തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ .

തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ.വീടു നിർമ്മാണത്തിൽ വളരെയധികം സമയമെടുക്കുന്നതും ചിലവേറിയതുമായ ഒരു കാര്യമാണ് തേപ്പ് പണി.

വീട് പണിയിൽ ലേബർ കോസ്റ്റ് കൂട്ടുകയും മെറ്റീരിയലുകളുടെ ഉപയോഗത്തിൽ ശ്രദ്ധ നൽകേണ്ടതുമായ ഒരു കാര്യമായതു കൊണ്ട് തന്നെ തേപ്പ് പണിക്കായി പണം ചിലവഴിക്കാൻ എല്ലാവരും തയ്യാറാണ്.

അതേ സമയം ഇത്രയുമധികം പണം ചിലവഴിച്ച് ചെയ്യുന്ന പ്ലാസ്റ്ററിംഗ് വർക്കുകൾക്ക് പൂർണ ഭംഗി ലഭിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ടെക്നോളജി ഇത്രയുമധികം വളർന്ന കാലഘട്ടത്തിൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് തേപ്പ് പണി എളുപ്പമാക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്ററിംഗ് മെഷീൻ വിപണിയിൽ ലഭ്യമാണ്.

അവ ഉപയോഗപ്പെടുത്തുന്നത് വഴി കൈ ഉപയോഗിച്ച് ചെയ്യുന്ന തേപ്പ് പണി യെക്കാൾ കൂടുതൽ പെർഫെക്ഷനും, അതേസമയം ലേബർ കോസ്റ്റ് കുറയ്ക്കാനും സാധിക്കും.

വോൾ പ്ലാസ്റ്ററിംഗ് മെഷീന്റെ ഉപയോഗ രീതി എങ്ങിനെയാണെന്ന് വിശദമായി മനസിലാക്കാം.

തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മിക്ക വീട് നിർമ്മാണ ങ്ങളിലും കണ്ടു വരുന്ന ഒരു കാര്യമാണ് വീടിന്റെ തേപ്പു പണിക്കായി നിരവധി പണിക്കാർ ഉണ്ടാവുകയും എന്നാൽ അത്രയും കഠിനമായ രീതിയിൽ പണിയെടുത്തിട്ടും വീടിന്റെ ഒരു ഭിത്തി പോലും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയും.

ബഡ്ജറ്റിൽ ഒതുക്കി വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർമ്മാണ പ്രവർത്തികളിൽ കൂടുതൽ പണിക്കാരെ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം ഇത്തരത്തിൽ തേപ്പ് പണി ചെയ്യിപ്പിക്കുക എന്നത് ചിലവ് കൂട്ടുന്ന കാര്യമാണ്.

മാത്രമല്ല ചെയ്യുന്ന തേപ്പ് പണിക്ക് പൂർണത കൈവരിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിലാണ് വാൾ പ്ലാസ്റ്ററിംഗ് മെഷീനുകളുടെ പ്രാധാന്യം വരുന്നത്.

കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒരു കാര്യമായതു കൊണ്ട് തന്നെ പണിയെടുക്കുന്ന ആളുകളെയും, പണിയേയും കുറ്റം പറയാനായി സാധാരണ തേപ്പ് പണിയിൽ സാധിക്കില്ല.

ഇതേ കാര്യത്തിനായി വാൾ പ്ലാസ്റ്ററിംഗ് മെഷീൻ ഉപയോഗപ്പെടുത്തുക യാണെങ്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വീടിന്റെ മുഴുവൻ ഭിത്തിയും പ്ലാസ്റ്ററിങ് ചെയ്തെടുക്കാൻ സാധിക്കും.

വീട് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ആണ് വാൾ പ്ലാസ്റ്ററിംഗ് മെഷീൻ കൂടുതലായി ഉപകാരപ്പെടുക. ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്നതിന് മാത്രമല്ല ജിപ്സം,മറ്റ് പ്ലാസ്റ്ററിങ് വർക്കുകൾ, സിമന്റ് പ്ലാസ്റ്ററിങ്‌ എന്നിവയ്ക്കെല്ലാം വേണ്ടി ഈ ഒരു മെഷീൻ ഉപയോഗപ്പെടുത്താവുന്നതാണ് .

മെഷീൻ ഉപയോഗപ്പെടുത്താൻ വലിയ പ്രാവീണ്യം ആവശ്യമില്ലാത്തതു കൊണ്ടു തന്നെ നിർമ്മാണ മേഖലയിൽ വർക്ക് ചെയ്യുന്ന ഒരാൾക്ക് വളരെ എളുപ്പത്തിൽ മെഷീൻ കൈകാര്യം ചെയ്യാൻ സാധിക്കും.

മെഷീൻ ഉപയോഗപ്പെടുത്തുന്ന രീതി

ഓട്ടോമാറ്റിക് രീതിയിലും സെമി ഓട്ടോമാറ്റിക് രീതിയിലും പ്രവർത്തിക്കുന്ന വോൾ പ്ലാസ്റ്ററിംഗ് മെഷീനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വ്യത്യസ്ത കപ്പാസിറ്റി അനുസരിച്ചാണ് ഇവയുടെ വിലയിൽ വ്യത്യാസം വരുന്നത്.

ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് അത്യാവശ്യം നല്ല രീതിയിൽ കപ്പാസിറ്റി ലഭിക്കുന്ന ഒരു മെഷീന് വില നൽകേണ്ടി വരുന്നത്.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് തേപ്പ് പണികൾ മറ്റ് പ്ലാസ്റ്ററിങ് വർക്കുകൾ എന്നിവ ലഘൂകരിക്കാൻ ഇത്തരത്തിലുള്ള മെഷീനുകൾ തീർച്ചയായും ഉപകാരപ്പെടും.

പ്രധാനമായും സിമന്റ് ജിപ്സം പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാണ് പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ അവ ശരിയായ അളവിൽ ചുമരിലേക്ക് സ്പ്രേ ചെയ്ത് നൽകുന്ന രീതിയിലാണ് മെഷീൻ വർക്ക് ചെയ്യുന്നത്.

ഒരു സ്ക്വയർ ഫീറ്റിന് ഇത്ര രൂപ എന്ന കണക്കിലാണ് പ്ലാസ്റ്ററിംഗ് മെഷീൻ ഉപയോഗിച്ച് ചെയ്യുമ്പോൾ നൽകേണ്ടി വരിക.OPC, PSC,PPC സിമന്റ് മെറ്റീരിയലുകൾ ഈയൊരു മെഷീൻ ഉപയോഗപ്പെടുത്തി വാൾ പ്ലാസ്റ്ററിംഗ് അപ്ലൈ ചെയ്ത് നൽകാനായി സാധിക്കും.

അതേസമയം മെഷീനിൽ മെറ്റീരിയൽ സെറ്റ് ചെയ്ത് നൽകുന്നതിന് മുൻപായി കൃത്യമായ അനുപാതം ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

സാധാരണയായി 1:4 എന്ന അനുപാതത്തിലാണ് പ്ലാസ്റ്ററിങ്ങിന് ആവശ്യമായ മെറ്റീരിയൽ സെറ്റ് ചെയ്യുന്നത്. അതായത് ഒരു പാർട്ട്‌ സിമന്റ് 4 പാർട്ട് മണൽ എന്ന കണക്കിലാണ് മിശ്രിതം തയ്യാറാക്കുന്നത്.

മെഷീനിൽ നൽകിയിട്ടുള്ള ഒരു ലീഡ് സ്ക്രൂ ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയ മിശ്രിതം വാളിലേക്ക് സ്പ്രേ ചെയ്ത് നൽകുന്നത്. ഒരു പ്രത്യേക സമയമെത്തുമ്പോൾ ഇവ ഓട്ടോമാറ്റിക്കായി തന്നെ ലോക്ക് ആകുന്നു.

പ്ലാസ്റ്ററിംഗ് മെഷീൻ ഉപയോഗിക്കുന്നത
കൊണ്ടുള്ള ഗുണങ്ങൾ, ദോഷങ്ങൾ

കൃത്യമായ അളവിൽ ആണ് പ്ലാസ്റ്ററിങ് ചെയ്യുന്നത് എങ്കിൽ അത് സാധാരണ രീതിയിൽ ചെയ്യുന്ന തേപ്പ് വർക്കുകളേക്കാൾ കൂടുതൽ കാലം നില നിൽക്കുകയും അതേസമയം നല്ല ഫിനിഷിങ് ലഭിക്കുകയും ചെയ്യും. സാധാരണ പ്ലാസ്റ്ററി വർക്കിന് ചിലവഴിക്കേണ്ട സമയത്തിന്റെ നാലിൽ ഒന്നു സമയം മാത്രം മതി ഒരു വീടിന്റെ മുഴുവൻ ഭിത്തികളും ചെയ്തെടുക്കാൻ. സ്ക്വയർ ഫീറ്റ് കണക്കിലാണ് വില നൽകേണ്ടി വരിക, അതുകൊണ്ടുതന്നെ ചിലവ് കുറയ്ക്കാൻ സാധിക്കും.ഒരു വർക്കിന് വേണ്ടി ഇത്തരത്തിലുള്ള ഒരു വോൾ പ്ലാസ്റ്ററിംഗ് മെഷീൻ വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല.

മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന വർക്കിന് സാധാരണ തേപ്പ് പണിക്ക് വരുന്ന ലേബർ കോസ്റ്റിനേക്കാൾ കുറഞ്ഞ ചിലവാണ് ആവശ്യമായി വരുന്നുള്ളൂ എങ്കിലും മെഷീൻറെ വില വളരെ കൂടുതലാണ്. ഈ ഒരു മെഷീന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചാൽ പോലും അത് റിപ്പയർ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ അളവിൽ മിശ്രിതം ചേർത്ത് ഉപയോഗിക്കാൻ സാധിച്ചില്ല എങ്കിൽ വിചാരിച്ച ഫിനിഷിംഗ് വർക്കുകൾക്ക് കാണാൻ സാധിക്കില്ല.

തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ ഉപയോഗപ്പെടുത്താം അവയുടെ ഉപയോഗ രീതി, ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ മനസ്സിലാക്കിയതിന ശേഷം.