കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് കോൺക്രീറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാറുണ്ട് എങ്കിലും ചോർച്ച പോലെയുള്ള കുഴപ്പങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാനകാരണം കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധ പതിയാത്തത് തന്നെ.

വീടു കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കാം

ഷെഡ്, ലിന്റൽ കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ

Shade വാർക്കയുടെ കൂടെ window/door ന് മുകളിലെ ചെറിയ ബീമിനെയാണ് lintel എന്ന് പറയുന്നത്.
ജനലിന് മുകളിൽ വരുന്ന കട്ടയുടെ ഒക്കെ ലോഡ് താങ്ങേണ്ട ബീമാണിത്. വീതി 200cm വരെ ഉള്ള ജനലിന് നാലു കമ്പി (മുകളിലും താഴെയും രണ്ടു വീതം) റിംഗ് ഇട്ട് കെട്ടുന്ന beam മതി.

ചിലർ ഷെയിഡിന്റെ കമ്പി തന്നെ (ബീമില്ലാതെ) ജനലിന് മുകളിലും കൊടുക്കുന്ന രീതി തെറ്റാണ്. 60cm വരെ വീതിയുള്ള ഷെയിഡിന് ഒരു layer കമ്പി മതിയാകും.

മൂന്നിഞ്ചു കനമുള്ള shade ആണെങ്കിൽ കമ്പിയുടെ സ്ഥാനം തട്ടിൽ നിന്ന് രണ്ടിഞ്ചു ഉയർന്ന് ആയിരിക്കണം

മെയിൻ കോൺക്രീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തട്ടടിച്ചു കഴിഞ്ഞു കമ്പി കെട്ടാൻ തുടങ്ങുന്നതിനു മുന്പേ പലകയുടെ/ഭിത്തിയുടെ joints എല്ലാം നന്നായി അടച്ചിട്ടുണ്ടോന്നു നോക്കണം. കാരണം ഈ gap ലൂടെ കോൺക്രീറ്റിലെ slurry ഒഴുകി പോയാൽ വാർക്കയുടെ strength കുറഞ്ഞു പോകും.

സാധാരണ 15cm അകലത്തിലാണ് സ്ലാബിന് കമ്പി കെട്ടുന്നത്. ഭിത്തി/support വരുന്നതിനു മുകൾ ഭാഗത്താണ് സ്ലാബിന്റെ കമ്പി bend(crank) ചെയ്തു കൊടുക്കുന്നത്. ഒന്നിട വിട്ടുള്ള കമ്പിയാണ് bend ചെയ്യുന്നത്. Bend ചെയ്യാതെ പോകുന്ന കമ്പിയുടെ മുകളിൽ extra ബാർ കൊടുക്കണം.

സാധാരണ bend (crank) ചെയ്യേണ്ട അളവ് രണ്ടു ഭിത്തികളുടെ ഇടക്ക് വരുന്ന ദൂരത്തിന്റെ (L) നാലിലൊന്നാണ് (L/4). Extra ബാറിന്റെ നീളം കണക്കാക്കുന്നത് L/3 ആണ്. ബാക്കി സ്ലാബിന്റെ area യിൽ (center portion) single layer കമ്പി മതിയാകും. Double layer വരുന്ന ഭാഗത്തെ (ഭിത്തിക്കു മുകൾ ഭാഗം) കമ്പി രണ്ടു layer ആക്കി നിർത്താൻ chairs കൊടുക്കണം. Cross (distributer)കെട്ടുന്ന കമ്പിയും താഴെയും മുകളിലും seperate കമ്പി വേണം.

മിക്ക കോൺക്രീറ്റ് എങ്കിലും കാണാറുള്ളത് crank ചെയ്ത കമ്പി പിന്നെയും താഴത്തെ layer ആയി കൂട്ടി കെട്ടുന്നതാണ്. അത് തെറ്റായ രീതിയാണ്.

Extra bar ഇടാതെ കുറച്ചു ലാഭം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. Extra bar ഇടാത്തതും തട്ടിന്റെ strength നെ ബാധിക്കും.

പിന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് കമ്പി തട്ടിൽ മുട്ടിയിരിക്കാതെ cover block വച്ച് കോൺക്രീറ്റ് ഇറങ്ങാനുള്ള gap കൊടുക്കെണം. കമ്പി മുഴുവനായും കോൺക്രീറ്റിൽ covered ആയിരിക്കണം. ഇല്ലെങ്കിൽ നനവ് വരുന്ന ഭാഗത്തെ കമ്പി ഭാവിയിൽ തുരുമ്പെടുത്തു കുറേശേയായി കോൺക്രീറ്റ് അടർന്നു വീഴാൻ chance ഉണ്ട്.

കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ സ്പേസ്റുകൾ സ്ഥാപിക്കേണ്ടണ്ട് അത്യാവിശം തന്നെയാണ് . സ്പേസ്റുകൾ സ്ഥാപിക്കത്ത പക്ഷം കമ്പിയും തട്ടും തമ്മിലുള്ള അകലം കുറയുകയും ഇത് ചോർച്ചയിലേക് നയിക്കുകയും ചെയ്യും.

Full time സൂപ്പർവൈസർ ഇല്ലാത്തവർ വാർക്കക്ക് മുന്പേ ഒരു എഞ്ചിനീയറെ വിളിച്ചു കാണിച്ചാൽ നല്ലതാണ്.

വീട് കോൺക്രീറ്റിങ്ങിൽ ഹൂക്ക് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

content courtesy : fb group