കുഴൽ കിണർ കുഴിക്കാൻ അറിയേണ്ടതെല്ലാം

കാലം പോകുന്തോറും വേനൽ കടുക്കുകയാണ്. വെള്ളം കിട്ടാക്കനി ആകുന്നു. നമ്മുടെ സാധാരണ കിണറുകളിൽ വെള്ളം തീരെ ഇല്ലാതായിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലും ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ജലം ലഭ്യമാക്കാനുള്ള ഏക പോംവഴി ആണ് കുഴൽക്കിണറുകൾ.

സാധാരണ നമ്മുടെ പ്ലോട്ടുകളിൽ ജലത്തിനായി കിണർ കുഴിക്കുമ്പോൾ വെള്ളം കിട്ടാത്ത സ്ഥലങ്ങളിലാണ് ബോർവെൽ അഥവാ കുഴൽ കിണറുകൾ നിർമ്മിക്കുന്നത്.


കുഴൽ കിണർ കുഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സാധാരണയായി കുഴൽ കിണർ കുഴിക്കാൻ ആയി എത്തുന്നത് തമിഴ്നാട് സ്വദേശികളാണ്. ഇവർ എത്തുന്ന വലിയ വണ്ടിയും, യന്ത്ര സാമഗ്രികളും നമ്മളുടെ സൈറ്റിനും, നമ്മളുടെ സാഹചര്യങ്ങൾക്കും അനുയോജ്യമാണോ എന്ന് പരിശോധിക്കുക.

ഇത്തരം വലിയ വണ്ടികൾ കൊണ്ടുവരാനുള്ള വഴി ഇല്ലാത്ത പ്ലോട്ട്കളിൽ കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 10 മുതൽ 15 മീറ്റർ അടുത്തുവരെ കിണർ കുഴിക്കാൻ കൊണ്ടുവരുന്ന വണ്ടികളും യന്ത്രസാമഗ്രികളും എത്തേണ്ടതുണ്ട് എങ്കിൽ മാത്രമേ ഈ മെഷീൻ പ്രവർത്തിക്കാനുള്ള എയർ പ്രഷർ നൽകാൻ കഴിയുകയുള്ളൂ.

കൊണ്ടുവരുന്ന യന്ത്രസംവിധാനങ്ങൾക്ക് എത്ര മീറ്റർ ആഴത്തിൽ കുഴിയെടുക്കാനുള്ള കപ്പാസിറ്റി ഉണ്ട് എന്ന് അറിഞ്ഞിരിക്കുക.

നിങ്ങളുടെ പ്രദേശത്തെ ജലം ലഭ്യമാകുന്ന ആഴം മനസ്സിലാക്കി വേണം യന്ത്രങ്ങളും കരാറുകാരുടെയും തിരഞ്ഞെടുക്കാൻ.

നിങ്ങളുടെ പ്രദേശത്ത് എത്ര ആഴത്തിലാണ് ജലം ഉള്ളത്


ശാസ്ത്രീയമായ രീതിയിൽ ഗ്രൗണ്ട് വാട്ടറിന്റെ ലെവൽ മനസ്സിലാക്കാനായി ഓരോ ജില്ലയിലും നമ്മുടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടാൽ ഉദ്യോഗസ്ഥർ വന്ന് സ്ഥാനം നിർണയിച്ചു തരും.


പ്രധാനകാര്യം സർക്കാർ സ്ഥാപനം ആയാലും സ്വകാര്യ സ്ഥാപനം ആയാലും ഗ്രൗണ്ട് വാട്ടർ ലെവൽ നിർണയിക്കുമ്പോൾ കൃത്യത പറയാൻ ബുദ്ധിമുട്ടാണ്.

സാധാരണ നിലയിൽ 5, 6, 7 ഇഞ്ച് ഡയമീറ്റർ വലിപ്പത്തിലാണ് കിണറുകൾ കുഴിക്കാറ്. എന്നാൽ കുഴൽക്കിണറിന് അകത്തേക്ക് മോട്ടർ ഇറക്കേണ്ടതും കയറ്റേണ്ടതും ഉള്ളതിനാൽ 6, 7 ഇഞ്ച് വലിപ്പമുള്ള കുഴൽക്കിണർ ആവും കൂടുതൽ നല്ലത്.


