ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യം തന്നെയാണ് ലിന്റിൽ വാർപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

ഓടിട്ട രീതിയിൽ വീട് നിർമ്മിക്കുമ്പോൾ ചെയ്തിരുന്നത് ലിന്റിൽ ചെയ്യുന്നതിന് പകരമായി വീടിന് ഈടും ഉറപ്പും ലഭിക്കുന്നതിന് വേണ്ടി കട്ടിള വക്കുമ്പോൾ അതിനോടൊപ്പം വെട്ടുകല്ല് ഉപയോഗിച്ച് പടുത്തു നൽകുന്ന രീതിയായിരുന്നു.

പിന്നീട് കാലം മാറിയപ്പോൾ കൂടുതൽ ഉറപ്പ് വീടിന് ലഭിക്കുന്നതിനായി മരത്തിന്റെ വലിയ തടി,സ്റ്റീൽ റോഡ് എന്നിവ ഉപയോഗിച്ച് തുടങ്ങി.

അതായത് ലിൻഡിൽ ചെയ്യുന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഓപ്പണായി കിടക്കുന്ന സ്ഥലങ്ങളിലെ ഭാരം രണ്ട് ഭാഗങ്ങളിലേക്കും ഒരേ രീതിയിൽ എത്തിക്കുക എന്നതാണ്.

ലിന്റിൽ നൽകുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെ പറ്റി വിശദമായി മനസിലാക്കാം.

ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയെല്ലാമാണ്.

കോൺക്രീറ്റ് ഉപയോഗപ്പെടുത്തി ലിന്റിൽ വാർക്കുന്ന രീതിയാണ് നമ്മുടെ നാട്ടിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.പഴയ കാലത്തെ വീടുകളിൽ പ്രധാനമായും കട്ടിള, ജനാല എന്നിവയോട് ചേർത്താണ് ലിന്റിൽ നൽകിയിരുന്നത്.

എന്നാൽ വീടിന്റെ ബലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി വീടിന്റെ ചുറ്റുപാടും ലിന്റിൽ വാർത്ത് നൽകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അങ്ങിനെ ചെയ്യുന്നത് വഴി എല്ലാ ചുമരുകളും തമ്മിൽ കൂടുതൽ ബലത്തിൽ ഒത്തൊരുമിച്ച് നിൽക്കുന്നതിന് വഴിയൊരുക്കുന്നു.

വീടിന്റെ എല്ലാ ഭാഗത്തേക്കും ലിന്റിൽ ഒരേ രീതിയിൽ നൽകുന്നതു കൊണ്ടുതന്നെ അതിന് അടിയിലായി വരുന്ന ഒരു മീറ്റർ ഭാഗത്ത് എവിടെ വേണമെങ്കിലും ആവശ്യാനുസരണം കട്ടിളകളും ജനാലകളും ഫിറ്റ് ചെയ്ത് നൽകാനായി സാധിക്കും.

ലിന്റിൽ വാർക്കുന്നതിനായി നിർമ്മാണ മേഖലയിൽ വളരെയധികം പ്രാവീണ്യമുള്ള ഒരു എൻജിനീയറുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്.

വാതിലുകൾ ജനാലകൾ എന്നിവ ലിന്റിൽ ചെയ്തതിനു ശേഷം നൽകുമ്പോൾ അവയ്ക്കിടയിൽ വരുന്ന ഗ്യാപ്പ് ശരിയായ അളവിൽ തന്നെയാണോ എന്ന കാര്യം ഉറപ്പു വരുത്തണം.

വാതിലുകൾക്കും ജനാലകൾക്കും വേണ്ടി ഓപ്പണിങ് നൽകുമ്പോൾ അവയ്ക്കിടയിൽ ചുമരുകൾ ശരിയായ രീതിയിൽ വരുന്നില്ലേ എന്ന കാര്യം കൂടി ഉറപ്പ് വരുത്തണം.

വീടിന്റെ കോർണർ ഭാഗങ്ങളിലാണ് ജനാലകൾ വരുന്നത് എങ്കിൽ ഇരു ഭാഗങ്ങളിൽ നിന്നും കാൻഡി ലിവർ ബീമുകൾ നൽകിയിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം.

ലിന്റിലും ചില കണക്കുകളും.

