ഒരു നില മാത്രമുള്ള വീട്ടിൽ രണ്ടാം നില ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ

ഒരു നില മാത്രമുള്ള വീട്ടിൽ രണ്ടാം നില ഉയർത്തുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടത് ഉണ്ടോ?


ഒരു നില വീടുകൾക്ക് മുകളിൽ രണ്ടാം നില പണിയുമ്പോൾ സർവ്വ സാധാരണയായി ഉണ്ടാകാറുള്ള ഒരു സംശയമാണിത്?


ഉത്തരം ഉണ്ട് എന്ന് തന്നെ. ഒരു നില മാത്രമല്ല പ്ലീന്തിൽ വരുത്തുന്ന ഏത് മാറ്റത്തിനും മുൻകൂട്ടി അനുമതി വാങ്ങണം. ഇത്തരം നടപടി ക്രമങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ( പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ) അഡിഷൻ/ എക്സ്റ്റൻഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.


പണി തുടങ്ങുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യവും.

പണിയെല്ലാം തീർത്തിട്ടും അപേക്ഷ നൽകാം, അംഗീകാരം ലഭിക്കുമോ ഇല്ലയോ എന്ന് പക്ഷേ ഉറപ്പ് പറയാൻ കഴിയുകയില്ല. കൂടുതൽ നൂലാമാലകൾ ഉണ്ടാക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പണി തുടങ്ങുന്നതിനു മുമ്പ് അപേക്ഷിക്കുന്നത് തന്നെയാണ്.

ഇത്തരത്തിൽ വീട് എക്സ്റ്റൻഷൻ അല്ലെങ്കിൽ അഡിഷൻ ചെയ്യുന്നതിന്റെഗുലറൈസേഷന് എന്നാണ് പറയുന്നത്

റെഗുലറൈസേഷന് കൊടുക്കുവാൻ വേണ്ടിയിട്ടുള്ള

രേഖകൾ

1.റഗുലറൈസേഷൻ ഉള്ള ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു കൊടുക്കണം

  1. ലൊക്കേഷൻ സ്കെച്ച്.

3.ലൈസൻസി അറ്റസ്റ്റ് ചെയ്ത പ്ലാൻ

  1. ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിൻറെ കോപ്പി.
  2. Possession certificate

6.കരം അടച്ച രസീതിൻറെ കോപ്പി.

  1. വസ്തുവിൻറെ ആധാരം.

ഇത്രയും രേഖകളാണ് പഞ്ചായത്തിന് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷന് സമർപ്പിക്കേണ്ടതാണ്.