ജനൽ ഫ്രെയിം, കട്ടിള ഫ്രെയിം വാങ്ങുമ്പോൾ ശ്രദ്ധിക്കാം.

വീട് വെക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ജനൽ ഫ്രെയിം, കട്ടിള ഫ്രെയിം അവയുടെ ഷേപ്പ്, ഗുണനിലവാരവും മറ്റും.

അതുകൊണ്ടുതന്നെ പണി വളരെ കുറച്ച് കാലം കൊണ്ട് തന്നെ കട്ടിളയും ജനലും തലവേദന ഒരുപാട് വീട് ഉടമസ്ഥരെ നാമിന്ന് കാണുന്നുണ്ട്. ഇത്തരത്തിലുള്ള തലവേദന ഒഴിവാക്കാനായി ശ്രദ്ധിക്കാം ഇവ


കട്ടിള ജനൽ ഫ്രെയിമുകൾ നിർമിക്കാനായി സാധാരണയായി ഉപയോഗിക്കുന്നത് തേക്ക് അല്ലെങ്കിൽ ആഞ്ഞിലി തടികളാണ്. മറ്റ് തടികൾ കൊണ്ടും നിർമ്മിക്കാറുണ്ട് എങ്കിലും ആഞ്ഞിലിത്തടി ആണ് കൂടുതലും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


തടിയുടെ വെള്ള ഭാഗം മുഴുവനായി ഒഴിവാക്കി വിളഞ്ഞ കാതലുള്ള തടി കൊണ്ട് വേണം ഫ്രെയിം നിർമിക്കാൻ. വെള്ള യുള്ള തടികൾ അധികകാലം നീണ്ടു നിൽക്കുകയില്ല

കട്ടിളയുടെയും വലിപ്പം


മെയിൻ ഡോർ =2.10×1.10 m
ബെഡ്‌റൂം ഡോർ =2.10×0.90 m
ടോയ്ലറ്റ് ഡോർ =2.10×0.80 m


നമ്മളുടെ ഡിസൈനിങ്ങിനും ആവശ്യങ്ങൾക്കും അനുസരിച്ച് ഈ അളവുകളിൽ മാറ്റം വരാം. സ്റ്റാൻഡേർഡ് ആയുള്ള അളവാണ് ഈ തന്നിരിക്കുന്നത്.


ജനലിന്റെ വലിപ്പം


ഒരു പാളി ജനൽ =1.50×0.50 m
രണ്ട് പാളി ജനൽ =1.50×1 m
മുന്ന് പാളി ജനൽ =1.50×1.50 m
നാല് പാളി ജനൽ =1.50×2 m
ഇതിലും നിങ്ങളുടെ ആവശ്യങ്ങളും മറ്റും അനുസരിച്ച് അളവുകളിൽ മാറ്റം വരുത്താം.


ജനൽ ഫ്രെയിം കട്ടിള ഫ്രെയിം – വീതി.


4.5 × 2.5 ഇഞ്ച് വീതിയിലുള്ള ക്രീമുകളാണ് സാധാരണയായി നിർമ്മിക്കാറുള്ളത്. ജനലിനും വാതിലിനും ഒരേരീതിയിലുള്ള ഫ്രെയിം തന്നെയാണ് ഉപയോഗിക്കാറ്.


ജനലിന് അഴിയായി ഉപയോഗിക്കുന്നത് 12mm റൗണ്ട് റോഡും ഒന്നേകാൽ ഇഞ്ചിന്റെ പട്ടയും ഉപയോഗിച്ചാണ് സാധാരണയായി ചെയ്യാറ്. ഡിസൈൻ അനുസരിച്ച് രൂപത്തിലും ഈ വലിപ്പത്തിലും മാറ്റങ്ങൾ സംഭവിക്കാറുണ്ട്.


മറ്റൊരു പ്രധാന കാര്യം വാതിലിനും ജനലിനും അളവുകൾ എടുക്കുമ്പോൾ ഫ്രെയിമിന് പുറത്തോട്ട് പുറംഉള്ള അളവാണ് എടുക്കേണ്ടത്.


നന്നായി ഉണങ്ങിയ തടികളാണ് എങ്കിൽ പിന്നീട് വളയുന്നത് തടയാം. പച്ച തടികളിൽ ഫ്രെയിം പണിയുമ്പോൾ കുറച്ചുകാലം കഴിഞ്ഞ് ഫ്രെയിം വളയാൻ സാധ്യത കൂടുതലാണ്. കൃത്യമായി ഉണങ്ങിയിട്ടില്ല എന്നുണ്ടെങ്കിൽ നിർമ്മാണ വേളയിൽ ഈ ഫ്രെയിമുകൾക്ക് കുറുകെ ഒരു താൽക്കാലിക പലക അടിച്ചു വെക്കുന്നത് ഫ്രെയിം വളയുന്നത് തടയും. പണികഴിഞ്ഞ് ഇതു ഊരി മാറ്റിയാൽ മതിയാകും.


ജനലുകളും വാതിലുകളും കിട്ടിയില്ല സ്ഥാപിക്കുന്നതിന് മുമ്പായി തടികളിൽ വുഡ് പ്രൈമറും കമ്പി വരുന്ന ഭാഗങ്ങളിൽ മെറ്റൽ പ്രൈമറും തീർച്ചയായും അടിക്കേണ്ടതുണ്ട്.

കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതുവരെ ഈ ഫ്രെയിമുകൾ മഴയും കാറ്റും ഏറ്റ നശിക്കാതിരിക്കാനായി ആണ് ഈ താൽക്കാലിക പ്രൈമർ പൂശൽ.

ജനൽ ഫ്രെയിം കട്ടിള ഫ്രെയിം – സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


കൃത്യമായി പ്ലംബ്ബ് ചെക്ക് ചെയ്യുക. ലെവൽ കൃത്യമാണോ എന്ന് ശ്രദ്ധിക്കുക. ഹൈറ്റ് കൃത്യമാണോ എന്ന് ചെക്ക് ചെയ്യുക തുടങ്ങിയവയാണ്.

വാട്ടർ പ്യൂരിഫയർ വാങ്ങുമ്പോൾ ശ്രദ്ധിക്കാം