ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.വീടിനകത്ത് അലങ്കാരങ്ങൾക്ക് വേണ്ടി മാത്രമല്ല ശുദ്ധവായു ലഭിക്കുന്നതിനും ഉപയോഗപ്പെടുത്താവുന്നവയാണ് ഇൻഡോർ പ്ലാന്റുകൾ.

വീടിനകം മുഴുവൻ ഒരു പോസിറ്റീവ് എനർജി നൽകാനും സന്തോഷം നിറക്കാനും ഇൻഡോർ പ്ലാന്റുകൾ നൽകുന്നതു വഴി സാധിക്കും എന്നതാണ് സത്യം.

ചെറുതും വലുതുമായ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ഇത്തരം പ്ലാന്റുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇൻഡോർ പ്ലാന്റുകൾക്ക് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇപ്പോൾ ആളുകൾക്ക് മടിയില്ല എന്നതും എടുത്തു പറയേണ്ട വസ്തുതയാണ് .

കാരണം ദിനം പ്രതി കൂടി വരുന്ന അന്തരീക്ഷ മലിനീകരണവും, ഓക്സിജന്റ് ലഭ്യത കുറവും അവയിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗങ്ങളിലേക്ക് ആളുകളെ നയിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഇൻഡോർ പ്ലാന്റുകൾ അലങ്കാരത്തിനായി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട് അവയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍

അടച്ചു പൂട്ടി കിടക്കുന്ന വീടുകളിൽ വായു മലിനീകരണം എത്തുന്നില്ല എന്നത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.

വീടിനു ചുറ്റും ആവശ്യത്തിന് മരങ്ങളും ചെടികളും ഇല്ലാത്തതും,പുക,പൊടി എന്നിവ വീടിനകത്തേക്ക് പ്രവേശിക്കുന്നതും എത്ര അടച്ചിട്ട വീടിനെയും മലിനമാക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെയാണ് ഇൻഡോർ പ്ലാന്റുകൾക്കുള്ള പ്രാധാന്യം വർധിക്കുന്നത്.

പലപ്പോഴും വീടിന്റെ അലങ്കാരത്തിനായി ഉപയോഗപ്പെടുത്തുന്ന ഫോൾസ് സീലിങ് വർക്കുകൾ, ടെക്സ്ചർ, ക്ലാഡിങ് വർക്കുകൾ എന്നിവയെല്ലാം വീട്ടുകാർ അറിയാതെ തന്നെ വീടിനകത്തേക്ക് അഴിക്കും, പൊടിയും എത്തിക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.

ഇത്തരത്തിൽ വീടിനകത്തേക്ക് പ്രവേശിക്കുന്ന പൊടിപടലങ്ങളിൽ നിന്നും വീട്ടുകാർക്ക് നല്ല വായു നൽകാൻ ഇൻഡോർ പ്ലാന്റുകൾ ഉപകാരപ്പെടും.

ആർട്ടിഫിഷ്യൽ ലൈറ്റുകളുടെയും അലങ്കാരങ്ങളുടെ യും ആധിപത്യം കുറയ്ക്കാൻ ഒരു പരിധിവരെ ഇൻഡോർ പ്ലാന്റുകൾ സഹായിക്കുന്നു എന്നത് അത്ര ചെറിയ കാര്യമല്ല.

ഒരേ സമയം അലങ്കാരമായും, ഉപകാരപ്രദമായും വീട്ടിനകത്തേക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നായി ഇൻഡോർ പ്ലാന്റുകളെ കണക്കാക്കാം.

വീട്ടിനകത്ത് വായു മലിനീകരണം എത്തിക്കുന്ന ചില കാരണങ്ങൾ.

വീടിനകത്ത് ഉപയോഗപ്പെടുത്തുന്ന പെയിന്റ്, പ്രൈമർ, വാർണിഷ് എന്നിവ പലർക്കും അലർജി പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് അവ കൂട്ടുന്നതിന് ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കാരണമാകാറുണ്ട് . മറ്റൊന്ന് വീടിനകത്ത് സുഗന്ധം നില നിർത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന സ്പ്രേ, ആർട്ടിഫിഷ്യൽ മെഴുകുതിരികൾ എന്നിവയുടെ ഉപയോഗമാണ്. ഭിത്തിയിലും മറ്റും ഈർപ്പം നില നിന്ന് ഉണ്ടാകുന്ന പൂപ്പൽ,ഫംഗസ് എന്നിവയും പ്രശ്‌നക്കാർ തന്നെയാണ്.

