കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌.

കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌.ഇന്ന് മിക്ക വീടുകളിലും കർട്ടനുകൾ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.

വ്യത്യസ്ത മെറ്റീരിയലിലും ഡിസൈനിലും ഉള്ള കർട്ടനുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീട്ടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിൽ തിരഞ്ഞെടുക്കുന്ന കർട്ടനുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.

ഡാർക്ക്‌ നിറങ്ങളിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും വീടിനകത്തേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കാത്ത അവസ്ഥ വരാറുണ്ട്,

അതേസമയം ലൈറ്റ് നിറങ്ങളിൽ ചെറിയ പ്രിന്റ്റുകൾ വരുന്ന കർട്ടനുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വീട്ടിനകത്തേക്ക് പ്രകാശം നൽകുമെന്നു മാത്രമല്ല കാഴ്ച്ചയിൽ ഒരു പോസിറ്റീവ് എനർജി നൽകുകയും ചെയ്യും.

വ്യത്യസ്ത മോഡലുകളിൽ ഉള്ള കർട്ടനുകൾ വീടുകൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാനുള്ള ഒരു ഓപ്ഷൻ ഇന്ന് ലഭ്യമാണ്. വീട്ടിലേക്ക് ആവശ്യമായ മറ്റ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന അതേ പ്രാധാന്യം കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും നൽകേണ്ടതുണ്ട്.

പുത്തൻ ലുക്കിൽ വീടിനെ അണിയിച്ചൊരുക്കാൻ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌.

കർട്ടനുകളിൽ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ പ്ലീറ്റഡ്‌ ടൈപ്പ് കർട്ടനുകൾ ആണ്. കൃത്യമായ ഷേപ്പിൽ അലൈൻ ചെയ്ത് ഇത്തരം കർട്ടനുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

കൃത്യമായ പ്ലീറ്റുകൾ ഇൻ ബിൽറ്റ് ആയി തന്നെ നൽകുന്നത് കൊണ്ട് അറേഞ്ച് ചെയ്യുമ്പോൾ പ്ലീറ്റുകൾ ഇവയിൽ അഡ്ജസ്റ്റ് ചെയ്ത് നല്കേണ്ടി വരുന്നില്ല.

പ്രകാശം കുറവുള്ള ഭാഗങ്ങളിലേക്ക് ഡാർക്ക് നിറങ്ങളിലും, കൂടുതൽ ആവശ്യമായി വരുന്ന സ്ഥലങ്ങളിലേക്ക് ലൈറ്റ് നിറങ്ങളിലും നല്ല ക്വാളിറ്റി യിലുള്ള പ്ലീറ്റഡ് കർട്ടനുകൾ തിരഞ്ഞെടുക്കാം.

ബെഡ്റൂമുകൾക്ക് വേണ്ടി കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ബെഡ്ഷീറ്റുമായി മാച്ച് ചെയ്യുന്ന രീതിയിലുള്ള നിറങ്ങൾ, പാറ്റേൺ എന്നിവ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

അതേസമയം ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഫർണീച്ചറിന് മാച്ച് ചെയ്യുന്ന രീതിയിലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

എക്സ്ട്രാ സെറ്റ് കർട്ടനുകൾ സൂക്ഷിക്കാം.

മിക്ക വീടുകളിലും ഒരു സെറ്റ് കർട്ടനുകൾ മാത്രമാണ് വാങ്ങാറുള്ളത്.

അതേസമയം വീട്ടിൽ അതിഥികൾ വരുമ്പോഴും, ആഘോഷങ്ങൾ നടക്കുമ്പോഴും ഉപയോഗപ്പെടുത്താനായി നല്ല ക്വാളിറ്റിയിൽ ഉള്ളതും അതേസമയം ട്രെൻഡിന് അനുയോജ്യമായ രീതിയിലുമുള്ള ഒരു അഡീഷണൽ സെറ്റ് കർട്ടൻ സൂക്ഷിക്കുന്നത് നല്ലതാണ്.

മാത്രമല്ല ഒരു സെറ്റ് കർട്ടൻ ക്ളീൻ ചെയ്യുന്ന സമയത്ത് ഉപയോഗപ്പെടുത്താനും അഡീഷനൽ കർട്ടനുകൾ ഉപകാരപ്രദമാണ്. കർട്ടൻ റോഡുകൾ വ്യത്യസ്ത വലിപ്പത്തിലും, ഡിസൈനിലും ഉള്ളത് വിപണിയിൽ ലഭ്യമാണ്. പെട്ടെന്ന് കർട്ടനുകൾ അഴിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളവ കർട്ടൻ റോഡ്‌ ആയി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.കർട്ടൻ ആവശ്യമുള്ള സ്ഥലത്തിന്റെ അളവിനനുസരിച്ച് റോഡുകൾ, കർട്ടൻ മെറ്റീരിയൽ എന്നിവ മുറിച്ചെടുക്കാവുന്നതാണ്.എക്സ്റ്റൻഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള കർട്ടൻ റോഡുകളും ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

കർട്ടൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

ട്രെൻഡ് അനുസരിച്ച് മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ലൈറ്റ് നിറമാണ് കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. ലൈറ്റ് കർട്ടനുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് മുകളിൽ കനമുള്ള കർട്ടനുകൾ കൂടി നൽകി ആവശ്യനുസരണം ഉപയോഗപ്പെടുത്താം. പകൽ സമയത്ത് കനം കുറവുള്ള കർട്ടനുകളും രാത്രി സമയത്ത് ഡബിൾ രീതിയിൽ കട്ടികൂടിയ കർട്ടനുകളും ഉപയോഗപ്പെടുത്താവുന്നതാണ്. അടുക്കളയിലേക്ക് ആവശ്യമായ കർട്ടനുകൾ റോൾ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള സീബ്ര മോഡൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അടുക്കളയിലേക്ക് ആവശ്യമായ വെളിച്ചം നല്ലരീതിയിൽ എത്തിക്കുന്നതിൽ സീബ്ര ടൈപ്പ് കർട്ടനുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. റൂമുകൾ,ലിവിങ് ഏരിയ എന്നിവിടങ്ങളിലേക്ക് ഫോൾഡിങ് ടൈപ്പ് കകർട്ടനുകളും ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാം. ഇന്ററിയറിൽ നൽകിയ പെയിന്റ്, ഫർണിച്ചറുകൾ എന്നിവക്ക് യോജിക്കുന്ന നിറത്തിൽ കസ്റ്റമൈസ് ചെയ്ത് കർട്ടനുകൾ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ഭംഗി ലഭിക്കുന്നതാണ്.

കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌, അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.