ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ .

ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ.വീടിനു വേണ്ടി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

ഓരോ നിറത്തിനും അതിന്റെ തായ പ്രാധാന്യമുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞു കൊണ്ട് ഇന്റീരിയറിന് വേണ്ടി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ കാഴ്ചയിൽ വീടിന് സമ്മാനിക്കുന്നത് ഒരു വ്യത്യസ്ത ലുക്ക് തന്നെയാണ്.

പഴയ വീടുകളിൽ കൂടുതലായും കണ്ടു വന്നിരുന്നത് എല്ലാ ഭാഗങ്ങളിലും ഏതെങ്കിലും ഇളം നിറത്തിലുള്ള പെയിന്റ് നൽകുക എന്ന രീതിയായിരുന്നു.

എന്നാൽ മാറുന്ന ട്രെൻഡ് അനുസരിച്ച് ചുവരുകളിൽ വാൾപേപ്പറുകൾ പതിപ്പിക്കുന്നതും, വാൾ ആർട്ട്‌ ചെയ്യുന്നതും വലിയ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു.

ഒഴിഞ്ഞു കിടക്കുന്ന ചുവരുകളേക്കാൾ ചായക്കൂട്ടുകൾ നിറച്ച ചുവരുകൾ കാണാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. ഒരു വീടിനെ അലങ്കരിക്കുന്നതിൽ വലിയ പങ്കു വയ്ക്കാൻ കഴിവുള്ളവയാണ് ചുമരുകൾ.

ഒഴിഞ്ഞു കിടക്കുന്ന ചുവരുകൾ എളുപ്പത്തിൽ അലങ്കരിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ പെയിന്റിംഗ്സ്, ഫോട്ടോകൾ എന്നിവ നൽകുക എന്നതാണ്.

അതിൽ നിന്നും വ്യത്യസ്തമായി ചുവരുകളിൽ വ്യത്യസ്ത നിറങ്ങൾ നൽകിക്കൊണ്ട് ഒരു മാറ്റം നൽകാൻ സാധിക്കും.

വീടിന്റെ ഭിത്തികൾ അലങ്കരിക്കാനായി ചെയ്തു നോക്കാവുന്ന ചില പരീക്ഷണങ്ങളെ പറ്റി മനസിലാക്കാം.

ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ അലങ്കാരമായി.

ഒഴിഞ്ഞു കിടക്കുന്ന ചുമരുകൾ അലങ്കരിക്കാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച രീതികളിൽ ഒന്ന് ഗ്യാലറി വാളാണ്.

വ്യത്യസ്ത നിറങ്ങളിൽ ചെയ്ത പെയിന്റിംഗ്സ്,ജീവിതവുമായി ബന്ധപ്പെട്ട ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച ഫോട്ടോകൾ എന്നിവ ഉപയോഗപ്പെടുത്തി അതിമനോഹരമായ ഒരു ഗ്യാലറി വാൾ തയ്യാറാക്കി നൽകിയാൽ വീട്ടിലേക്ക് വരുന്ന ആരുടെയും ശ്രദ്ധ വായിലേക്ക് പെട്ടെന്ന് പിടിച്ചു പറ്റാനായി സാധിക്കും.

ഫോട്ടോകൾ മാത്രമല്ല ചെറിയ രീതിയിലുള്ള കരകൗശല വസ്തുക്കൾ, ഇൻഡോർ പ്ലാന്റ് വെക്കാവുന്ന ഷെൽഫുകൾ, ഹാങ്ങിംഗ് എന്നിവയും ചുമരുകൾക്ക് ഒരു പ്രത്യേക ഭംഗി നൽകാനായി സഹായിക്കും.

വാൾ ഗ്യാലറി തയ്യാറാക്കാനായി ഫോട്ടോ ഫ്രെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ അവ തമ്മിൽ യോജിച്ച് പോകുന്ന രീതിയിലുള്ള നിറങ്ങൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വ്യത്യസ്ത വലിപ്പത്തിലുള്ള ഫോട്ടോകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഫ്രെയിം ഒരേ രീതിയിൽ ആണെങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും.

