റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിന് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. നല്ല രീതിയിൽ റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്തില്ല എങ്കിൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ലീക്കേജ് പ്രശ്നങ്ങൾ തുടങ്ങും.

പലപ്പോഴും കോൺക്രീറ്റിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ആയിരിക്കും പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത്. അതായത് റൂഫ് സ്ലാബ് വാർക്കുന്നതിൽ പ്രാവീണ്യം ഇല്ലാത്ത ആളുകളെ കൊണ്ട് പണിയെടുപ്പിക്കുന്നതും, ഉപയോഗിക്കുന്ന മെറ്റീരിയലിന് ക്വാളിറ്റി ഇല്ലാത്തതുമെല്ലാം ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

അതുകൊണ്ട് തന്നെ റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

റൂഫ് സ്ലാബ് കോൺക്രീറ്റിൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

 • കോൺക്രീറ്റ് ചെയ്യുന്നതിന്റെ തലേദിവസം എല്ലാ ഷട്ട റിങ്ങ് വർക്കുകളും കൃത്യമായി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.ഷട്ടറിന് നൽകിയിട്ടുള്ള അളവുകൾ അതിലേക്ക് കണക്ട് ചെയ്ത് ജാക്കി എന്നിവയെല്ലാം കൃത്യമാണോ എന്ന കാര്യം ഒരിക്കൽ കൂടി ഉറപ്പുവരുത്തണം.
 • കോൺക്രീറ്റ് ചെയ്ത സ്ലാബിന് ഇടയിൽ ഗ്യാപ്പ് വരുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മുൻകാലങ്ങളിൽ മരം ഉപയോഗിച്ചാണ് ഷട്ടർ വർക്കുകൾ ചെയ്തിരുന്നത്. തുടർന്ന് വൈക്കോൽ, ചാണകം എന്നിവ ഉപയോഗിച്ച് ഗ്യാപ്പ് മുഴുവനായും അടച്ചു നൽകിയിരുന്നു.
 • ഇന്ന് അതിനുപകരമായി ഉപയോഗിക്കുന്നത് കോൺക്രീറ്റ് ഷീറ്റുകളും, തട്ടുകളുമൊക്കെയാണ്. ഇത്തരത്തിൽ എല്ലാ ഗ്യാപ്പുകളും കോൺക്രീറ്റിന് മുൻപായി കൃത്യമായി ഫിൽ ചെയ്ത് നൽകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
 • കോൺക്രീറ്റ് സമയത്ത് ഉണ്ടാകുന്ന വാട്ടർ കണ്ടന്റ്, വേസ്റ്റ് എന്നിവ താഴേക്ക്‌ പോകാതെ ഇരിക്കുന്നതിന് ഈ രീതി ഉപകാരപ്പെടും.
 • സ്റ്റെയർകേസ് ഉള്ള വീടുകൾ ആണ് എങ്കിൽ സ്റ്റെയറിന് നൽകിയിട്ടുള്ള ഹൈറ്റ്,വിഡ്ത്ത് എന്നിവ കൃത്യമായി നൽകിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം.
 • പലപ്പോഴും സ്റ്റെപ്പിന്റെ എണ്ണം കുറയ്ക്കുന്നതിനായി ഹൈറ്റ് കൂട്ടി നൽകാറുണ്ട്. ഇത്തരത്തിൽ സ്റ്റെപ്പുകൾ നൽകുന്നത് പലപ്പോഴും പ്രായമായവർക്ക് സ്റ്റെയർ ഉപയോഗം ബുദ്ധിമുട്ടുള്ളതാക്കി മാറ്റും.
 • ബീമുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ ഏത് രീതിയിൽ ഉള്ളതാണ് എന്നും അവയുടെ അളവുകളും കൃത്യമായി ഡ്രോയിങ്ങിൽ ഉൾപ്പെടുത്തണം.
 • അതായത് കൺസീൽഡ് ടൈപ്പ് ബീമുകളാണ് എങ്കിൽ അതിന്റെ വലിപ്പമെല്ലാം കൃത്യമായി തന്നെ നൽകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം.
 • ടോയ്‌ലറ്റുകൾക്ക് ആവശ്യമായ സങ്കൻ സ്ലാബ് നൽകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പലപ്പോഴും വീട് നിർമ്മാണത്തിൽ പലരും മറന്നുപോകുന്ന ഒരു കാര്യമാണ് ഇത്.
 • പിന്നീട് ഒരേനിരപ്പിൽ സ്ലാബ് മുകൾഭാഗത്ത് വാർത്ത് നൽകുകയും ഇത് പൈപ്പുകൾ കൃത്യമായി കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും, ഫ്ലോർ ലെവലിൽ നിന്ന് ടോയ്ലറ്റ് പൊന്തി നിൽക്കുന്ന അവസ്ഥയും ഉണ്ടാക്കാറുണ്ട്.
 • കോൺക്രീറ്റ് അല്ലെങ്കിൽ സീലിംഗ് പെട്ടെന്ന് അടർന്നു വീഴുന്നതിനുള്ള ഒരു കാരണം കൃത്യമായി കവറിംഗ് നൽകാത്തതാണ്. അതുകൊണ്ടുതന്നെ മിനിമം നാല് സെന്റീമീറ്റർ എങ്കിലും താഴെയും മുകളിലും കവറിങ്‌ നൽകി വേണം കോൺക്രീറ്റ് ചെയ്യാൻ.
 • വീട് നിർമ്മാണത്തിനായി ക്വാളിറ്റി കുറഞ്ഞ പൈപ്പുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പലപ്പോഴും പണി പൂർത്തിയാകുമ്പോൾ തന്നെ അവ ക്രാക്ക് വീഴാനും പൊട്ടാനും ഉള്ള സാധ്യതയുണ്ട്.
 • കോൺക്രീറ്റിങ്ങിനായി സിമന്റ്, മണൽ റേഷ്യോ ലേബേഴ്സ് നൽകുമ്പോൾ എഞ്ചിനീയറോഡ് അത് കൃത്യ അളവിൽ തന്നെയാണോ എടുത്തത് എന്ന് ചോദിച്ച് ഉറപ്പു വരുത്തുക.
 • സിമന്റ്, മണൽ മെറ്റൽ എന്നിവയിലുണ്ടാകുന്ന വ്യത്യാസം പലപ്പോഴും കോൺക്രീറ്റിന്റെ ഫലത്തെ കാര്യമായി ബാധിക്കും.
 • കോൺക്രീറ്റ് മുഴുവനും വൃത്തിയായി ചെയ്തശേഷം അതിനുമുകളിൽ വെള്ളം കൊണ്ട് തളംകെട്ടി നിർത്തണം. കുറഞ്ഞത് 7 അല്ലെങ്കിൽ 14 ദിവസം വെള്ളം ഉപയോഗിച്ച് നന്നായി നനച്ചു നൽകണം.

എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു എന്ന് ഉറപ്പുവരുത്തി നിശ്ചിത ദിവസം കഴിയുകയാണെങ്കിൽ ഷട്ടർ ലേബേർസ് റിമൂവ് ചെയ്യുന്നതാണ്.