കോൺക്രീറ്റ് ക്യൂറിങ് – അറിയാനുണ്ട് ഏറെ.

വീട് നിർമ്മാണ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്ത സ്ലാബുകളും പ്ലാസ്റ്ററിങ് ചെയ്ത ചുമരുകളും ആദ്യത്തെ കുറെ ദിവസം വെള്ളം നനയ്ക്കേണ്ടതുണ്ട് ( ക്യൂറിങ് ) എന്നു നമുക്കറിയാം.

അങ്ങനെ നനച്ചില്ലെങ്കിൽ എന്തെല്ലാമോ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കാം. ഇങ്ങനെ നമ്മൾ കോണ്ക്രീറ്റ് നനച്ചു കൊടുക്കുന്നത് എന്തിനു വേണ്ടിയാണ്, അല്ലെങ്കിൽ നനയ്ക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കാം

ക്യൂറിങ്

ഒരു structure കോണ്ക്രീറ്റ് ചെയ്തു കഴിഞ്ഞാൽ ആ കോണ്ക്രീറ്റ് പ്രതലത്തിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന process നാണ് ക്യൂറിങ് (Curing) എന്നു പറയുന്നത്.

കോണ്ക്രീറ്റിന്റെ ക്യൂറിങ്ങിനു വേണ്ടിയാണ് നമ്മൾ അതിൽ വെള്ളം നനയ്ക്കുന്നതും സ്ളാബുകളിൽ വെള്ളം pond കെട്ടി നിർത്തുന്നതും.

പ്രോപ്പർ ആയ ക്യൂറിങ് ലഭിക്കുമ്പോൾ മാത്രമേ കോണ്ക്രീറ്റിന് അതിനാവശ്യമായ strength ലഭിക്കുകയുള്ളു.

ക്യൂറിങ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?

സിമന്റ്, മണൽ, വെള്ളം, ഇതെല്ലാം മിക്സ് ചെയ്ത് സ്റ്റീൽ മെഷ് ചെയ്ത, ഷട്ടർ ചെയ്ത, സ്ലാബിൽ വെയ്ക്കുന്നതോട് കൂടി concreting എന്ന പ്രോസസ് കഴിയുന്നില്ല.

അതിൽ ഹൈഡ്രേഷൻ (hydration) എന്നൊരു രാസപ്രവർത്തനം നടക്കേണ്ടതുണ്ട്.

സിമന്റിൽ അടങ്ങിയിട്ടുള്ള ട്രൈ കാൽസ്യം സിലിക്കേറ്റ്
(tricalcium silicate-Ca3SiO5) , വെള്ളവുമായി പ്രവർത്തിച്ചു കാൽഷ്യം സിലിക്കേറ്റ് ഹൈഡ്രേറ്റും കാൽഷ്യം ഹൈഡ്രോക്സൈഡും ഉണ്ടാകുന്നു.

ഇതിലെ ആദ്യം പറഞ്ഞ കാൽഷ്യം സിലിക്കേറ്റ് ഹൈഡ്രേറ്റ് ആണ് കോണ്ക്രീറ്റിന് ബലം നൽകുന്നത്.

ഇതിനോടൊപ്പം Heat ഉം പ്രൊഡ്യൂസ് ചെയ്യും. അതിനാലാണ് നനഞ്ഞ കൊണ്ക്രീറ്റിൽ നിന്നും ചൂട് പ്രസരിക്കുന്നത്.

ഒരു വീട് നിർമ്മിക്കാനോ കോണ്ക്രീറ്റ് ചെയ്യാനോ നമ്മൾ ഈ കെമിക്കൽ റിയാക്ഷനെ പറ്റി ഒന്നും അറിയേണ്ട കാര്യമില്ല.

പക്ഷെ നമ്മൾ അറിയേണ്ട ഒരു കാര്യം, ഇങ്ങനെ ഒരു റിയാക്ഷൻ നമ്മൾ വാർത്ത സ്‌ലാബിനുള്ളിൽ നടക്കുന്നുണ്ടെന്നും അതു കൃത്യമായി നടക്കാൻ വെള്ളം ആവശ്യമാണെന്നുമാണ്.

