വീടിനായി പ്ലാൻ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

സ്വപ്ന സുന്ദരമായ നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കേണ്ടതും ചിന്തിക്കേണ്ടതും ആയ വ്യക്തി നിങ്ങൾ തന്നെയാണ്. ഏതുതരം വീടാണ് നിങ്ങൾക്ക് വേണ്ടത്? ഏതുതരം വീടാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത്? എന്ന് നിങ്ങൾ തീരുമാനിച്ചശേഷം ആകണം വീടിനായി പ്ലാൻ വരയ്ക്കാൻ തുടങ്ങേണ്ടത്.


നിങ്ങൾ ഒരു പ്ലാൻ വരയ്ക്കാനായി ശ്രമിക്കുമ്പോൾ അല്ലെങ്കിൽ നിങ്ങൾ വീടിനായി പ്ലാൻ വരയ്ക്കാനായി മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.

പ്ലോട്ട് സ്കെച്ച്


പ്ലാൻ ചെയ്യുന്ന സമയത്ത് എപ്പോഴും നിങ്ങളുടെ ഭൂമിയുടെ രൂപവും, ഘടനയും, സ്വഭാവവും, അളവും മനസ്സിൽ ഉണ്ടായിരിക്കുക. ഭൂമിയുടെ അളവ്, ആ തിരുകളുടെ അളവ്, പ്ലോട്ടിന്റെ ഷേപ്പ്, കിടപ്പ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയ പ്ലോട്ട് സ്കെച്ച് നിർബന്ധമായും നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കുക.


ആധാരത്തിൽ ഒപ്പം പ്ലോട്ട് സ്കെച്ച് ഉണ്ടായിരിക്കും ഇല്ലാത്തപക്ഷം ഒരു സർവ്വേയറെക്കൊണ്ട് പ്ലോട്ട് സ്കെച്ച് നിർമ്മിക്കുക.


പ്ലോട്ട് സ്കെച്ച് നിർമ്മിക്കുമ്പോൾ കിണർ, പാറക്കെട്ട്, മരങ്ങൾ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തുക.


പ്ലോട്ട് സ്കെച്ച് പ്രകാരമുള്ള ഭൂമിയിൽ എത്ര സ്ഥലം നിങ്ങൾക്ക് കെട്ടിടം നിർമ്മിക്കാൻ ആയി ഉപയോഗിക്കാമെന്ന് മനസ്സിലാക്കുകയാണ് അടുത്ത ഘട്ടം. ഉദാഹരണത്തിന് 5 സെന്റ് ഭൂമിയെ ഉള്ളൂവെങ്കിൽ അഞ്ച് സെന്റ് സ്ഥലത്ത് എത്ര സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ ആകുമെന്ന് കണ്ടെത്തുക.


ഒരു സെന്റ് എന്നത് 435.6 സ്ക്വയർ ഫീറ്റ് ആണ് ആ കണക്കിന് 5 സെന്റ് എന്നത് 2178 സ്ക്വയർ ഫീറ്റ് ആണ്. എന്നാൽ സാധാരണ നിലയിൽ ഒരു പ്ലോട്ടിന് 60 ശതമാനത്തോളം മാത്രമേ വീട് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.

ബാക്കി സ്ഥലങ്ങൾ സെറ്റ് ബാങ്ക് ആയി ഒഴിച്ച് ഇടേണ്ടി വരുന്നുണ്ട്. 2178 സ്ക്വയർഫീറ്റ് 60% എന്നത് 1300 സ്ക്വയർ ഫീറ്റ് ആണ്. അതായത് 5 സെന്റിൽ നിർമ്മിക്കാൻ കഴിയുന്ന വീടിന്റെ ഏകദേശ ഏരിയ 1300 സ്ക്വയർഫീറ്റ് ആണ്. ഒറ്റ നില വീടിന്റെ കാര്യമാണ് ഈ പറയുന്നത്.

