വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീട് നിർമ്മാണം എന്നത് അതിസങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്.

വീട് വയ്ക്കുന്നതിനെ പറ്റി മനസിൽ ഒരു പ്ലാൻ തോന്നുന്നത് മുതൽ അത് പൂർത്തിയാകുന്നതു വരെ ഓടി തീർക്കേണ്ടത് ഒരു വലിയ മാരതോൺ തന്നെയാണ്.

കൃത്യമായ പ്ലാനിങ്, ബഡ്ജറ്റ് കണ്ടെത്തൽ എന്നിങ്ങിനെ ഒന്നിനു പുറകെ മറ്റൊന്നായി വീടുപണി പൂർത്തിയായി ആ വീട്ടിൽ താമസിക്കുന്നത് വരെ നിരവധി കാര്യങ്ങളായിരിക്കും ഉണ്ടാവുക.

പുതിയ വീട് പണിയുക മാത്രമല്ല പലരും പണി പൂർത്തിയായ വീട് വാങ്ങാനും താത്പര്യപ്പെടുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും വീട് വാങ്ങുന്നതിനു മുൻപും പണിയുന്നതിനും മുൻപും തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

പുതിയതായി ഒരു വീട് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആദ്യം അതിന് അനുയോജ്യമായ ഒരു പ്ലോട്ട് കണ്ടെത്തുകയാണ് വേണ്ടത്.

കുടുംബ സ്വത്തായി ലഭിക്കുന്ന പ്ലോട്ട് ഉള്ളവർക്ക് അതിൽ തന്നെ വീട് പണിയുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്.

അതേസമയം പുതിയതായി പ്ലോട്ട് വാങ്ങി വീടു വയ്ക്കുകയാണെങ്കിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നത് ടൗണിൽ വേണോ ഗ്രാമത്തിൽ വേണോ എന്ന കാര്യം ആദ്യം ഉറപ്പിക്കുക. അതിനു ശേഷം മാത്രം പ്ലോട്ടിനെ പറ്റി അന്വേഷണം തുടങ്ങിയാൽ മതി.

പുതിയതായി ഒരു വീട് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം എല്ലാവരും ആശ്രയിക്കുന്നത് പത്രമാധ്യമങ്ങൾ വഴി വരുന്ന പരസ്യങ്ങളെ ആയിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്നത് നിങ്ങൾക്ക് അറിയാത്ത ഒരു വ്യക്തി കാണിച്ചു തരുന്ന സ്ഥലം എത്രമാത്രം വിശ്വാസയോഗ്യമാണ് എന്നതായിരിക്കും.

അതുകൊണ്ടു തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പറ്റി ഒരു വിശദമായ അന്വേഷണം അയൽപക്ക കാരോട് നടത്തുന്നത് ഗുണം ചെയ്യും.

പ്ലോട്ട് ഏത് തരത്തിൽ ഉൾപ്പെടുന്നതാണ് എന്നും അവിടെ ജലലഭ്യത, വഴി എന്നിവ കൃത്യമായി ലഭിക്കുമോ എന്നതും ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

കൃഷിയിടം, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങൾ വീട് നിർമാണത്തിനായി തിരഞ്ഞെടുത്താൽ പിന്നീട് അതിന്റെ പുറകെ വരുന്ന പ്രശ്നങ്ങൾ നേരിടാൻ തയ്യാറാകേണ്ടി വരും.

വിൽക്കാനായി നിർമ്മിക്കുന്ന വീടുകളിൽ പല രീതിയിലുള്ള ചതികളും ഒളിഞ്ഞിരിപ്പുണ്ട്.

