വീട് കൊട്ടേഷൻ – ഉൾപ്പെടുത്താൻ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

വീട് നിർമ്മാണം കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവർത്തിയാണ് കൊട്ടേഷൻ എഴുതുന്നത് .ഇതിൽ വരുന്ന ചെറിയ പാളിച്ചകൾ പോലും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണ് .അതുകൊണ്ട് കൊട്ടേഷൻ എഴുതുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

 • കൊട്ടേഷനിൽ കോൺട്രാക്ടറുടെ പേര്, അഡ്രസ്, ലൈസൻസ് ഡീറ്റെയിൽസ്, കൊട്ടേഷൻ ആർക്കു തന്നിരിക്കുന്നു, റേറ്റ്, ടോട്ടൽ sqft, മൊത്തമായ തുക എന്നിവ വേണം.
 • ഫൌണ്ടേഷൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൊട്ടേഷനിൽ ഉണ്ടാവണം. Excavation, DR, RR, Belt അങ്ങനെ എല്ലാം. മറ്റു രീതിയിൽ ഉള്ള ഫൌണ്ടേഷൻ ആണേങ്കിൽ അങ്ങനെ. ടെക്നിക്കൽ ഡീറ്റെയിൽസ്, standard വർക്കിംഗ് procedure…etc…
 • ഇതേപോലെ തന്നെ ബേസ്‌മെന്റ് ചെയ്യുന്നതുമായും ബന്ധപ്പെട്ടുള്ള എല്ലാം.
 • പ്ലിന്ത് ബെൽറ്റ് ചെയ്യുന്നത്, വാട്ടർ ലെവെലിങ്, DPC, കോൺക്രീറ്റ് മിക്സിങ് ratio ഉൾപ്പെടെ.
 • തറ നിറക്കുന്നത്: ഏതു മെറ്റീരിയൽ, എങ്ങനെ ഫിൽ ചെയ്യും, എങ്ങനെ തറ ഉറപ്പിക്കും, ഏതു ലെവലിൽ വരെ നിറയ്ക്കും, കെമിക്കൽ treatment, തറ എപ്പോൾ എങ്ങനെ കോൺക്രീറ്റ് ചെയ്യും മുതലായവ.
 • ഭിത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
 • കോൺക്രീറ്റ് ചെയ്യുന്ന ഡീറ്റെയിൽസ്. ലിന്റൽ, സൺ ഷേഡ് മെയിൻ സ്ളാബ്, കിച്ചൻ സ്ളാബ്, ലഗേജ് സ്ളാബ് മുതലായവ.
 • സ്റ്റെയർ കേസ് ഉണ്ടെങ്കിൽ അതിന്റെ വർക്കിംഗ് ഡീറ്റെയിൽസ്, ഹാൻഡ്‌റൈൽ തുടങ്ങിയവ.
 • പ്ലാസ്റ്ററിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും.