രണ്ടു നില വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ 2600 സ്ക്വയർ ഫീറ്റ് വരെ നിർമിക്കാനാകും.
ആവശ്യങ്ങൾ മനസ്സിലാക്കുക


ഏതൊക്കെ മുറികൾ എത്രതരം എങ്ങനെ വേണം എന്നുള്ളത് മനസ്സിലാക്കുകയാണ് അടുത്തഘട്ടം. സിറ്റൗട്ട് ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റെയർ റൂം, മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, കിച്ചൺ, വർക് ഏരിയ, പ്രയർ റൂം തുടങ്ങിയ ആവശ്യങ്ങൾ ആദ്യം ഒരു വെള്ളപേപ്പറിൽ എഴുതി വെക്കുക. ആവശ്യങ്ങൾക്ക് ഒരിക്കലും അതിർ ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ ചിലവുകൾ പരിഗണിച്ച് വേണം ആവശ്യങ്ങൾ തയ്യാറാക്കാൻ.


വലിപ്പം മനസ്സിലാക്കാം


ഓരോ മുറിയും എത്ര വലിപ്പത്തിൽ വേണമെന്ന് തീരുമാനിക്കുകയാണ് ഈ ഘട്ടത്തിൽ. ഇതിനെക്കുറിച്ച് നല്ല ഒരു അവബോധമുണ്ടാക്കാൻ ആയി നിങ്ങൾ സന്ദർശിക്കുന്ന വീടുകളിലെ സൗകര്യങ്ങളും അസൗകര്യങ്ങളും മനസ്സിലാക്കുകയും അതിനനുസരിച്ച് രൂപകൽപ്പന ചെയ്യുകയും ചെയ്യുക. സാധാരണ നിലയിൽ ഡൈനിങ് റൂമുകൾ ക്കും കിച്ചണുകൾ ക്കും ബെഡ്റൂമുകൾ ക്കും അത്യാവശ്യം വലിപ്പത്തിൽ രൂപകൽപ്പന ചെയ്യുന്നതാണ് നല്ലത്. ബാക്കിയുള്ള റൂമുകളുടെ വലിപ്പം ആവശ്യത്തിന് അനുസരിച്ച് ചെറുതാക്കുകയോ വലുതാവുകയോ ചെയ്യാം.

വീടിനായി പ്ലാൻ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

  • പ്രൈവസി
  • സേഫ്റ്റി
  • സ്പെയ്സ്


നിങ്ങളുടെ വീട്ടിലേക്ക് ഒരാൾ വരുമ്പോൾ സ്വകാര്യത നഷ്ടപ്പെടുന്ന രീതിയിൽ തുറന്ന് കാണുന്നവ ആകരുത് നിങ്ങളുടെ വീടിന്റെ രൂപകല്പന.

  • ബെഡ്റൂമുകൾ രൂപകൽപന ചെയ്യുമ്പോൾ കോർണർ ഭാഗങ്ങളിൽ രൂപകൽപ്പന ചെയ്യുന്നതും, ലിവിങ് റൂമിൽ നിന്നും ബെഡ്റൂമുകളുടെ വാതിലുകൾ ഹൈഡ് ചെയ്യുന്നതും സ്വകാര്യത വർധിപ്പിക്കും.
  • വാഷ്ബേസിനുകളും ടോയ്‌ലറ്റുകളും ഡൈനിങ് റൂമിൽ നിന്ന് കാണാത്ത രീതിയിൽ രൂപകൽപന ചെയ്യുക.
  • ടോയ്‌ലെറ്റുകൾ രൂപകല്പന ചെയ്യുമ്പോൾ പുറത്തെ അന്തരീക്ഷവുമായി ബന്ധപ്പെടുത്താൻ വെന്റിലേഷൻ സംവിധാനം നിർബന്ധമായും ഉൾപ്പെടുത്തുക

ഇന്ത്യൻ ഫ്ലോറുകൾക്ക് ഏറ്റവും ചേരുന്ന 5 ടൈലുകൾ ഇവയാണ്.