന്യായവില എങ്ങനെ അറിയാം?

മികച്ച മറ്റ് മോഡലുകളും പരിചയപ്പെടാം

1

2

3