പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പല വസ്തുക്കളും ഉണ്ടായിരിക്കും.
പണ്ട് കാലത്ത് വീടിന്റെ തട്ടിൻപുറങ്ങളായിരുന്നു ഇത്തരത്തിൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് ഇടാൻ ഉള്ള സ്ഥലമായി പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ വീട്ടിലെ സ്റ്റോർ റൂമുകൾ ഇത്തരം വസ്തുക്കൾ കൊണ്ട് കുമിഞ്ഞു കൂടിയ അവസ്ഥയായിരിക്കും ഉള്ളത്.
ആവശ്യമില്ലാത്ത പാത്രങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം സ്റ്റോർ റൂമിൽ നിറയുമ്പോൾ അവ ആപ്പ്സൈക്കിൾ ചെയ്ത് പുതിയ വസ്തുക്കൾ നിർമ്മിച്ചെടുക്കുന്ന കരകൗശല വിദ്യയാണ് ഡെക്കോപാഷ്.
ഇത്തരത്തിലുള്ള ഒരു വാക്ക് കേൾക്കുമ്പോൾ പെട്ടെന്ന് കാര്യം പിടി കിട്ടില്ല എങ്കിലും, നമ്മളിൽ പലരും ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കിയ കാര്യങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്.
പഴയ തുണികൾ ഉപയോഗപ്പെടുത്തി കുഷ്യനുകൾ, റഗ് എന്നിവ നിർമ്മിക്കുന്നത് പോലും ഡെക്കോപാഷ് രീതിയുടെ ഭാഗമാണ്.
പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ് .
ഒരിക്കൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല എന്ന് കരുതി തള്ളിക്കളയുന്ന പല വസ്തുക്കളും ഇത്തരത്തിൽ അപ് സൈക്കിൾ ചെയ്തു അലങ്കാര വസ്തുക്കൾ ആക്കി മാറ്റാൻ സാധിക്കും.
പലരും ഒരു ഹോബി എന്ന രീതിയിൽ ആണ് ഡെക്കോപാഷ് കണക്കാക്കുന്നത് എങ്കിലും അവ വീടിന്റെ അലങ്കാരം വർധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു എന്നതാണ് വസ്തുത.
മാത്രമല്ല ഒന്ന് മനസ് വച്ചാൽ വരുമാനമാർഗം എന്ന രീതിയിലും ഈയൊരു കരകൗശല വിദ്യയെ ഉപയോഗപെടുത്താം.
സ്വന്തം വീട്ടിൽ മാത്രമല്ല മറ്റുള്ള വീടുകളിലും ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും പുതിയവ നിർമ്മിച്ച് നൽകി ദേക്കോപാഷ് ഒരു ബിസിനസ് ആക്കി മാറ്റാവുന്നതാണ്.
കാലങ്ങളായി ഉപയോഗപ്പെടുത്താതെ ഉപേക്ഷിച്ച ഗ്ലാസ്, കുപ്പി എന്നിവ ആക്രിലിക് പെയിന്റ് ഉപയോഗപ്പെടുത്തി ഒരു ഡെക്കോർ ഐറ്റമാക്കി മാറ്റാൻ നിമിഷങ്ങൾ മതി.
മാത്രമല്ല പൊട്ടിയ ഗ്ലാസുകൾ, സെറാമിക് പ്ലേറ്റ് എന്നിവയ്ക്കെല്ലാം ഒരു പുത്തൻ രൂപം ചമച്ചു നൽകാൻ ഡെക്കോ പാഷ് വഴിയൊരുക്കുന്നു.
അതേസമയം അപ്സൈക്കിൾ ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വസ്തു പൂർണ്ണമായും ക്ലീൻ ചെയ്തതിനു ശേഷം മാത്രം അവയ്ക്ക് പുതിയ രൂപം നൽകുക എന്നതാണ് പ്രധാനം.
പഴയ തുണികൾ വീട്ടിലുണ്ടെങ്കിൽ അവ അലക്കി വൃത്തിയാക്കി ഉണക്കിയ ശേഷം വ്യത്യസ്ത ആകൃതിയിൽ കുഷ്യൻ കവറുകൾ, ചവിട്ടികൾ എന്നിവയെല്ലാം സ്റ്റിച്ച് ചെയ്ത് എടുക്കാം.
ഡെക്കോപാഷ് ചെയ്യുന്ന രീതി
ഉപയോഗപ്പെടുത്തുന്ന മെറ്റീരിയൽ മെറ്റൽ ആണെങ്കിൽ അവ സാൻഡ് പേപ്പർ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഉരച്ച് വൃത്തിയാക്കണം.ഗ്ലാസ്,പ്ളേറ്റ് എന്നിവയാണെങ്കിൽ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം പൂർണമായും വെള്ളത്തിന്റെ അംശം കളയണം. ഇനി തടിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അത് സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കിയ ശേഷം ഒരു കോട്ട് പ്രൈമർ അടിച്ചു നൽകാം. ഓരോ മെറ്റീരിയലിനും ആവശ്യമായ പ്രത്യേക പ്രൈമറുകൾ ഇന്ന് വിപണിയിൽ വാങ്ങാനായി സാധിക്കും.
കൂടുതലായി തുരുമ്പെടുത്ത പ്രതലത്തിൽ ഉരക്കാനുള്ള സാൻഡ് പേപ്പർ തിരഞ്ഞെടുക്കുമ്പോൾ ഗ്രേഡ് കൂട്ടി വേണം തിരഞ്ഞെടുക്കാൻ. പ്രൈമർ അടിച്ച് അൽപ നേരം ഉണങ്ങാനായി വെച്ച് ആവശ്യത്തിന് വലിപ്പമുള്ള ബ്രഷ് തിരഞ്ഞെടുത്ത് പെയിന്റ് ചെയ്ത് നൽകാവുന്നതാണ്. തുടർന്ന് ഡെക്കോ പാഷ് ടിഷ്യു വാങ്ങി അവ ആവശ്യാനുസരണം കട്ട് ചെയ്തു ആവശ്യമുള്ള ഭാഗങ്ങളിൽ ഒട്ടിച്ച് നൽകാം. ടിഷ്യു ബ്രഷ് ഉപയോഗപ്പെടുത്തി ടിഷ്യു കട്ട് ചെയ്തില്ല എങ്കിൽ അവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ശേഷം കോട്ട് മോഡ് മൂന്ന് കോട്ട് എങ്കിലും അടിച്ചു നൽകണം. ഓരോ കോട്ടും അടിക്കുന്നതിന് ഇടയിൽ കുറഞ്ഞത് 11 മണിക്കൂർ എങ്കിലും ഗ്യാപ്പ് നൽകാനായി ശ്രദ്ധിക്കണം. ഇവ നല്ല രീതിയിൽ ഉണങ്ങിക്കഴിഞ്ഞാൽ വർണിഷ് അടിച്ച് പണി പൂർത്തിയാക്കാം. അതേസമയം നല്ല രീതിയിൽ വെയിൽ ഉണ്ടെങ്കിൽ മാത്രം ഇത്തരം വർക്കുകൾ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയൽ വർക്ക് ചെയ്ത ശേഷം ഉണങ്ങാനായി കൂടുതൽ സമയം ആവശ്യമായി വരും.
പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ് രീതി ഉപയോഗപ്പെടുത്തി വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ ആർക്കുവേണമെങ്കിലും അലങ്കാരമാക്കി നോക്കാവുന്നതാണ്.