കൊട്ടേഷൻ ഉൾപ്പെടുത്താം ഇവ

a new employment contract
 • തടിപ്പണിയുമായി ബന്ധപ്പെട്ട എല്ലാം. അതിനു ഉപയോഗിക്കുന്ന അക്‌സെസ്സറിസ് വരെ.
 • ഇലെക്ട്രിക്കൽ സംബദ്ധമായ മെറ്റീരിയൽസ് ആൻഡ് വർക്കിംഗ് ഡീറ്റെയിൽസ്.
 • പ്ലംബിംഗ് സംബദ്ധമായ മെറ്റീരിയൽസ് ആൻഡ് വർക്കിംഗ് ഡീറ്റെയിൽസ്.
 • ഫ്ളോറിങ് സംബദ്ധമായ മെറ്റീരിയൽസ് ആൻഡ് വർക്കിംഗ് ഡീറ്റെയിൽസ്.
 • പെയിന്റിംഗ് ആൻഡ് പോളിഷിംഗ് സംബദ്ധമായ മെറ്റീരിയൽസ് ആൻഡ് വർക്കിംഗ് ഡീറ്റെയിൽസ്.
 • ഓരോ വർക്കിനും ഉപയോഗിക്കുന്ന മെറ്റീരിയൽ വളരെ സ്പെസിഫിക് ആയി കൊട്ടേഷനിൽ ഉണ്ടോ എന്ന് ശ്രദ്ദിക്കുക.
 • എത്ര രൂപ വരെയുള്ള സാനിറ്ററി ഫിറ്റിങ്സ് & മറ്റുള്ളവ ആണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക, അതോടൊപ്പം ബ്രാൻഡും.
 • ഏതൊക്കെ വർക്ക് ആണ് കൊട്ടേഷനിൽ വരാത്തത് എന്ന് കൊട്ടേഷനിൽ കാണിച്ചിരിക്കണം. എന്നാൽ അവ addl. ചാർജിൽ കോൺട്രാക്ടർ ചെയ്യുമോ എന്നും തിരക്കാം.
 • വെള്ളം, വൈദ്യുതി മുതലായവ ആരുടെ ഉത്തരവാദിത്വം ആണ് എന്ന് നോക്കുക.
 • ചില പ്രത്യേക കാര്യങ്ങൾ കൂടി കൊട്ടേഷനിൽ ഉൾക്കൊള്ളിക്കുക. ഉദാ: ടൈൽ, പെയിന്റ് മുതലായവയുടെ നിറം സെലക്ട് ചെയ്യാനുള്ള അവകാശം, കൊട്ടേഷനിൽ പറഞ്ഞിരിക്കുന്ന മെറ്റീരിയലിൽ നിന്നും അപ്ഗ്രേഡ് ഓർ ഡൌൺ ഗ്രേഡ് ചെയ്യാനുള്ള അവകാശം, ചില പ്രത്യേക കടകളിൽ നിന്നും മെറ്റീരിയൽ എടുക്കാനുള്ള അവകാശം, അഡിഷണൽ വർക്ക് ആവശ്യപ്പെടാനുള്ള അവകാശം ….. അങ്ങനെ പലതും.
 • വർക്ക് എന്ന് തുടങ്ങി, എന്ന് തീർത്തു തരും എന്ന പ്രൊജക്റ്റ് Schedule (എത്ര മാസം) കൊട്ടേഷനിൽ ഉണ്ടായിരിക്കണം.
 • പേയ്മെന്റ് terms ആൻഡ് schedule കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. പയ്മെന്റ്റ് schedule പത്തു ഭാഗം ആയി തിരിക്കുന്നത് നന്നായിരിക്കും. ആദ്യം 10 -15 ശതമാനം അഡ്വാൻസ് ആയി കൊടുക്കേണ്ടി വരും. പിന്നെ ഓരോ സ്റ്റേജിലും ആയിരിക്കും കൊടുക്കേണ്ടത്. ഒരു വലിയ പാളിച്ച കണ്ടാൽ കോൺട്രാക്ടറെ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ സാമ്പത്തിക നഷ്ടം ആകാതെ ഇത് സഹായിക്കും.
 • യാതൊരു വിധത്തിലും ഉള്ള ഹിഡൻ ചാർജുകൾ ഇല്ല എന്ന് കൊട്ടേഷനിൽ ഉണ്ടായിരിക്കണം.
 • കോൺട്രാക്ടറോട് സർക്കാർ ഈ വീടിന്റെ കാര്യത്തിൽ GST ആവശ്യപ്പെട്ടാൽ ഉടമസ്ഥൻ അത് കൊടുക്കാൻ ബാധ്യസ്ഥൻ ആണ് എന്നും ഓർമ്മിപ്പിക്കുന്നു.

ഒപ്പിടുന്ന ഈ കൊട്ടേഷൻ എഗ്രിമെന്റിന്റെ annexure ആക്കിയിരിക്കണം. എഗ്രിമെന്റ് 200 രൂപ പത്രത്തിൽ ആണ് ചെയ്യുന്നത്. എഗ്രിമെന്റ് രജിസ്റ്റർ ചെയ്‌താൽ അതിനു പൂർണ്ണ നിയമ സാധുത ഉണ്ട്. എന്ന് വരികിലും, രജിസ്റ്റർ ചെയ്തില്ലെങ്കിൽ പോലും മാനുഷിക പരിഗണന കിട്ടാറുണ്ട്. എങ്കിലും ഒരു കാരണവശാലും കേസിനു പോകാതെ രണ്ടു കൂട്ടരും സംസാരിച്ചു തീർക്കുന്നതാണ് ഏറ്റവും ഉചിതം.

നിലം,പുരയിടം; വസ്തു തരംമാറ്റം എങ്ങനെ? കൂടുതൽ അറിയാം.