പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ

വീടുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും മറച്ചുവെക്കാനുള്ള ഒരു ഉപാധിയായി ആണ് പ്ലാസ്റ്ററിങ്നെ പലരും കണക്കാക്കുന്നത്.ഇങ്ങനെ ചെയ്താൽ നമ്മൾ ആഗ്രഹിച്ച സ്വപ്നഗ്രഹം സാധ്യമാകുമോ ? സാധ്യത കുറവ് തന്നെയാണ്, കാരണം ഓരോന്നിനും ഓരോ അളവുകളുണ്ട് ചുമരിന്റെ തൂക്കിനും തേപ്പിന്റെ കനത്തിനുമെല്ലാം.അങ്ങനെ വരുമ്പോൾ മനസിലാക്കാം വീടിന്റെ ക്വാളിറ്റിയെയും ഭംഗിയെയും വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്ന് തന്നെയാണ് പ്ലാസ്റ്ററിങ് വർക്ക് അഥവാ തേപ്പുപണി.

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ

  • തുടങ്ങുന്നതിനുമുമ്പ് surface ഒന്ന് ക്ലീൻ ചെയ്യണം, ചുമരു കെട്ടുന്നസമയത്തുണ്ടായ പരുക്കാനെങ്ങാൻ കട്ടപിടിച്ച് കിടക്കുന്നുണ്ടേൽ അത്, ലിന്റൽ, സ്ലാബ് വാർത്തപ്പോൾ അടിച്ചുവെച്ച ആണികൾ , പേപ്പർ, മരച്ചീളുകൾ അങ്ങനെ ഒന്ന് മൊത്തത്തിലൊന്നു ക്‌ളീൻ ചെയ്തിടണം
  • എന്നും plastering തുടങ്ങുന്നതിനുമുമ്പ് ചുമര് നന്നായി നനച്ചിടണം,plastering mortar (പരുക്കൻ) ലെ വെള്ളം dry ആയ ചുമര് വലിച്ചെടുക്കാതിരിക്കാനാണിത്
  • ചുമരിന്റെ തൂക്കും ലൈനും റൈറ്റ് ആംഗിളും ചെക്ക് ചെയ്ത് ബട്ടൺ മാർക്ക് വയ്ക്കൽ ആണ് അടുത്ത പരിപാടി, 2 മീറ്റർ അലുമിനിയം ലെവെലിങ് ചാനൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു 10 x 10 റൂമിന്റെ ഒരുചുമരിൽ കുറഞ്ഞതൊരു 10 marks വെക്കേണ്ടി വരും, plumb,line & Right angle കറക്റ്റ് ആയി വരാനും plastering thickness maintain ചെയ്യാനാണുമിത്
  • Electrical Back box എല്ലാം കൃത്യമായി മൂടിവെക്കണം പ്രത്യേകിച്ച് screws വരുന്ന areas
  • 1 -1.5 മണിക്കൂറിനുള്ളിൽ ചെയ്തുതീർക്കാവുന്നത്ര പരുക്കൻ മാത്രമേ ഒറ്റത്തവണ കൂട്ടാൻ പാടുള്ളു, cement 2 മണിക്കൂറിനുള്ളിൽ set ആവാൻ തുടങ്ങുന്നതുകൊണ്ടാണിത്
  • വളരെ മിനുത്ത concrete Face ഹാക്ക് ചെയ്യുന്നത് mortar ന്റെ bonding നു വളരെ നല്ലതാണ്
  • 1:3 മുതൽ 1:6 വരെയുള്ള സിമന്റ് sand Ratios ആണ് സാദാരണ പ്ലാസ്റ്ററിങ്ങിനു ഉപയോഗിക്കുന്നത്, mix എപ്പോളും ഒരു GI ഷീറ്റോ അല്ലെങ്കിൽ വെള്ളം വലിഞ്ഞു പോവാത്തൊരു surface ൽ ഇട്ടു ചെയ്യാൻ ശ്രെദ്ദിക്കണം
  • plastering കഴിഞ്ഞു cement Grout വച്ച് മിനുക്കിയെടുക്കുന്നത് ചെറിയ surface cracks ഉണ്ടാവാൻ കാരണമാവുന്നുണ്ട്, ചുമരിന്റെ edge പൊട്ടാതിരിക്കാൻ അവിടെ മാത്രം cement grout ഉപയോഗിച്ചാൽ മതിയാവും.
  • Roof, Sunshade ഭാഗങ്ങളിൽ ചുമരും പാരപെറ്റും ആയി ഉണ്ടാവുന്ന തറയിലെ കോർണറുകൾ chamfer കൊടുക്കണോ അല്ലെങ്കിൽ ഉരുട്ടിയെടുക്കാനോ ശ്രെദ്ദിക്കണം, അതുപോലെ ഒരു കാരണവശാലും വെള്ളം നിൽക്കാത്ത രീതിയിൽ drain പൈപ്പിനടുത്തേക്ക് സ്ലോപ്പ് കൊടുക്കണം
  • ചുമര് കെട്ടിന്റെ തൂക്കു പോയതുകാരണം plastering കനം കൂടുന്നെങ്കിൽ 2 വട്ടമായി ചെയ്യണം rough finish ആയി first കോട്ടും പിന്നീട് second കോട്ടും ചെയ്ത് thickness ക്രമീകരിക്കാം, 15 mm വരെ ഒറ്റ coat plastering ചെയ്യാൻ സാധിക്കും
  • പുതുതായി plaster ചെയ്ത ചുമരിനു കുറഞ്ഞത് 4 ദിവസമെങ്കിലും curing കിട്ടിയിരിക്കണം

courtesy : fb group