വീട് നിർമ്മാണത്തിൽ സ്ട്രകച്ചറൽ വർക്കിന്‌ മാത്രം ഏകദേശം എന്ത് ചിലവ് വരും?

സ്ട്രക്ച്ചറൽ വർക്ക് എന്നതിൽ ഉൾപ്പെടുന്നത് എന്തൊക്കെ പണികളാണ്?

വീട് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ന് ഉപഭോക്താക്കൾ ശ്രദ്ധ പതിപ്പിക്കുന്നു. അതിനായുള്ള അറിവുകൾ നേടാൻ അവർ ശ്രമിക്കുന്നു.

അങ്ങനെ നോക്കുമ്പോൾ വീട് നിർമ്മാണത്തെ പറ്റിയുള്ള അനവധിയായ അറിവുകൾ മനസ്സിലാക്കാനും, ഹൃദിസ്ഥമാക്കാനും, പ്രയോഗിക്കാനും അവ ഘട്ടംഘട്ടമായി തിരിക്കുന്നതാണ് കൂടുതൽ നല്ലത്. 

വീടിൻറെ സ്ട്രക്ചറൽ വർക്ക് ഫിനിഷിംഗ് വർക്ക് വയറിങ് വർക്ക് ഫിറ്റിംഗ്സ് വർക്ക് അങ്ങനെ പല പല ഘട്ടങ്ങളായി ഇരിക്കുമ്പോൾ തന്നെ ഇതിൽ ഓരോ ഘട്ടത്തിലും ഏതൊക്കെ പണികളാണ് വ്യക്തമായി ഉൾപ്പെടുന്നത് എന്ന് നമുക്ക് പലർക്കും സംശയമുണ്ടാകാം. ഇപ്പോൾ സ്ട്രക്ചറൽ വർക്കിൽ തന്നെ ഫൗണ്ടേഷൻ വർക്ക് ഉൾപ്പെടുമോ എന്നത് നാം പരക്കെ കാണുന്ന ഒരു സംശയം ആണ്. 

ഇതിൽ സ്ട്രക്ചറൽ വിഭാഗത്തിൽ ഏതൊക്കെ വർക്കുകൾ ഉൾപ്പെടും എന്നും അതിനു മാത്രം ശരാശരി എന്ത് ചിലവ് വരും എന്നുമാണ് ഈ ലേഖനം വിവരിക്കുന്നത്:

സ്ട്രക്ചറൽ വർക്കിൽ എന്തൊക്കെ ഉൾപ്പെടുന്നു? 

ഒരു വീടിൻറെ നിർമ്മാണത്തിൽ സ്ട്രക്ചർ വർക്ക് എന്നതിൽ പെടുന്നത് താഴെപ്പറയുന്നവയാണ് ആണ്:

  • സൈറ്റ് ക്ലിയർ ചെയ്ത് ലെവൽ ചെയ്യുന്നത് 
  • പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സെൻറർ ലൈൻ മാർക്ക് ചെയ്യുന്നത്
  • ഫൗണ്ടേഷനു വേണ്ടി വാനം മാന്തുന്നത് ഫൗണ്ടേഷൻ വാർക്കൽ
  • ശേഷം മണ്ണ് തിരികെ നിറക്കുന്നതു. 
  • ഇത് കഴിഞ്ഞാൽ പിന്നെ ചുവര് നിർമ്മാണത്തിലേക്ക് കടക്കാം. 
  • ഇതിനുശേഷം വാതിലിനുള്ള കട്ടിളകളും ജനലുകളും പിടിപ്പിക്കാം 
  • ശേഷം വരുന്നത് ലിന്റെൽ, സ്ലാബ് തുടങ്ങിയവ വാർത്കയാണ്
  • പിന്നീട് വരുന്നത് പ്ലാസ്റ്ററിങ്
  • അതുപോലെ തറയിൽ പി സി സി യുടെ പ്രയോഗം 
  • ഇത്രയും ജോലികൾ കഴിയുന്നതോടെ ഒരു വീടിൻറെ സ്ട്രക്ച്ചറൽ വർക്കുകൾ തീർന്നു എന്ന് പറയാം.

ഇതിന് ശേഷം ഇനി വരുന്നതാണ് വയറിങ്ങും മറ്റും. അത് അടുത്ത ഘട്ടം.

സ്ട്രകച്ചറൽ വർക്കിന് മാത്രം എന്ത് ചിലവ് വരാം?

ഒരു ശരാശരി വീടിന്റെ സ്ട്രകച്ചറൽ വർക്കിന് മാത്രം ഏകദേശം, സ്ക്വയർ ഫീറ്റ് നു ₹ 1300 – ₹ 1400 വരെ വരാം.

പിന്നെ പ്ലാൻ ചെയ്തിരിക്കുന്ന ഫൗണ്ടേഷന്റെ പ്രത്യേകതകൾ കൊണ്ടും, വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടും ഇവ മാറാം.