കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും.
മുൻ കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഒരു സെറ്റ് കർട്ടൻ വാങ്ങിവെച്ചാൽ പിന്നീട് അത് കേടാകുന്ന അത്രയും കാലം ഉപയോഗിക്കുക എന്ന രീതിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന് ട്രെൻഡ് മാറുന്നതിനനുസരിച്ച് കർട്ടനുകളിലും മാറ്റങ്ങൾ പരീക്ഷിക്കാൻ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി.
വ്യത്യസ്ത ഡിസൈനിലും മോഡലിലും ഉള്ള കർട്ടനുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട് എന്ന് മാത്രമല്ല കർട്ടൻ വർക്കുകൾ ചെയ്തു നൽകുന്ന ഷോപ്പുകളും നമ്മുടെ നാട്ടിൽ നിരവധിയാണ്.
കുറച്ച് എക്സ്പെൻസീവ് ആയാലും കാഴ്ചയിൽ പ്രീമിയം ലുക്ക് തോന്നുന്ന കർട്ടനുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.
അത്തരം ആളുകളിൽ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു കഴിവ് ജൂട്ട് മെറ്റീരിയലിന് ഉണ്ട് എന്നതാണ് സത്യം.
ഇന്റീരിയർ അലങ്കാരത്തിനായി ജൂട്ട് മെറ്റീരിയൽ ഉപയോഗിച്ചുള്ള കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പരു പരുത്ത മെറ്റീരിയൽ എന്ന രീതിയിൽ മുൻകാലങ്ങളിൽ പലരും ഒഴിവാക്കിയ മെറ്റീരിയലുകളിൽ ഒന്നാണ് ജൂട്ട്. അരിയും മറ്റും സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്ന ചണച്ചാക്കുകൾ എന്ന രീതിയിൽ മാത്രമാണ് ഇവയെ പലരും കണ്ടിരുന്നത്.
ഇന്റീരിയർ ഡിസൈനിങ്ങിൽ മിനിമൽ ഡിസൈൻ എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കി തുടങ്ങിയതോടെ വ്യത്യസ്ത വൈവിധ്യങ്ങൾ എല്ലാ മേഖലയിലുംപ്രതിഫലിച്ചു തുടങ്ങി എന്നതാണ് സത്യം.
ജ്യൂട്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റീരിയർ അലങ്കാര വസ്തുക്കൾ, കർട്ടനുകൾ എന്നിവയിൽ മാത്രമല്ല വസ്ത്രങ്ങളുടെ കാര്യത്തിലും വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ജ്യൂട്ട് സ്ഥാനം പിടിച്ചു.
ഇവയിൽ തന്നെ വലിയ രീതിയിലുള്ള വർക്കുകൾ ഒന്നും ചെയ്യാതെ ഒരു യഥാർത്ഥ ചാക്കിന്റെ അതേ രൂപത്തിൽ ചിത്ര പണികൾ, പെയിന്റിംഗ്സ് എന്നിവ നൽകി ഉപയോഗിക്കുന്ന കർട്ടനുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്.
വെറുമൊരു ചാക്ക് എന്ന രീതിയിൽ ഇത്തരം കർട്ടനുകളെ ആരും കണക്കാക്കേണ്ട. വളരെയധികം എക്സ്പെൻസീവ് ആയ ഒരു മെറ്റീരിയൽ ആയാണ് ഇന്ന് ജ്യൂട്ട് അറിയപ്പെടുന്നത്.
ലിവിങ് ഏരിയ, ഡൈനിങ് എന്നിവയുടെ അലങ്കാരത്തിന് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ജ്യൂട്ട് മെറ്റീരിയൽ ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.
വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനും അതേസമയം കാഴ്ചയിൽ ആകർഷകത തോന്നിപ്പിക്കുന്നതിനും ഇത്തരം മെറ്റീരിയലുകൾക്ക് സാധിക്കും.
സ്റ്റിച്ച് ചെയ്തതും ആവശ്യാനുസരണം മീറ്റർ കണക്കിന് മുറിച്ചെടുത്തും ഉത്തരം കർട്ടനുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.