അലങ്കാരത്തിനായി ചെറിയ ഡെക്കറേറ്റിംഗ് ഐറ്റംസ് തിരഞ്ഞെടുക്കുമ്പോൾ വളരെ ലളിതമായ രീതിയിൽ എന്നാൽ കാഴ്ചയിൽ കൂടുതൽ ആകർഷണത തോന്നുന്ന രീതിയിൽ ഉള്ളവ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

വീടിന് വളരെയധികം വ്യത്യസ്തത വേണമെന്ന് നിർബന്ധമുള്ളവർക്ക് സീലിംഗ് ഹൈറ്റിൽ വരെ ചിത്രങ്ങളും, പെയിന്റിങ്‌സും നൽകി കൂടുതൽ ഭംഗിയാക്കാം. പെയിന്റ് തിരഞ്ഞെടുക്കുമ്പോഴും ഒരു നിറത്തിൽ മാത്രം പ്രാധാന്യം നൽകാതെ വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കുന്നതാണ് പുതിയ ട്രെൻഡ്.

ഒരു മുറിയിലെ മൂന്ന് ചുവരുകൾക്ക് ലൈറ്റ് നിറം നൽകി ഒരു വാൾ മാത്രം ഡാർക്ക് നിറത്തിൽ ഹൈലൈറ്റ് ചെയ്ത് നൽകാവുന്നതാണ്.

കിടപ്പുമുറിയിൽ ആണ് വ്യത്യസ്ത നിറങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ബെഡിന്റെ ഹെഡ് ബോർഡ് വരുന്ന ഭാഗത്തോട് ചേർന്ന് ഡാർക്ക് നിറവും മറ്റു ഭാഗങ്ങളിൽ ലൈറ്റ് നിറവും പരീക്ഷിക്കാവുന്നതാണ്.

ചുമരുകളിൽ എല്ലാം ഒരു നിറം മാത്രം ഉപയോഗിച്ച് സീലിങ്ങിൽ ഒരു വ്യത്യസ്ത നിറം ഉപയോഗപ്പെടുത്തുന്നതും ബെഡ്റൂമിന് ഒരു പ്രത്യേക ലുക്ക് നൽകുന്നതിനു സഹായിക്കും.

നിറങ്ങൾ കൊണ്ട് മാത്രമല്ല തുണികൾ ഉപയോഗിച്ചും അലങ്കാരങ്ങൾ നൽകാം.

ചുമരുകൾക്ക് അലങ്കാരം നൽകാൻ പെയിന്റിങ്സിനും,ഫോട്ടോകൾക്കും മാത്രമല്ല സാധിക്കുന്നത് തുണികൾ കൊണ്ടും, വ്യത്യസ്ത നിറത്തിലുള്ള ത്രെഡുകൾ കൊണ്ടും സാധിക്കും. ഒഴിഞ്ഞു കിടക്കുന്ന ചുവരുകളിൽ ട്രേപസ്ട്രി പോലുള്ള അലങ്കാരങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. പെയിന്റിംഗ് സും ഫോട്ടോകളും തൂക്കുന്നതിനായി ആണി അടിച്ച് നൽകുകയും പിന്നീട് അവ മാറ്റി സ്ഥാപിക്കുമ്പോൾ അഭംഗി നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ തുണി ഉപയോഗിച്ചുള്ള കരകൗശല രീതികൾ പരീക്ഷിക്കുക യാണെങ്കിൽ അവ വളരെ എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനും അതേസമയം ചുവരുകളിൽ വലിയ രീതിയിലുള്ള കേടുപാടുകൾ ഇല്ലാത്ത രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

ഇന്റീരിയർ ഡിസൈനിങ്ങിൽ ഉപയോഗപ്പെടുത്താവുന്ന നിരവധി കരകൗശല വിദ്യകൾ യൂട്യൂബ് പോലുള്ള ചാനലുകളിൽ നിന്ന് സ്വന്തമായി പഠിച്ചോ അല്ലെങ്കിൽ വിപണിയിൽ നിന്ന് വാങ്ങിച്ചോ അകത്തളങ്ങളിൽ അലങ്കാരമായി പരീക്ഷിക്കാവുന്നതാണ്. ഫോട്ടോഗ്യാലറി തയ്യാറാക്കി നൽകുമ്പോഴും സാധാരണ വീടുകളിൽ കാണുന്ന രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമായി അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്. വളരെ ലളിതമായ രീതിയിലാണ് ഇന്റീരിയർ ഡെക്കറേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നത് എങ്കിൽ ഇംപോർട്ട് ചെയ്ത് വരുന്ന നല്ല ക്വാളിറ്റി യിലുള്ള വാൾപേപ്പറുകൾ ചുമരുകൾക്ക് നൽകിയും എളുപ്പത്തിൽ ഭിത്തികൾ അലങ്കരിക്കാവുന്നതാണ്.

ചുമരുകളിൽ പരീക്ഷിക്കാം ചായക്കൂട്ടുകൾ അലങ്കാരമായി അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.