വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 1

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.

ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില നുറുങ്ങ് അറിവുകളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. അനേകം അനുഭവസ്‌ഥരിൽ നിന്ന് ക്രോഡീകരിച്ച എടുത്ത ഈ അറിവുകൾ സശ്രദ്ധം വായിക്കുക: 

വീട് നിർമാണത്തെ പറ്റി നുറുങ്ങ് അറിവുകൾ

  • 1.  വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ ലാഭം, മണ്ണടിച്ചും, ഫൗണ്ടേഷനുള്ള അധിക ചെലവിലും  ഒലിച്ചു പോയേക്കാം. ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ തീരാം.
  • 2. സാമ്പത്തികം എത്ര കുറവാണെങ്കിലും  താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ ഉയരം കുറയ്ക്കരുത്. ഇരു പുറത്തുള്ള സ്ഥലങ്ങൾ  മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട്ടിൽ വെള്ളക്കെട്ടാകും.
  • 3. അടിത്തറ ഇടുന്ന പ്രവർത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന  വെറുമൊരു കലാ പരിപാടിയല്ല. എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോട് കാണുന്നൊരു ഘട്ടവും ഇത് തന്നെ. അടിത്തറ ഇടുന്നതിൽ  വരുന്ന ചിലവ് ലഭിക്കാൻ ശ്രമിക്കരുത്. 
  • 4. വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും സാധാരണക്കാരന് മനസിലാവില്ല. റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല. 
  • 5. പ്ലാനിനെ മാത്രം ആശ്രയിക്കാതെ ,  കുടുബത്തിലോ, സൗഹൃദ വലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമിച്ചാൽ,  തിരിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും . 
Pest control pipe system install at new house construction foundation for termite protection

ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക. താമസിച്ചതിനു  ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ  നമുക്ക് പറ്റിയേക്കാവുന്ന  തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . 

6 . സിറ്റ് ഔട്ടിലെ  ( കോലായിലെ  ) സൺഷേഡ്, സ്റ്റെപ്പുകൾ   നനയാത്ത വിധം  പുറത്തക്ക്  നീട്ടി നൽകാൻ ശ്രമിക്കുക .  അല്ലാത്ത പക്ഷം  മഴക്കാലത്ത് സ്റ്റെപ്പുകൾ നനഞ്ഞ്, കാൽ വഴുതാം.

7 . ഏത് മോഡൽ പണിതാലും സൺ ഷെഡ് ആവശ്യമായ ഇടങ്ങളിൽ  ഒഴിവാക്കരുത് . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും  . ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . 

8 . നിലത്ത് വിരിക്കുന്ന ടൈൽസും , മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം . എന്നാൽ പലപ്പോഴും വില്ലൻ ഒളിച്ചിരിക്കുന്നിടം നിലം കോൺക്രീറ്റ് യാതൊരു കരുതലും, ഉറപ്പും  ഇല്ലാതെ ചെയ്യുന്നിടത്താണ് .  ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങ്നായി ചിലവഴിക്കേണ്ടി  വരുന്നത്!! അപ്പോൾ വിലകൂടിയ ടൈലുകൾ  വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കേണ്ടതല്ലെ?

9. ഏതൊരു  വീട്പണിയുടെ അവസാന “അടി വലിവിന്റെ ” ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങേണ്ടി കോളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ  പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണ നിലവാരത്തിൽ  കോംപ്രമൈസിന് നിൽക്കരുത് . 

10. തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി  നൽകും.

11. കോമൺ ബാത്ത്റൂമും  ,  വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത്. 

12. റൂമുകൾ ,  സിറ്റിംഗ് ഹാൾ , അടുക്കള  തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും  ജനലുകൾ  വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം . 

13. ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ , കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും .

14. മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌,  അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ  ?  . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ് സ്റ്റെയര്കേസിനു മുകളിലെ വാതിൽ . നിർബദ്ധമായും പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം .

15. അടുക്കള എപ്പോഴും വലിയ വലുപ്പം ഉണ്ടാവാത്തതാണ്  നല്ലത് . വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .

16.  എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് .   പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും  കുറഞ്ഞ സൗകര്യവും സൃഷ്ടിക്കും .

 ഇലക്ക്‌ട്രിക്ക് പ്ലാൻ , പ്ലബിംങ് പ്ലാൻ  ( ഇത് ആരും ചെയ്യാൻ പോവുന്നില്ല എനിക്കറിയാം .. പക്ഷെ പറയാതെ വയ്യ ) 

നമ്മുക്ക് അധികവും രണ്ടു പ്ളേനെ കാണു എങ്ങിനെയെങ്കിലും വീട് വെക്കാനുള്ള “തത്രപ്പാട്  പ്ലാനും”  , എൻജിനീയർ വരച്ചു തരുന്ന സ്ട്രക്റ്ററൽ പ്ലാനും . അത് കൊണ്ട് തന്നെ  മേൽപ്പറഞ്ഞ രണ്ടു പ്ലാനുകളും നമ്മുടെ ചിന്തകൾക്ക് പുറത്താണ് . പക്ഷേ അത്യാവശ്യമാണ്!! അതിനെപ്പറ്റി അടുത്ത ലേഖനത്തിൽ.