മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.
എന്നാൽ കാഴ്ചയിൽ ഭംഗി നൽകുന്നതും അതേ സമയം ചിലവ് കുറഞ്ഞ രീതിയിൽ ഇന്റീരിയർ അലങ്കരിക്കുന്നതുമായ രീതികൾ കണ്ടെത്തുക എന്നതാണ് ഏറ്റവും ചാലഞ്ച് ഏറിയ കാര്യം.
എല്ലാ വീടുകളിലും കണ്ടു മടുത്ത രീതികൾ തന്നെ സ്വന്തം വീട്ടിലും പരീക്ഷിക്കുന്നതിൽ ഒരു പുതുമ ഇല്ലല്ലോ.
അത്തരത്തിൽ ഇന്റീരിയറിൽ ഒരു വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് മെറ്റൽ ആർട്ട് വർക്കുകൾ.
ലോഹം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ഇത്തരം ആർട്ട് വർക്കുകൾ കാഴ്ചയിൽ ഭംഗിയും അതേസമയം വീടിന് അലങ്കാരവും നൽകുന്നു.
വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും ചെയ്തെടുക്കുന്ന മെറ്റൽ ആർട്ട് വർക്കുകൾ വീടിന്റെ ഓരോ മുക്കിലും മൂലയിലും വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്തി നോക്കാവുന്നതാണ്.
മെറ്റൽ ആർട്ട് വർക്ക് ഇന്റീരിയർ ഡിസൈനിൽ വഹിക്കുന്ന പങ്കിനെ പറ്റി അറിഞ്ഞിരിക്കാം.
മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ലോഹം ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യത്യസ്ത ഡിസൈനുകൾ വീടിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.
ലൈറ്റ് ആയും, വാളിൽ മൗണ്ട് ചെയ്തും, ശില്പങ്ങളായും, ഫർണിച്ചറുകൾ ആയും ലോഹ വർക്കുകൾ കൺ മുന്നിൽ തീർക്കുന്ന വിസ്മയങ്ങൾ പലതാണ്.
പലരും സംശയിക്കുന്ന ഒരു കാര്യം മറ്റ് മെറ്റീരിയലുകൾ ഉപയോഗിക്കുന്ന അതേ രീതിയിൽ ഇവ വളക്കാനും തിരിക്കാനുമൊക്കെ സാധിക്കുമോ എന്നതാണ്.
എന്നാൽ അവയെക്കാൾ ഒരു പടി കൂടി നല്ല രീതിയിൽ ഫ്ലെക്സിബിൾ ആക്കി ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റലാണ് ലോഹം.
വീടിന്റെ പുറം ഭാഗത്ത് നൽകുന്ന നെയിം ബോർഡ് മുതൽ ലിവിങ് ഏരിയ,ബെഡ്റൂം എന്നിവിടങ്ങളിൽ നൽകുന്ന ലൈറ്റുകൾക്ക് വരെ ലോഹ വർക്കിന്റെ ടച്ച് കൊണ്ടു വരാൻ സാധിക്കും.
വീടിന്റെ പുറം ഭാഗത്തും മതിലുകൾ, ലാൻഡ്സ്കേപ്പ് എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ത രീതിയിലുള്ള ശില്പങ്ങൾ, ഷേയ്പ്പുകൾ എന്നിവയെല്ലാം നൽകാനായി മെറ്റൽ വർക്ക് ഉപയോഗപ്പെടുത്താം.
നിർമ്മാണ രീതി
ലോഹ ആർട്ട് വർക്കുകൾ ചെയ്യുന്നതിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ, ചെമ്പ്,കോർട്ടൺ സ്റ്റീൽ പിച്ചള പോലുള്ള മെറ്റീരിയലുകൾ ആണ്.
ഇത്തരം വർക്കുകൾ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് നൽകുന്നവർ വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ ഫർണിച്ചറുകളിലെ സ്റ്റീലിനെയെല്ലാം അവരുടെ കര വിരുത് ഉപയോഗപ്പെടുത്തി പുതു പുത്തൻ രീതികളിലേക്ക് മാറ്റിത്തരും.
ആവശ്യങ്ങൾക്ക് അനുസരിച്ചാണ് ഏതു മെറ്റൽ ഉപയോഗപ്പെടുത്തണം എന്ന കാര്യം തീരുമാനിക്കുന്നത്.
വീട്ടിൽ തുരുപ്പിടിച്ചു കിടക്കുന്ന പഴയ കമ്പി പോലും വെറുതെ കളയേണ്ടതില്ല എന്ന് ചുരുക്കം.
അത്തരത്തിലുള്ള കമ്പികൾ പോലും സ്വർണ്ണ നിരത്തിലുള്ള ചായം പൂശി വ്യത്യസ്ത രൂപങ്ങളിലേക്ക് മാറ്റിയെടുക്കാൻ ഈയൊരു ആർട്ട് വർക്കിൽ സാധിക്കും. വീടുകളിൽ മാത്രമല്ല മെറ്റൽ ആർട്ടിന് പ്രാധാന്യം വർധിക്കുന്നത്.
ഓഫീസുകൾ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെല്ലാം ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
വീടിന് ഒരു തീം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള ആർട്ട് വർക്കുകളും മെറ്റൽ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും.
മറ്റ് ആർട്ട് വർക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ.
പഴയ മെറ്റൽ റീഫർണിഷ് ചെയ്ത് വ്യത്യസ്ത രൂപത്തിലും ആകൃതിയിലും ഉള്ള ആർട്ട് വർക്കുകൾ നിർമ്മിച്ചെടുക്കാൻ മെറ്റൽ ആർട്ടിൽ സാധിക്കും.
ഉയർന്ന വില കൊടുത്ത് വാങ്ങുന്ന അത്യാഡംബര വസ്തുക്കളെക്കാൾ വളരെ അനിമൽ ആയ ഡിസൈനുകൾ കൊണ്ട് ഇന്റീരിയർ അലങ്കരിക്കാൻ ഇത്തരം ആർട്ട് വർക്കുകൾക്കുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്.
വീടിനകം തിളങ്ങി കാണാൻ താൽപര്യപ്പെടുന്നവർക്ക് ഗ്ലോസി ഫിനിഷിങ്ങിൽ ചെയ്ത ആർട്ട് വർക്കുകളും, ആന്റിക്ക് ലുക്ക് വേണമെന്ന് തോന്നുന്നവർക്ക് റസ്റ്റിക് സ്റ്റൈൽ വർക്കുകളും ആവശ്യാനുസരണം പറഞ്ഞ് ചെയ്യിപ്പിക്കാം.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പാർട്ടീഷനുകൾക്കെല്ലാം സിഎൻസി പാറ്റേൺ വർക്കുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ വീട്ടിനകത്ത് സ്റ്റീൽ ഫർണിച്ചറുകൾക്കും സ്റ്റീൽ ആർട്ട് വർക്കുകൾക്കും പ്രാധാന്യമേറി തുടങ്ങി.
അതുകൊണ്ടു തന്നെ മെറ്റൽ ആർട്ട് യുഗം ഇവിടെ അവസാനിക്കുന്നില്ല എന്ന് മനസിലാക്കാം.
മെറ്റൽ ആർട്ട് ഇന്റീരിയറിൽ പരീക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.