പ്ലോട്ടിലെ മണ്ണും വീടിന്റെ അടിത്തറയും: ഒരു പഠനം – Part 1

ഒരു വീടിൻറെ നട്ടെല്ല് അല്ലെങ്കിൽ അതിൻറെ പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടിൻറെ അടിത്തറ അല്ലെങ്കിൽ ഫൗണ്ടേഷൻ ആണ്. 

അടിത്തറ ഉറപ്പുള്ളതല്ലെങ്കിൽ അത് വീടിനെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. മിക്ക വീടുകളിലും ഉണ്ടാകുന്ന വിള്ളലുകൾക്ക് പ്രധാനകാരണം ശാസ്ത്രീയമായി പണിയാത്ത അടിത്തറ തന്നെയാണ്. ഒരു വീടിൻറെ ഉറപ്പ് എന്ന് പറയുന്നത് ആ വീടിൻറെ അടിത്തറയാണ്.

വീടിന്റെ ഫൗണ്ടേഷൻ എന്ന് പറയുന്നത് നിലകളുടെ എണ്ണം,  മേൽക്കൂരകളുടെ അല്ലെങ്കിൽ റൂഫിംഗ് സ്വഭാവം  അതല്ലെങ്കിൽ സ്ഥലത്തിൻറെ പ്രത്യേകതകൾ ഇതിനെല്ലാം ആശ്രയിച്ചിരിക്കും.

ഫൗണ്ടേഷൻ (foundation) ഡിസൈൻ ചെയ്യുമ്പോൾ എഞ്ചിനീയറിങ് പരമായി എന്തൊക്കെയാണ് പരിഗണിക്കുന്നത് എന്ന് നോക്കാം. 

പ്രധാനമായി രണ്ടുകാര്യങ്ങളാണ് പരിഗണിക്കുന്നത്:

1. വീടിൻറെ ഭാരം (load of building)

2. വീട് പണിയാൻ ഉദ്ദേശിക്കുന്ന മണ്ണിൻറെ സ്വഭാവം (soil condition of the plot)

1. വീടിന്റെ ഭാരം

ആദ്യമായി കെട്ടിടത്തിന്റെ വെയിറ്റ് അല്ലെങ്കിൽ ഭാരം എസ്റ്റിമേറ്റ് ചെയ്യുന്നു. ഇതിൽ എത്ര നിലകൾ ഉണ്ടോ അതിൻറെ എല്ലാം ഭാരവും (കോൺക്രീറ്റ് സ്ലാബുകളുടെ ഭാരം ഉൾപ്പടെ) അടങ്ങിയിട്ടുണ്ടാവും. 

അതായത്  Live load and Dead load.

ഇതിൽ Dead load എന്നത് കെട്ടിടത്തിൻറെ എല്ലാ ഭാരവും ചേരുന്നതാണ്. 

Live load എന്നത് നമ്മുക്ക് എടുത്തു മാറ്റാൻ പറ്റുന്ന വസ്തുക്കളായ 

ഫർണിച്ചറുകൾ, മറ്റു സാമഗ്രികൾ തുടങ്ങി വീട്ടിലെ താമസക്കാർ ഉൾപ്പടെയുള്ള ഭാരമാണ്.

അപ്പോൾ ഈ ഭാരം മുഴുവൻ താങ്ങുവാൻ തക്ക കഴിവുള്ളതായിരിക്കണം നമ്മുടെ വീടിൻറെ അടിത്തറ.

2. മണ്ണിന്റെ സ്വഭാവം

രണ്ടാമതായി ഭൂമിയുടെ അല്ലെങ്കിൽ  മണ്ണിൻറെ പഠനമാണ്. 

മണ്ണ് ടെസ്റ്റ് ചെയ്യുമ്പോൾ പ്രധാനമായും അതിൻറെ 

ഡെൻസിറ്റി അല്ലെങ്കിൽ സാന്ദ്രത, മോയ്സ്ചർ കണ്ടെന്റ് 

അതുപോലെ അതിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് മാറ്റേഴ്സ് എന്നിവയാണ് ചെക്ക് ചെയ്യുന്നത്.  

ഈ ടെസ്റ്റുകളിലൂടെ മണ്ണിൻറെ ലോഡ് ബെയറിങ് കപ്പാസിറ്റി നമുക്ക്  കണ്ടുപിടിക്കാൻ നമുക്ക് സാധിക്കും.

മണ്ണ് പരിശോധനയ്ക്കായ് പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ ചിലവ് വരുന്നുണ്ട്. 

പരിശോധന കേന്ദ്രത്തിൽ നിന്നും വീട് പണിയുവാൻ ഉദ്ദേശിയ്ക്കുന്ന സ്ഥലത്തേയ്ക്കുള്ള ദുരത്തിനനുസരിച്ച് (പരിശോധനയ്ക്കാവശ്യമായ യന്ത്ര സാമഗ്രികൾ കൊണ്ടുവരാനും കൊണ്ടു പോകുവാനുമുള്ള ചിലവ് )

മേൽപ്പറഞ്ഞ തുകയിൽ ചില്ലറ മാറ്റങ്ങൾ വന്നേയ്ക്കാം.

മണ്ണ് പരിശോധനയ്ക്കായ് ഇത്രയും തുക ചിലവിടാനില്ലാത്ത പക്ഷം വീട് പണിയും മുന്നേ കിണർ കുഴിയ്ക്കുമ്പോഴോ അതല്ലെങ്കിൽ ചെറിയ കുഴിയെടുത്തോ മണ്ണിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്ന രീതിയും ഉണ്ട്.

മണ്ണിന്റെ ഉറപ്പ് നമുക്ക് തന്നെ പരിശോധിയ്ക്കാവുന്ന ഒരു രീതി കൂടി ഇവിടെ പരിചയപ്പെടുത്താം.

സ്വയം ഉള്ള മണ്ണ് പരിശോധന

ഇതിനായി നമ്മൾ ചെയ്യേണ്ടത് മണ്ണ് പരിശോധിയ്ക്കാനായ് ഉദ്ദേശിയ്ക്കുന്ന സ്ഥലത്ത് നിന്നും

മുന്നടി നീളം മൂന്നടി വീതി മുന്നടി താഴ്ചയിൽ ഒരു കുഴിയെടുത്ത് അതിൽ നിന്നും കിട്ടിയ മണ്ണിനെ ആ കുഴിയിലേക്ക് തന്നെ തിരികെ നിറയ്ക്കുക. മേൽപ്പറഞ്ഞ കുഴി നിറഞ്ഞ്  മണ്ണ് ബാക്കി വന്നാൽ ആ മണ്ണിന് ഉറപ്പുണ്ടെന്ന് മനസ്സിലാക്കാം. ഇനി മറിച്ചാണ് സംഭവിച്ചതെങ്കിൽ കുഴി നിറയാൻ മണ്ണ് തികയാതായെങ്കിൽ ആ മണ്ണിന് ഉറപ്പില്ലെന്ന് മനസ്സിലാക്കാം.

ഇനി ചർച്ച ചെയ്യുന്നത് വിവിധതരം ഫൗണ്ടേഷനുകളെ പറ്റിയും അവ ഏതൊക്കെ സാഹചര്യത്തിൽ യോജിക്കുന്നത് എന്നുമാണ്.

അത് അടുത്ത ഭാഗത്തിൽ!!

രണ്ടാം ഭാഗം വായിക്കാൻ:

പ്ലോട്ടിലെ മണ്ണും വീടിന്റെ അടിത്തറയും: ഒരു പഠനം – Part 2