വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.ഇന്നത്തെ കാലത്ത് വീടുകളിൽ സ്വാഭാവികമായ പച്ചപ്പിനുള്ള പ്രാധാന്യം വളരെ കുറവാണ് എന്ന് തന്നെ പറയാം.

കുറഞ്ഞ സ്ഥലപരിമിതി ക്കുള്ളിൽ നിർമ്മിക്കുന്ന വീടുകളിൽ ആവശ്യത്തിന് മരങ്ങളും വള്ളിപ്പടർപ്പുകളും നൽകുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല.

എന്നാൽ പച്ചപ്പ് നിറക്കാൻ ആഗ്രഹിക്കുന്നവർ വീടിനകത്ത് ഇൻഡോർ പ്ലാന്റ് കളും വീടിന് പുറത്ത് വള്ളിപ്പടർപ്പുകളും, ആർട്ടിഫിഷ്യൽ ഗ്രാസുമെല്ലാം നൽകി ഭംഗിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ജീവിതത്തിലെ തിരക്കുകൾ എല്ലാം മാറ്റി വച്ച് വീട്ടിലേക്ക് എത്തുമ്പോൾ ശുദ്ധവായു ശ്വസിക്കാനും, നല്ല ഉറക്കം കിട്ടാനും വീടിന് ഒരു പച്ചപ്പ് ഒരുക്കി നൽകുന്നത് തീർച്ചയായും ഗുണം ചെയ്യും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് അന്തരീക്ഷ മലിനീകരണം വളരെയധികം കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ പൊടിപടലങ്ങൾ വഴി പടരുന്ന അസുഖങ്ങൾ ആയ ആസ്ത്മ, അലർജി എന്നിവ അനുഭവിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

വീടിന് അകത്തും പുറത്തും പച്ചപ്പ് നിറക്കാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ പരിചയപ്പെടാം.

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.

വീടിന് അകത്തും പുറത്തും പച്ചപ്പ് ഒരുക്കി നൽകിയാൽ അത് കണ്ണിനു കുളിർമ നിറയ്ക്കുന്ന കാഴ്ചയും മനസിന് സന്തോഷം നൽകുന്ന കാര്യവുമാണ്.

സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് വീടിനകത്ത് പച്ചപ്പ് നിറയ്ക്കാനായി ഇൻഡോർ പ്ലാന്റുകൾ എന്ന ഓപ്ഷൻ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട്.

ഫ്ളാറ്റുകളിൽ ബാൽക്കണിയിൽ വേർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്ത് സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും നിരവധി ചെടികൾ ഒരേസമയം അറേഞ്ച് ചെയ്ത് നൽകാനും സാധിക്കും.

ഇൻഡോർ പ്ലാന്റ് കളിൽ തന്നെ സ്നേക്ക് പ്ലാന്റ്,ബാസ്കറ്റ് പ്ലാന്റ്,മണി പ്ലാന്റ് എന്നിങ്ങനെ പ്രത്യേക രീതിയിൽ ഉപയോഗപ്പെടുത്താവുന്നവയും ടെറാറിയം പോലുള്ള ഗ്ലാസ് ബൗളിൽ സെറ്റ് ചെയ്യുന്ന ഗാർഡനുകളും ഇന്ന് സുലഭമായി കഴിഞ്ഞു.

വിശാലമായ വീടുകൾ ആണെങ്കിൽ ഒരു കോർട്യാഡ് നിർബന്ധമായും നൽകുന്ന രീതി ഇപ്പോൾ കണ്ടു വരുന്നുണ്ട്. ഇതിനായി സ്റ്റെയർകെയ്സ്,ഡൈനിങ് ഏരിയ എന്നിവയ്ക്ക് ഇടയിൽ വരുന്ന ഒരു ഭാഗം മാറ്റി വെക്കാൻ എല്ലാവരും താല്പര്യപ്പെടുന്നു.

കോർട്ടിയാഡിൽ പച്ചപ്പ് നിറയ്ക്കുന്നതിനോടൊപ്പം അടുക്കളയിലേക്ക് ആവശ്യമായ ഇലകളും, ഹെർബുകളും നൽകുന്ന രീതിയും കണ്ടു വരുന്നുണ്ട്. കോർട്യാർഡ് സജ്ജീകരിച്ച് നൽകുന്നതു വഴി ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുകയും ചെയ്യും.

വീടിന് പുറത്ത് പച്ചപ്പ് നിറയ്ക്കാൻ

വീടിനോട് ചേർന്ന് നിൽക്കുന്ന മതിലിൽ ഫേൺ പോലുള്ള ഫങ്കലുകൾ പടർത്തി വിടാനും മതിലിനോട് ചേർന്ന് ബാംബൂ പ്ലാന്റ് നൽകാനും പലരും ഇഷ്ടപ്പെടുന്നുണ്ട്.