കുഴൽ കിണർ ഘടന


ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിന്റെ പാളികൾ കഴിഞ്ഞാൽ ചിലപ്പോൾ ഉപ്പ് പാറകൾ കണ്ടേക്കാം എന്നാൽ അതിനും താഴെ വെള്ളത്തിന് അരിച്ചിറങ്ങാൻ സാധിക്കാത്ത കരിമ്പാറകൾ കാണാം. ഇതിനും അടിയിലായി ആണ് ഭൂഗർഭഅറകൾ അതിൽ നിറഞ്ഞുനിൽക്കുന്ന വെള്ളമാണ് കുഴൽക്കിണറുകൾ ലഭ്യമാകുന്നത്.


സാധാരണ കിണറുകളിൽ ലഭ്യമാകുന്നത് ഉപരിതലത്തിൽ കാണപ്പെടുന്ന നീരൊഴുക്കുകളിൽനിന്നും ശേഖരിക്കപ്പെടുന്ന ജലമാണ്.


അതുകൊണ്ടുതന്നെ സാധാരണ കിണറുകളിലെ ജലത്തിനും കുഴൽ കിണറുകളിലെ ജലത്തിനും ഘടനയിലും സ്വഭാവത്തിലും രുചിയിലും വ്യത്യാസം ഉണ്ടാകാറുണ്ട്.


കിണർ കുഴിക്കുമ്പോൾ പാറ കണ്ട് കഴിഞ്ഞാലും രണ്ടടി ആഴത്തിലേക്ക് വീണ്ടും കുഴിച്ച് അതിനകത്തേക്ക് പിവിസി പൈപ്പിന്റെ കേസിംഗ് നൽകേണ്ടതുണ്ട് അല്ലാത്തപക്ഷം മണ്ണിൽ അടങ്ങിയിരിക്കുന്ന മാലിന്യം വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്.


വെള്ളം കണ്ട് കഴിഞ്ഞാലും 50 മുതൽ 100 അടി വരെ പാറ തുരന്ന് അകത്തേക്ക് കുഴച്ചുവെക്കുക വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്
കിണർ കുഴിച്ച് കഴിഞ്ഞ് ഊരി വെക്കുന്ന ഷാഫ്റ്കളുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും എത്ര ആഴത്തിൽ കിണർ കുടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
കുഴിക്കുന്ന ആഴത്തിന് അനുസരിച്ചാണ് ചിലവ് കണക്കാക്കുന്നത്.


ഏകദേശം ഒരടി ആഴത്തിൽ കുഴിക്കാൻ 150 രൂപയോളമാണ് ആറടി വ്യാസമുള്ള കുഴൽക്കിണറുകൾക്ക്‌ ചിലവ് വരുന്നത്.
ഇത് കുഴിക്കുന്നതിന് മാത്രമുള്ള ചിലവാണ്.

പിവിസി പൈപ്പ് കേസിംഗ് നൽകണമെങ്കിൽ അതിന് അധികം പണം ചിലവാക്കേണ്ടതുണ്ട്.
പിവിസി പൈപ്പ് സ്ഥാപിക്കുമ്പോൾ ISI മുദ്രയുള്ളവയാണോ എന്ന് ശ്രദ്ധിക്കുക.


ഒരടി ആഴത്തിൽ പിവിസി കേസിംഗ് നൽകണമെങ്കിൽ 150 രൂപയോളമാണ് ചിലവ്


ചിലവ് പരിശോധിക്കാം

  • 150 അടി ആഴത്തിൽ കിണർ കുഴിക്കാനുള്ള ഏകദേശ ചിലവ് ( 6 ഇഞ്ച് വ്യാസം)
  • ഡ്രിൽ ചെയ്യുന്നതിനുള്ള ചെലവ് : 150×150 =22500
  • പൈപ്പ് ഇടാനുള്ള ചിലവ് :100×350=35000
  • പ്ലാറ്റ്ഫോം സെറ്റ് ചെയ്യാൻ :1000
  • ആകെ =58500

ഓൺ – ഓഫ്!!! മികച്ച സ്വിച്ചുകൾ തിരഞ്ഞെടുക്കാൻ ഒരു ഗൈഡ്