വീട്ടിനകത്തേക്ക് പ്രവേശിക്കുന്ന പാറ്റ,ഉറുമ്പ് പോലുള്ള ജീവികളെ തുരത്താനായി ഉപയോഗിക്കുന്ന സ്പ്രേകൾ, ഗ്യാസ് ടോപ് കൗണ്ടറിൽ നിന്നും ഉണ്ടാകുന്ന വാതകങ്ങൾ എന്നിവ ശ്വസിക്കുന്നത് വഴി പല അസുഖങ്ങളും വരികയും ചെയ്യുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ഗ്യാസ് കൗണ്ടർ ടോപ്പിൽ നിന്നും ഉണ്ടാകുന്ന ഹൈഡ്രജൻ മോണോക്സൈഡ് കാർബൺ മോണോക്സൈഡ് എന്നിവ പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പരിഹാരമായി ഇൻഡോർ പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ.

ഭംഗിയും സുരക്ഷയും ഒരുക്കുന്ന രീതിയിൽ ഇൻഡോർ പ്ലാന്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റാണ് അരേക്ക പാം. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിച്ച് വളരേണ്ട ഒരു ചെടി ആയതുകൊണ്ട് തന്നെ വീടിനോട് ചേർന്നുള്ള പാഷിയോ,കോർട്ട്‌യാർഡ് എന്നീ ഭാഗങ്ങളിൽ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. കവുങ്ങ് വിഭാഗത്തിൽപ്പെടുന്ന ഈ ഒരു ചെടി വീട്ടിനകത്ത് വയ്ക്കുന്നത് ഓക്സിജൻ ലഭ്യത കൂട്ടുന്നതിന് സഹായിക്കും. മറ്റൊരു ചെടി സ്നേക്ക് പ്ലാൻഡ് ആണ്.ഫോർമാലഡൈന്റി പോലുള്ള വിഷവാതകങ്ങൾ വീട്ടിനകത്തു നിന്നും പുറത്താക്കാൻ ഇത്തരം ചെടികൾ നൽകുന്നത് വഴി സാധിക്കും. ഇവ കാഴ്ചയിൽ വളരെയധികം ഭംഗിയും നൽകുന്നു. കാർബൺ മോണോക്സൈഡ് വലിച്ചെടുത്ത് കളയാൻ സ്നേക് പ്ലാന്റ് ചെടികൾ വീട്ടിനകത്ത് വെക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്.

ബെൻസീൻ,ഫോർമാഡീ ഹൈഡേ പോലുള്ള വിഷവസ്തുക്കളെ പുറംതള്ളാൻ സാധിക്കുന്ന മറ്റൊരു മികച്ച ഇൻഡോർ പ്ലാന്റ് ആണ് സിങ്കോയിസം. ചെറിയ രീതിയിൽ ഈർപ്പം നിലനിൽക്കുന്ന ഏരിയകളിൽ ഇവ പെട്ടെന്ന് വളരും എന്നതും മറ്റൊരു പ്രത്യേകതയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും മിക്ക വീടുകളുടെയും അകത്തളങ്ങളിൽ അലങ്കാരമായും അല്ലാതെയും ഉപയോഗപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ഒരു ഇൻഡോർ പ്ലാന്റ് മണി പ്ലാന്റ് തന്നെയാണ്. വള്ളിപ്പടർപ്പുകൾ പോലെ അലങ്കാരം നൽകുന്ന മണി പ്ലാന്റുകൾ ചട്ടിയിൽ ഹാങ്ങ്‌ ചെയ്ത് നൽകിയാൽ താഴേക്ക് വളരെ പെട്ടെന്ന് പടർന്നു പന്തലിക്കും. അതല്ല എങ്കിൽ ഡൈനിങ് ഏരിയ, കിച്ചൻ, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ കുപ്പികളിൽ വെള്ളം നിറച്ചും മണി പ്ലാന്റ് നൽകാവുന്നതാണ്. വായുവിനെ ശുദ്ധീകരിച്ച് ഓക്സിജൻ അളവ് നിലനിർത്തുന്നതിൽ മണി പ്ലാന്റ് വലിയ പ്രാധാന്യം വഹിക്കുന്നു. വീടിനകത്ത് ശുദ്ധവായു ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അലങ്കാരമായും അല്ലാതെയും ഇൻഡോർ പ്ലാന്റ്റുകൾ തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍ അറിഞ്ഞിരിക്കാം അവയുടെ ഈ ഗുണങ്ങൾ കൂടി.