ലിന്റിൽ വാർക്കുന്നതിനായി ഭിത്തികളിൽ 8mm തിക്ക്നസിൽ ഉള്ള കമ്പിയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ നാല് കമ്പികളാണ് ഉപയോഗപ്പെടുത്തുക.അതായത് ഒരു മീറ്റർ ഓപ്പണിങ് വരുന്ന സാഹചര്യങ്ങളിലാണ് മുകളിൽ പറഞ്ഞ അളവ് കമ്പി ഉപയോഗപ്പെടുത്തുന്നത്. ഓപ്പണിങ്ങിന്റെ വലിപ്പം കൂടുന്നതിന് അനുസരിച്ച് കമ്പിയുടെ തിക്ക്നസ്, മറ്റ് അളവുകൾ എന്നിവയിൽ വ്യത്യാസം വരുത്തേണ്ടതാണ്.

ഭിത്തിയുടെ വണ്ണം ഏകദേശം 20 സെന്റീമീറ്റർ എന്ന അളവിലാണ് കണക്കാക്കുന്നത് എങ്കിൽ ആ ഭാഗം ലിന്റിൽ കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ സിമന്റ് മണൽ എന്നിവ ഉൾപ്പെടുന്ന മിശ്രിതം തയ്യാറാക്കുന്നത് 1:2:4 എന്ന അനുപാതത്തിന് അടിസ്ഥാനമാക്കിയാണ്.

ഓപ്പണിംഗിന്റെ നീളം ഒരു മീറ്റർ വരെയാണ് എങ്കിൽ 8mm ഉള്ള രണ്ട് കമ്പികളാണ് ഉപയോഗപ്പെടുത്തുക.

അതേസമയം ഓപ്പണിങ് ഗ്യാപ്പ് ഒന്നര മീറ്ററിന് മുകളിലും രണ്ട് മീറ്റർ വരെയും ആണ് അളവ് വരുന്നത് എങ്കിൽ 10 എം എം തിക്ക്നസിലുള്ള രണ്ട് കമ്പിയാണ് ഉപയോഗപ്പെടുത്തുന്നത്.

രണ്ടു മുതൽ രണ്ടര മീറ്റർ വരെ അളവിലുള്ള ഓപ്പണിങ് ഗ്യാപ്പിൽ മുകൾ ഭാഗത്ത് 10 എം എം തിക്ക്നസ് വരുന്ന രണ്ട് കമ്പികളും, താഴെ ഭാഗത്തായി 12 എം എം തിക്ക്നസ്സിൽ വരുന്ന രണ്ട് കമ്പികളും 10 എം എം തിക്ക്നസ്സിൽ വരുന്ന ഒരു കമ്പിയും എന്ന കണക്കിലാണ് ഉപയോഗപ്പെടുത്തുന്നത്.ഇവയിലെല്ലാം 20 സെന്റീമീറ്റർ വരെയാണ് അകലം വരുന്നത് എങ്കിൽ 8mm റിംഗ് ആണ് ഉപയോഗപ്പെടുത്തുന്നത്.

ഓപ്പണിങ് നിർമ്മിച്ച് നൽകുമ്പോൾ അതിനു മുകളിലായി മറ്റേതെങ്കിലും രീതിയിൽ കൂടുതൽ ഭാരം കൊണ്ടു വരുന്നുണ്ട് എങ്കിൽ അളവുകളിൽ വ്യത്യാസം വരുന്നതാണ്.

ഒരു സ്ട്രക്ച്ചറൽ എൻജിനീയറുടെ സഹായത്തോടെയാണ് വീടുപണി പൂർത്തീകരിക്കുന്നത് എങ്കിൽ ഓരോ ഘട്ടത്തിലും ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി പണി പൂർത്തിയാക്കാൻ സാധിക്കും.

ശരിയായ അളവുകൾ പാലിച്ചല്ല ലിന്റിൽ വാർത്ത് നൽകുന്നത് എങ്കിൽ പിന്നീട് ഭാരം കൂടുതൽ താങ്ങാൻ പറ്റാത്ത അവസ്ഥ വരികയും അത് വീട് തകർന്നു പോകുന്നതിന് വരെ കാരണമാവുകയും ചെയ്തേക്കാം.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഒരു കാര്യമായി ലിന്റിൽ വാർപ്പിനെ കണക്കാക്കാം.

ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും തീർച്ചയായും വീട് നിർമ്മാണത്തിൽ വളരെ വലിയ പങ്കു വഹിക്കുന്ന കാര്യങ്ങളാണ്.