ചുമർ നിർമ്മാണം – അറിഞ്ഞിരിക്കാൻ ഏറെയുണ്ട്

തറ പൂർണമായും ഉറച്ച് അതിനുശേഷം മാത്രമേ ചുമർ പണി തുടങ്ങാവൂ. അങ്ങനെ ഉണങ്ങുന്നതിന് ജലം ഒരു അവശ്യ വസ്തുവാണ്.

കട്ടിള വെക്കുമ്പോൾ മരത്തിന് ക്ലാമ്പ് നിർബന്ധമായും ഫിറ്റ് ചെയ്യണം.

.
ചുമരിൽ നിന്ന് കട്ടള അകന്നു മാറാൻ സാധ്യതയുണ്ട് അത് ഒഴിവാക്കാന്‍ മുൻകൂട്ടിയുള്ള ഒരു മുൻകരുതലാണ് ക്ലാമ്പ് ഫിറ്റിംഗ്. ഒരു സൈഡിൽ രണ്ടു കൂടുതലായാൽ അത്രയും നല്ലത്.

കട്ടിള മരത്തിനെ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷിക്കാനായി ന്യൂസ് പേപ്പറുകൾ പശ ഉപയോഗിച്ച് ഒട്ടിക്കാറുണ്ട്. പശ ഉപയോഗിച്ച് ഒട്ടിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ.
ഇപ്പോൾ കൃത്യമായ അളവിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മുറിച്ച് ഒട്ടിക്കൽ ആണ് പതിവ്.
അത് ചെയ്യുന്നത് ഗുണം ചെയ്യും.

വെയില് കൂടുതൽ കൊള്ളാൻ ഇടയുള്ള സ്ഥലങ്ങൾ ആണെങ്കിൽ മരത്തിന് വാക്സ്/ മെഴുക് അടിക്കാം അതോടൊപ്പം ജനൽ കമ്പികൾക്ക് കൃത്യമായ കവറിംഗ് നൽകുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

പ്ലാസ്റ്റിക് പേപ്പറുകളോ തുണിയോ വീതി കുറച്ച് കീറി ഭംഗിയായി ചുറ്റി വെച്ചാൽ അതിന്റെ മുകളിൽ പിന്നീട് ഉണ്ടാവാനുള്ള സിമന്റ് പോലുള്ളവ ഒഴിവാക്കുന്നതിനു സഹായിക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഒരു വീടിന്റെ തേപ്പ് പണി കഴിയുമ്പോഴേക്കും ചുമരിൽ ഉപയോഗിച്ചതിനേക്കാൾ സിമന്റ് ജനൽ കമ്പികളിൽ ആയിരിക്കും ഉണ്ടാവുക

കട്ടിളകൾ, ജനലുകൾ വെക്കേണ്ട സ്ഥലങ്ങൾ ഒഴിവാക്കി വിട്ട്.. മുകൾഭാഗത്ത് ബീം വാർത്ത്, അതിനുമുകളിൽ ചുമർ വെച്ച്, തേപ്പ് പണി നടക്കുന്ന സമയത്ത് മാത്രം കട്ടിളയും ജനലും പിന്നീട് വെക്കുന്നതാണ്.

യഥാർത്ഥ ഉറപ്പ് ലഭിക്കുന്നതിന്, ചുമർ വെക്കുമ്പോൾ തന്നെ കട്ടിള യും, ജനലും വെക്കുന്നതാണ്. പിന്നീട് വിള്ളലുകൾ വരാതെ സൂക്ഷിക്കാം, ഉറുമ്പും, പല്ലിയും, പാറ്റയും താമസിക്കുന്നത് ഒഴിവാക്കാം.

കട്ടിളയുടെ ചുമരിലേക്ക് നീണ്ടു നിൽക്കുന്ന ഭാഗത്ത് ഒരു മുഴുവൻ കല്ല് കൊതച്ച് കയറ്റുക തന്നെ ചെയ്യണം. ചില പണിക്കാർ കൊമ്പിന് വെച്ച് മുട്ടിച്ച് ഉൾഭാഗം സിമന്റ് കൊണ്ട് അടച്ചു വിടാറുണ്ട്. കാര്യമില്ല.. ഗുണമില്ല.


അതിനു വേണ്ടി അല്ല ആശാരി മരം കൂടുതൽ നീട്ടി വെക്കുന്നത്. കട്ടിളയ്ക്ക് മുകളിൽ വരുന്ന വരിയിലെ കല്ല് പകുതിഭാഗം മരത്തിനു മുകളിൽ പകുതിഭാഗം ചുമരിലും എന്ന നിലയിൽ തന്നെ രണ്ടു ഭാഗത്തും ഉണ്ടാവണം. ഇല്ലെങ്കിൽ അവിടെ വിള്ളൽ വരാൻ സാധ്യതയുണ്ട്.
അങ്ങിനെ വെക്കുമ്പോഴാണ് കൂടുതല്‍ ഉറപ്പ് ലഭിക്കുന്നതും.

