സ്ലൈഡിങ് ഗേറ്റുകൾ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി വരികയാണ്. സാധാരണ സീറ്റിനേക്കാൾ ഒരുപാട് പ്രായോഗികമായും കാഴ്ചയിലും ഭംഗിയുള്ള തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ.
മാത്രമല്ല, സ്ഥല പരിമിതർക്കും ഗേറ്റ് ഓട്ടോമാഷൻ വേണ്ടവർക്കും നല്ലൊരു ഓപ്ഷൻ തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ.
നിങ്ങളുടെ വീട്ടിൽ ഓട്ടോമാറ്റിക് ഗേറ്റ് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു സ്ലൈഡിങ് ഗേറ്റ് തന്നെയാണ് വേണ്ടി വരുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും സ്ലൈഡിങ് ഗെയ്റ്റ് മൂലമുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളെപ്പറ്റിയും നാം പത്രങ്ങളിലും ഓണലൈനയും വ്യാപകമായി വായിക്കുന്നു. എന്താണ് ഇതിനു കാരണം? സ്ലൈഡിങ് ഗേറ്റുകൾ അപകടകാരികളാണോ???
സ്വിങ് ഗേറ്റുകളെ അപേക്ഷിച്ചു നോക്കുമ്പോൾ അപകട സാധ്യത അൽപ്പം കൂടുതലുള്ളവയാണ് സ്ലൈഡിങ് ഗേറ്റുകൾ. എന്നാൽ ഒരു ഉൽപ്പന്നവും പൂർണമായി നല്ലതോ ചീത്തയോ എന്നു പറയാൻ പറ്റില്ല. സ്ലൈഡിങ് ഗേറ്റുകൾക്ക് അവയുടേതായ അനേകം ഗുണങ്ങളുണ്ട് താനും.
ശ്രദ്ധ പുലർത്തേണ്ടത് ഇവയുടെ നിർമാണത്തിലും പരിപാലനത്തിലും ആണ്. കുട്ടികൾ ആണ് പലയിടങ്ങളിലും സ്ലൈഡിങ് ഗേറ്റ് അപകടങ്ങളിൽ പെട്ടതായി കാണുന്നത്. അതിനാൽതന്നെ ജാഗ്രത പുലർത്തേണ്ടത് മുതിർന്നവരാണ്.
സൈഡിൽ ഗേറ്റുകൾ വെക്കുമ്പോൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ എന്തെല്ലാം എന്നാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
സ്ലൈഡിങ് ഗേറ്റ് (Sliding gate) വെക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- 1. ഗേറ്റ് കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള ഫൺ റൈഡ് അല്ലാ എന്നു കുട്ടികളെ പറഞ്ഞു മനസിലാക്കുക. കുഞ്ഞുങ്ങളെ ഗേറ്റിൽ കയറ്റിയിരുത്തി കളിപ്പിക്കുന്ന മുതിർന്നവരെ നിരുത്സാഹപ്പെടുത്തുക.
- 2. ഗേറ്റുകൾ സ്ഥാപിക്കുമ്പോൾ പരമാവധി ആങ്കറിങ് പോയിന്റുകൾ നല്കുക.
- 3. ഓരോ ആങ്കറിങ്ങ് പോയിന്റുകളും മതിലിൽ കോൺക്രീറ്റ് ചെയ്തു ഉറപ്പിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.
- 4. ഒരു സൈഡിലേക്ക് തുറക്കുന്ന ഭീമമായ പാളിയുള്ള ഗേറ്റിനു പകരം രണ്ടു വശത്തേക്ക് തുറക്കും വിധം ഡിസൈൻ ചെയ്യുക.
- 5. പറ്റുമെങ്കിൽ ഗേറ്റ് സ്ഥാപിക്കും മുൻപ് ഒരു പ്രൊഫഷനൽ ഇൽ സ്ട്രക്ച്ചറൽ എഞ്ചിനീയരുടെ അഭിപ്രായം തേടുക.
- 6. ആങ്കറിങ് പോയിന്റ്റുകളിൽ അഡിഷണൽ എമർജൻസി ലോക്കിങ് ആയ L ബ്രാക്കറ്റുകളോ, മെറ്റൽ പൈപ്പ് ഫെൻസുകളോ സ്ഥാപിക്കുക.
- 7. ഗേറ്റ് ഘടിപ്പിച്ച മതിലിനു ബലക്ഷയമില്ലെന്നു നിർമാണത്തിന് മുൻപുതന്നെ ഉറപ്പു വരുത്തുക.
- 8. സ്ലൈഡ്റുകളും റണ്ണർ ട്രാക്കുകളും മാസത്തിലൊരിക്കലെങ്കിലും നിരീക്ഷിച്ചു, കേടുപാടുകൾ ഇല്ലെന്നു ഉറപ്പു വരുത്തണം.
- 9. സ്ലൈഡ്റുകളിലും ട്രാക്കിലും തുരുമ്പ്, മണ്ണ് തുടങ്ങിയവ അടിഞ്ഞു കൂടിയിട്ടില്ലെന്നു ഉറപ്പു വരുത്തുക. അതോടൊപ്പം ചലിക്കുന്ന എല്ലാ ഘടകങ്ങളിലും ഗ്രീസോ മറ്റു ലൂബ്രിക്കേന്റുകളോ ഇടവേളകളിൽ നൽകുക.
- 10. ഇത്തരം വർക്കുകൾക്കു എപ്പോഴും ഒരു പ്രഫഷണൽ ടീമിനെ കൊണ്ട് മാത്രം ചെയ്യിപ്പിക്കുക.
Credit – fb group
Areen gypsum decor