മിക്ക വീടുകളും പേസ്റ്റൽ നിറങ്ങൾ പെയിന്റിനായി തിരഞ്ഞെടുക്കുമ്പോൾ അവയോട് യോജിച്ച് നിൽക്കുന്ന രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ജ്യൂട്ട് ടൈപ്പ് കർട്ടനുകൾ.
നാച്ചുറൽ ആയിട്ടുള്ള നൂല് ഉപയോഗപ്പെടുത്തിയും ആർട്ടിഫിഷ്യൽ ജൂട്ട് ഉപയോഗപ്പെടുത്തിയും കർട്ടനുകൾ നിർമ്മിക്കുന്നുണ്ട്.
എന്നാൽ ഇവയുടെ ക്വാളിറ്റി കാണുമ്പോൾ തന്നെ 2 ഉം തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
ജ്യൂട്ട് കർട്ടനുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.
ലിവിങ് ഏരിയ അലങ്കരിക്കാനായി ജ്യൂട്ട് കർട്ടനുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ് വസ്തുത.ഒരു നല്ല ഇൻസുലേറ്റിംഗ് മെറ്റീരിയൽ എന്ന രീതിയിൽ ജൂട്ടുമായി കമ്പയർ ചെയ്യാവുന്ന മറ്റു മെറ്റീരിയലുകൾ കുറവാണ് എന്ന് തന്നെ പറയേണ്ടി വരും.
ഫ്ലോട്ടിംഗ് ടൈപ്പ് രീതിയിൽ അറേഞ്ച് ചെയ്താൽ ഇവ കാഴ്ചയിൽ ഒരു പ്രത്യേക ലുക്ക് തരികയും വീടിനെ മുഴുവനായും ഒരു പ്രീമിയം ലുക്കിലേക്ക് മാറ്റുകയും ചെയ്യാം.
വ്യത്യസ്ത ഡിസൈനുകൾ ഉള്ളതും പ്ലെയിൻ രീതിയിലുള്ളതുമായ കർട്ടനുകൾ ആവശ്യാനുസരണം വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. മെറ്റീരിയൽ ക്വാളിറ്റി അനുസരിച്ചാണ് വില നൽകേണ്ടി വരുന്നത്.
മീറ്ററിന് 100 രൂപ മുതൽ അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള ജൂട്ട് റണ്ണിംഗ് മെറ്റീരിയൽ കട്ട് ചെയ്ത് വാങ്ങിച്ച് ആവശ്യാനുസരണം സ്റ്റിച്ച് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കും.
എന്നാൽ ഇവയുടെ പ്രധാന പോരായ്മകളിൽ ഒന്ന് കൂടുതലായി സൂര്യപ്രകാശം തട്ടുന്ന ഭാഗങ്ങളിൽ ജൂട്ട് കർട്ടണുകൾ ഉപയോഗപ്പെടുത്തിയാൽ അവയിൽ യെല്ലോ ഷെയ്ഡ് വീഴാനും പെട്ടെന്ന് കളർ മങ്ങി പോകാനുള്ള സാധ്യതയും കൂടുതലാണ് എന്നതാണ്.
നേർത്ത മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ പെട്ടെന്ന് കീറി പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം കർട്ടനുകൾ കഴുകി ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.
മെറ്റീരിയൽ കഴുകും തോറും അവയുടെ സ്ട്രെങ്ത് കുറയാനും പെട്ടെന്ന് കേടായി പോകാനുമുള്ള സാധ്യത കൂടുതലാണ്. പ്രീമിയം ക്വാളിറ്റിയിലുള്ള ജൂട്ട് മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് അത്യാവശ്യം നല്ല രീതിയിൽ വില നൽകേണ്ടി വരും.
കർട്ടനുകൾക്ക് വേണ്ടി മാത്രമല്ല സോഫ, കുഷ്യനുകൾ അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടിയും ജൂട്ട് മെറ്റീരിയൽ വീടിനകത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്.
കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണദോഷങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.