അതോടൊപ്പം വീടിന്റെ മുറ്റത്ത് ലാൻഡ്സ്കേപ്പിങ് ഒരുക്കി നൽകുന്ന രീതിയും ഇന്ന് കൂടുതലായി കണ്ടു വരുന്നു.

പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഒരു പരിഹാരമായി ഇത്തരം ലാൻഡ്സ്കേപ്പിംഗ് നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട്.

മുൻ കാലങ്ങളിൽ വലിയ മുറ്റങ്ങളിൽ മാത്രം ലാൻഡ്സ്കേപ്പിങ് ചെയ്തു നൽകാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് എത്ര ചെറിയ സ്ഥലത്ത് വേണമെങ്കിലും ലാൻഡ്സ്കേപ്പിങ് ഒരുക്കി നൽകാനുള്ള സൗകര്യങ്ങൾ ഉണ്ട്.

മുറ്റത്തോട് ചേർന്ന് ഒന്നോ രണ്ടോ മരങ്ങൾ നട്ടു കൊടുക്കുകയാണെങ്കിൽ ഇവ സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാനും, കാറ്റിന്റെ ദിശ ശരിയായ രീതിയിലേക്ക് തിരിച്ചു വിടാനും വളരെ നല്ല രീതിയിൽ ഉപകാരപ്പെടും.

വീടിനകത്തേക്ക് വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിന് ജനലിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ ചെടികൾ വച്ചു പിടിപ്പിക്കുന്നത് ഗുണം ചെയ്യും.

ഭിത്തികളിലും മറ്റും പടർത്തി വിടാനായി അനുയോജ്യമായ ചെടികൾ റിയോ,ഇംഗ്ലീഷ് ഐവി, ഡ്രസീനിയ പോലുള്ള ചെടികളാണ് നല്ലത്. ലാൻഡ്സ്കേപ്പിങ് ചെയ്യുമ്പോൾ മുറ്റത്ത് പേൾ ഗ്രാസ്, ബഫല്ലോ ഗ്രാസ് എന്നിവ തിരഞ്ഞെടുക്കാം.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിനകത്തേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവ ആഴ്ചയിൽ ഒരു തവണയെങ്കിലും പുറത്തു കൊണ്ടുപോയി നല്ല വെളിച്ചം തട്ടിക്കാൻ ശ്രദ്ധിക്കണം.

സൂര്യപ്രകാശം കുറവ് മാത്രം ആവശ്യമായിട്ടുള്ള ചെടികൾ വീടിനകത്ത് നൽകുന്നതാണ് കൂടുതൽ ഉചിതം.

അതുപോലെ ഇൻഡോർ പ്ലാന്റ്കൾക്ക് എപ്പോഴും വളരെ കുറച്ചു വെള്ളം മാത്രം നൽകിയാൽ മതിയാകും. കൂടുതൽ വെള്ളം ഒഴിച്ചു നൽകുന്നത് അവ പെട്ടെന്ന് അളിഞ്ഞു പോകുന്നതിന് കാരണമാകും.

വീട്ടിനു പുറത്തുള്ള ചെടികൾക്ക് നൽകുന്ന അതേ രീതിയിൽ വളവും മണ്ണും ഇൻഡോർ പ്ലാന്റുകൾക്കും ആവശ്യമാണ്.കൃത്യമായ ഇടവേളകളിൽ മണ്ണ് ഇളകിവിടുന്നത് നല്ലതാണ്.

ഇൻഡോർ പ്ലാന്റുകളുടെ ഇലകൾക്ക് കൂടുതൽ പോലിഷ് ലഭിക്കുന്നതിനായി വേപ്പെണ്ണ, അല്ലെങ്കിൽ വെളിച്ചെണ്ണ സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.

ബാൽക്കണി പോലുള്ള ഇടങ്ങളിൽ പോട്ടുകൾ സെറ്റ് ചെയ്യുമ്പോൾ ചട്ടികളിൽ ഒഴിക്കുന്ന വെള്ളം താഴേക്ക് ഒഴുകി പോകാതിരിക്കാൻ ചെറിയ പ്ളേറ്റുകൾ സജ്ജീകരിച്ചു വരുന്ന രീതിയിലുള്ള പോട്ടുകൾ തിരഞ്ഞെടുക്കാം. ഇത്തരത്തിൽ ചെടികൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം.

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ട്.