1000 സ്ക്വയർ ഫീറ്റിലും നിർമ്മിക്കാം ഒരു സുന്ദര ഭവനം – ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

സാധാരണക്കാരനെ സംബന്ധിച്ച് ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കയ്യിലുള്ള പണം മുഴുവൻ വീടിനു വേണ്ടി ഇൻവെസ്റ്റ് ചെയ്ത് ഭാവിയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്.

കൂടാതെ ഭവന വായ്പകൾ കൂടി എടുക്കുന്നതോടെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട അവസ്ഥയാണ് പലപ്പോഴും വരുന്നത്.

എന്നാൽ കൃത്യമായി പ്ലാനിങ് നടത്തി കൊണ്ട് വീട് നിർമ്മാണം ആരംഭിക്കുകയാണ് എങ്കിൽ തീർച്ചയായും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു വീട് തന്നെ വെറും ആയിരം സ്ക്വയർഫീറ്റിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും.

വീടിന്റെ പുറംമോടിക്ക് കൂടുതൽ പ്രാധാന്യം നൽകാതെ ഇന്റീരിയറിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ചുരുങ്ങിയ ചിലവിൽ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് നിർമ്മിക്കാൻ സാധിക്കുക.

പ്ലാനില്‍ ഉള്‍പ്പെടുത്താവുന്ന കാര്യങ്ങള്‍

വളരെ ലളിതമായ രീതിയിൽ പ്ലാൻ ചെയ്തു കൊണ്ടാണ് വീട് നിർമ്മിക്കേണ്ടത്. പ്രധാനമായും എക്സ്റ്റീരിയർ ആയി പ്ലാസ്റ്ററിങ് വർക്കുകൾ, പെയിന്റിംഗ് എന്നിവയ്ക്ക് മാത്രമായി കുറച്ചു പണം മാറ്റിവയ്ക്കാം.

ആവശ്യത്തിനുമാത്രം വലിപ്പത്തിൽ ഒരു ചെറിയ സിറ്റൗട്ട് നൽകാനുള്ള ഇടം പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.

കൂടാതെ സിറ്റൗട്ടിൽ നിന്നും ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ലിവിങ് റൂമിൽ തന്നെ ടിവി യൂണിറ്റ് സെറ്റ് ചെയ്യാനുള്ള ഒരു പ്രത്യേക ഇടം നൽകാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ലിവിങ് ഏരിയ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവയെ തമ്മിൽ വേർതിരിക്കുന്നതിനായി ഒരു മീറ്റർ 60 സെന്റീമീറ്റർ വിസ്താരം നൽകിയിട്ടുള്ള ഒരു ആക്സസ് ഏരിയ നൽകാവുന്നതാണ്.

പിന്നീട് സാമ്പത്തികമായി പ്രശ്നം ഇല്ലാത്ത സമയത്ത് ഒരു പ്ലേ വുഡ് പാനൽ ഇവിടെ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. അതോടൊപ്പം തന്നെ ഇൻഡോർ പ്ലാന്റുകൾ ഇഷ്ടപ്പെടുന്നവർക്ക് സെറ്റ് ചെയ്യാവുന്ന ഒരിടമായി ഇതിനെ കണക്കാക്കാം.

വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എല്ലാം ആക്സസ്സ് നൽകാവുന്ന രീതിയിൽ ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ലിവിങ് ഏരിയ കൂടുതൽ പ്രൈവസി ലഭിക്കുകയും ചെയ്യും.

വാഷ് കൗണ്ടർ സെറ്റ് ചെയ്യുമ്പോൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയാൽ സ്ഥലം കൂടുതൽ ലഭിക്കും.

വീടിന് വലിപ്പം കുറവാണെങ്കിലും അത്യാവശ്യം നല്ല രീതിയിൽ കൈകാര്യം ചെയ്യാവുന്ന ഒരു കിച്ചൻ സെറ്റ് ചെയ്യാവുന്നതാണ്. അതോടൊപ്പം സിങ്ക്, ഗ്യാസ് സിലിണ്ടർ വെക്കാവുന്ന ഇടം എന്നിവയെല്ലാം കിച്ചണിൽ തന്നെ നൽകാനും സാധിക്കും.

എന്നുമാത്രമല്ല പ്രത്യേക ഉപയോഗം ഒന്നും ഇല്ലാതെയാണ് മിക്ക വീടുകളിലും സ്റ്റോ റൂം കണക്കാക്കുന്നത്. അതുകൊണ്ട് സ്റ്റോർ റൂം ആവശ്യമില്ല എന്ന് തോന്നുന്നു എങ്കിൽ അവ ഒഴിവാക്കാവുന്നതാണ്.

1000 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഒരു വീട്ടിൽ 2 ബെഡ്റൂമുകൾ നൽകാൻ സാധിക്കുന്നതാണ്. ഇവയിൽ തന്നെ ആദ്യത്തെ ബെഡ്റൂം ബാത്റൂം അറ്റാച്ച്ഡ് എന്ന രീതിയിൽ നൽകാനും സാധിക്കും.

എന്നാൽ വാർഡോബുകൾ സെറ്റ് ചെയ്യാൻ ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ടി വരും. പ്രത്യേക പ്ലാനിങ്ങോടു കൂടി വീട് നിർമിക്കുകയാണെങ്കിൽ ഓരോ സ്ഥലവും കൃത്യമായി തന്നെ യൂട്ടിലൈസ് ചെയ്യാൻ സാധിക്കുന്നതാണ്.

എന്നുമാത്രമല്ല ബാത്റൂം ഇല്ലാത്ത ബെഡ് റൂമിൽ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ഒരു ചെറിയ സ്റ്റഡി ഏരിയ സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.

പ്രേയർ ഏരിയ ആവശ്യമുള്ളവർക്ക് ലിവിങ് ഏരിയ യിൽ തന്നെ അതിനായി ഒരു ചെറിയ സ്പേസ് കണ്ടെത്താവുന്നതാണ്.

നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന മെറ്റീരിയലുകള്‍

വീടിന്റെ നിർമ്മാണ പ്രവർത്തിയിൽ ചിലവ് കുറയ്ക്കുന്നതിനായി മരത്തിൽ തീർത്ത ജനാലകളും വാതിലുകളും ഒഴിവാക്കാം.

ഏത് രീതിയിലുള്ള ജനാലകൾ ഉൾപ്പെടുത്തിയാലും കൂടുതൽ വായുവും വെളിച്ചവും ലഭിക്കുന്നതിനായി അവ തുറന്നിടുക തന്നെ വേണം.

വീട് നിർമിക്കാനായി വെട്ടുകല്ല് അല്ലെങ്കിൽ ഇഷ്ടിക ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്.

വീടുപണി പൂർണമായും പൂർത്തിയായി കഴിഞ്ഞാൽ ഒരു കോട്ട് പുട്ടി മാത്രം അടിച്ച് ഇടാവുന്നതാണ്.

നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകുമ്പോൾ മാത്രം പിന്നീട് നല്ല രീതിയിൽ പെയിന്റ് ചെയ്യാനും സാധിക്കും.

ഇത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വീട് നിർമ്മാണം ആരംഭിക്കുകയാണ് എങ്കിൽ 1000 സ്ക്വയർഫീറ്റിൽ പോലും നിങ്ങൾക്ക് ഒരു സുന്ദര ഭവനം നിർമ്മിച്ച് എടുക്കാം.

ഒരു വീട് നിർമ്മിക്കുന്നതിനേക്കാൾ ഉപരി സന്തോഷത്തോടെ അതിൽ ജീവിക്കാൻ സാധിക്കുക എന്നതാണ് പ്രധാനം.