വീടു വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാർ ഉണ്ടെങ്കിൽ അവരുടെ ലാഭം കൂടി ചേർത്ത ഒരു തുക വീടിന് പറയുകയും അത് വാങ്ങുന്ന വ്യക്തിക്ക് സ്ഥലം, വീട് എന്നിവയുടെ യഥാർത്ഥ വിലയെ പറ്റി ഒരു ധാരണ ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട് മണ്ണിട്ട് നികത്തിയത് ആണോ എന്ന് കാര്യം ചോദിച്ച് മനസിലാക്കുകയും അങ്ങിനെയാണെങ്കിൽ നല്ല രീതിയിൽ ഉറപ്പുണ്ടോ എന്നതും പരിശോധിച്ച് നോക്കണം. അടിത്തറ കെട്ടാനായി കരിങ്കല്ല് തന്നെയാണോ ഉപയോഗിച്ചിട്ടുള്ളത് എന്ന കാര്യം ഉറപ്പ് വരുത്തണം. ഇപ്പോൾ വീട് നിർമ്മാണത്തിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഹോളോബ്രിക്സ് ആണ്. ഇവ തന്നെ 6 ഇഞ്ച് വലിപ്പത്തിൽ ഉള്ളതാണോ എന്ന കാര്യവും ചോദിച്ച് മനസ്സിലാക്കുക. പല സാഹചര്യങ്ങളിലും ഹോളോബ്രിക്സ് ഉപയോഗപ്പെടുത്തി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് രണ്ടാമത്തെ നില കെട്ടാൻ ബുദ്ധിമുട്ടാണ്. വീട് വാർപ്പ് കഴിഞ്ഞു ഒരു മാസമെങ്കിലും വെള്ളമുപയോഗിച്ച് നനച്ചാൽ മാത്രമാണ് അവയ്ക്ക് ആവശ്യത്തിന് ബലം ഉണ്ടാവുകയുള്ളൂ. ഫ്ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ടൈൽ ക്വാളിറ്റി ഉള്ളതാണോ എന്ന കാര്യം ഉറപ്പു വരുത്തണം.

കട്ടില, ജനാലകൾ എന്നിവ തടി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എങ്കിൽ നല്ല മരം ഉപയോഗപ്പെടുത്തി നിർമ്മിച്ചില്ല എങ്കിൽ പെട്ടെന്ന് ദ്രവിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. പ്ലംബിങ്ങി നായി ഉപയോഗിച്ചിട്ടുള്ളത് ലോക്കൽ സാധനങ്ങളാണ് എങ്കിൽ അവ ഒരു വർഷമാകുമ്പോഴേക്കും കേടായി പോകാനുള്ള സാധ്യതയുണ്ട്. ഇലക്ട്രിക്കൽ വർക്കിനായി ഉപയോഗപ്പെടുത്തിയുള്ള സ്വിച്ച്, വയറുകൾ, ബൾബ് ഹോൾഡറുകൾ എന്നിവയ്ക്ക് ആവശ്യത്തിന് ക്വാളിറ്റി ഇല്ല എങ്കിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാറ്റേണ്ടതായി വരും. പൂർണ്ണമായും പണി കഴിഞ്ഞ ഒരു വീടാണ് വാങ്ങുന്നത് എങ്കിൽ ജനാലകൾ, അവയുടെ പാളികൾ എന്നിവ പഴയ തടികൊണ്ട് നിർമ്മിച്ച പോലീഷ് ചെയ്ത് വയ്ക്കാനുള്ള സാധ്യത കൂടുതലാണ്.

പണി മുഴുവനായും പൂർത്തിയായി കഴിഞ്ഞ ഒരു വീട് വാങ്ങുന്നതിന് മുൻപ് അത് നിർമ്മിച്ച കോൺട്രാക്ടറെ പറ്റി ചോദിച്ചു മനസ്സിലാക്കുക. അവർ മുൻപ് നിർമ്മിച്ച വീടുകളിൽ ചോർച്ച, വിള്ളൽ, മറ്റ് സുരക്ഷാ പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത്തരത്തിലുള്ള ഒരു പ്രോജക്ട് തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരു വീടിന്റെ പുറം ഭംഗി മാത്രം കണ്ട് വാങ്ങാതെ അതിനകത്ത് ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽ ക്വാളിറ്റി, സ്ഥലസൗകര്യം, കാറ്റ്, വെളിച്ചം എന്നിവയുടെ ലഭ്യത എന്നിവയ്ക്ക് കൂടി പ്രാധാന്യം നൽകാനായി ശ്രദ്ധിക്കുക.

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസിലാക്കിയിരുന്നാൽ വലിയ രീതിയിലുള്ള ചതിക്കുഴികളിൽ ചാടേണ്ടി വരില്ല.