ആദ്യത്തെ 7 ദിവസമാണ് ട്രൈക്കാൽഷ്യം സിലിക്കേറ്റ് പ്രവർത്തിക്കുക. ഈ 7 ദിവസം കൊണ്ട് കോണ്ക്രീറ്റ് അതിന്റെ 93% strength കൈവരിക്കും.

ബാക്കിയുള്ള 7% strength നൽകുന്നത് 7 ദിവസങ്ങൾക്ക് ശേഷം മായഹ്‌റാം പ്രവർത്തിച്ചു തുടങ്ങുന്ന ഡൈക്കാൽഷ്യം സിലിക്കേറ്റ് ആണ്. ഇത് 3 മുതൽ 5 ദിവസം വരെ നീണ്ടു നിൽക്കും.

അതായത് മിനിമം 12 ദിവസമെങ്കിലും വെള്ളം നനച്ചാൽ മാത്രമേ നമ്മുടെ “കോണ്ക്രീറ്റ്” എന്ന പ്രോസസ് പൂർത്തിയാവുകയുള്ളൂ.

ഇതിനിടയ്ക്ക് എപ്പോഴെങ്കിലും കോണ്ക്രീറ്റ് dry ആയാൽ ഈ കെമിക്കൽ റിയാക്ഷൻ മുറിഞ്ഞു പോകും.

വെള്ളം നനയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

  • സ്ളാബുകളിൽ pond കെട്ടി വെള്ളം നിർത്തുന്നതിനാൽ അതിൽ എപ്പോഴും ഈർപ്പം ഉണ്ടാകും. എന്നാൽ ചുമരുകളും മറ്റും manual ആയി നനച്ചു കൊടുക്കുന്നതിനാൽ എപ്പോഴും ശ്രദ്ധിക്കണം dry ആകാതിരിക്കാൻ.
  • ദിവസം 3 times നനയ്ക്കുക, 5 times നനയ്ക്കുക എന്നൊക്കെ പലരും പറയാറുണ്ട്. അതിലൊന്നും കാര്യമില്ല. ഈർപ്പം നിലനിർത്തുക എന്നുള്ളത് മാത്രമാണ് കാര്യം. മഴക്കാലമാണെങ്കിൽ ഒരു വട്ടം മതിയാകും, ചൂട് കൂടിയ വേനൽ ആണെങ്കിൽ ചിലപ്പോൾ 10-12 times നനയ്ക്കേണ്ടി വരും.
  • സിമന്റ് മിക്സ് ഉള്ള എല്ലാ ഭാഗവും നനയ്ക്കുക, ഇല്ലെങ്കിൽ ക്യൂറിങ് uneven ആയിപ്പോകും
  • കഴിയുന്നതും കവർ ചെയ്തു സൂക്ഷിക്കുക.
  • ഇടയ്ക്ക് ഒരു ദിവസം നിങ്ങൾ നനയ്ക്കാൻ വിട്ടു പോയാൽ , അതു കാരണം കോണ്ക്രീറ്റ് dry ആയാൽ, അടുത്ത ദിവസം കൂടുതൽ നനച്ചിട്ട് ഒരു കാര്യവുമില്ല. Dry ആയപ്പോൾ ആ system stable ആയി. Chemical റിയാക്ഷൻ restart ചെയ്യില്ല. ഇത്തരം സ്ളാബുകളിൽ പിന്നീട് വിളളലുകളും പൊട്ടലുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
  • Chlorinated water, ഉപയോഗിക്കാതിരിക്കുക. വെള്ളത്തിൽ ഉള്ള ക്ളോറിൻ, സിമന്റിലെ കാൽഷ്യവുമായി ചേർന്ന് Calcium Chloride ഉണ്ടാകും. ഇത് TMT കമ്പികളെ തുരുമ്പിപ്പിക്കും