ചുമരിൽ മുകൾ ഭാഗമാണ് വരുന്ന വെന്റിലേറ്ററുകൾ പലസ്ഥലത്തും ഒരു കർമ്മത്തിന് വേണ്ടി മാത്രമായിരിക്കുന്നു. കൃത്യമായ നീളമുള്ള എന്നാൽ വീതി കുറവുള്ള വെന്റിലേറ്ററുകൾ ആണ് വേണ്ടത്. ചില വീടുകളിൽ പലതും പല ആകൃതിയിലാണ്. 1 മീറ്റർ നീളത്തിൽ 10 സെന്റീമീറ്റർ മാത്രം വീതിയുള്ളത് ആകുന്നതാണ് നല്ലത്.

ചുമർ – വെന്റിലേറ്റർ പ്രാധാന്യം


മുറിക്കകത്തെ നമ്മുടെ പ്രധാന പ്രശ്നം.. ഒന്ന് ചൂട് തന്നെയാണ്. എല്ലാ റൂമുകളിലും ഏസി ഫിറ്റ് ചെയ്യുന്നത് പ്രായോഗികമല്ല അകത്തെ ചൂട് എന്നുദ്ദേശിക്കുന്നത് ചൂടുപിടിച്ച വായുവിനെ ആണ്.
അതിനാണ് നാം ഫാൻ ഉപയോഗിക്കുന്നത്.


ഫാൻ എന്താണ് ചെയ്യുന്നത്… അതിന്റെ പുറകുവശത്തുള്ള അല്ലെങ്കിൽ മുകൾ വശത്തുള്ള വായുവിനെ സ്വീകരിച്ച് മുൻവശത്തേക്ക് തള്ളിവിടുന്നു. അത് നമ്മളിലേക്ക് വേഗം കൂടിയും കുറഞ്ഞും ഒക്കെ എത്തുന്നു.


ഫാൻ സ്വീകരിക്കുന്ന വായു ചൂടുള്ളത് ആണെങ്കിലോ? നോക്കൂ… മുറിക്കകത്തെ ചൂടുപിടിക്കുന്ന വായു മുകളിലോട്ടാണ് പോവുക. അത് സീലിങ്ങിന് തൊട്ടുതാഴെ സമാന്തരമായി ഇനിയും ഉയരാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് നോക്കും.


അങ്ങനെ ഉയരത്തിൽ നിൽക്കുന്ന ചൂടുപിടിച്ച വായുവിനെ പുറത്തേക്ക് കൊണ്ടു പോകുന്നതിനു വേണ്ടിയാണ് റൂമിലെ മുകൾ ഭാഗത്ത് വെന്റിലേറ്ററുകൾ വെക്കുന്നത്.
അത് പ്രസ്തുത ആവശ്യത്തിന് പര്യാപ്തം അല്ലെങ്കിൽ!..
ഫാനിൽ നിന്നും വരുന്നതും ചൂടുകാറ്റ് തന്നെയായിരിക്കും.

അപ്പോൾ താഴെ ഭാഗത്ത് കൂടെ ചൂട് കുറഞ്ഞ വായു അകത്ത് വരികയും, മുകളിലത്തെ ചൂടുകൂടിയ വായു പുറത്തേക്ക് പോവുകയും. അപ്പോൾ വെന്റിലേറ്ററുകൾ അത്യാവശ്യമാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

ചുമർ വെക്കുമ്പോൾ കല്ലിന്റെ നെറ്റിയിൽ സിമന്റ് തേച്ച് തന്നെ വെക്കണം എന്ന് പണിക്കാരോട്/ കോൺടാക്ടറോട് പറയാൻ മടിക്കരുത്.

ചുമർ കെട്ടിക്കഴിഞ്ഞാൽ അതിന് നനയ്ക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ഓർക്കുക… സിമന്റ് സെറ്റ് ആവാനുള്ള വെള്ളം മിക്സ് ചെയ്യുന്ന സമയത്ത് തന്നെ അതിൽ ചേർക്കുന്നുണ്ട്.


ഇനി വെള്ളം മിക്സ് ആവില്ല. എന്നാൽ അത് സെറ്റ് ആവാൻ ചില ദിവസങ്ങൾ എടുക്കും. ആ സമയത്ത് അന്തരീക്ഷത്തിലേക്കും, വെച്ച കല്ലിലേക്കും സിമന്റ് കുഴക്കാൻ ഉപയോഗിച്ച വെള്ളം വലിഞ്ഞു പോകും.


അങ്ങനെ ഉണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുന്നതിനു വേണ്ടിയാണ്… ഈർപ്പം നിലനിർത്തുന്നതിന് വേണ്ടിയാണ് അതിനു നനയ്ക്കുന്നത്.


അതുകൊണ്ട് സിമന്റ് കുഴയ്ക്കുമ്പോൾ കൃത്യമായ അനുപാതത്തിൽ തന്നെ ജലം ചേർക്കേണ്ടതാണ്.

courtesy : fb group