ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part – 2

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും

  • ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ ചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യും?

ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ െചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യും?

വ്യക്തിഗത ലൈഫ് അപേക്ഷകരുടെ യൂസർ നെയിം അവർ അപേക്ഷ സമർപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആയിരിക്കും. പാസ്സ് വേഡ് മറന്നു പോയിട്ടുണ്ടെങ്കിൽ forgot pass word സംവിധാനത്തിലൂടെ പുതിയ പാസ്സ് വേഡ് ഉണ്ടാക്കുകയും ചെയ്യാം.

പാസ്സ് വേഡ് അറിയാവുന്നവർ Life Mission എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം അപേക്ഷ സമർപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ യൂസർ നൈമായി നൽകി ലോഗിൻ ചെയ്താൽ സമർപ്പിച്ച അപേക്ഷ കാണാൻ കഴിയും.

പക്ഷെ അവർക്ക് അപേക്ഷ എഡിറ്റു ചെയ്യാൻ കഴിയുകയില്ല. കൂടാതെ ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ പരാതിയുണ്ടെങ്കിൽ യൂസർ നൈമും പാസ്സ് വേഡും അറിയാവുന്നവർക്ക് അവരുടെ ലോഗിൻ വഴി അപ്പീൽ നൽകുവാനും കഴിയും.

എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഏതാണെന്ന് അറിയാത്തവർക്ക് തങ്ങളുടെ ലോഗിൻ വഴി അപേക്ഷ കാണാനോ അപ്പീൽ നൽകാനോ കഴിയുകയില്ല.

അത്തരത്തിലുള്ളവർ ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫിസിൽ നേരിട്ടുചെന്ന് റേഷൻ കാർഡ് നമ്പറോ അപേക്ഷ നൽകിയപ്പോൾ ലഭിച്ച റഫറൻസ് നമ്പറോ നൽകിയാൽ അവർ സൈറ്റിൽ നോക്കി ആവശ്യമായ വിവരങ്ങൾ നൽകുന്നതാണ്.

യൂസർ നൈമും പാസ്സ് വേഡും മറന്നുപോയവർക്ക് അപ്പീൽ നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ അപ്പീൽ അധികാരികൾക്ക് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി / മുനിസിപ്പാലിറ്റി സെക്രട്ടറി) നേരിട്ട് അപ്പീൽ അപേക്ഷ നൽകാവുന്നതുമാണ്.

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part – 1

അപേക്ഷയുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നമ്പർ ഒഴികെയുള്ള വിവരങ്ങൾ തിരുത്തിനൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയും.

  • ലൈഫ് മിഷനിൽ പേരുണ്ടോ എന്നു മൊബൈൽ വഴി അറിയാൻ പറ്റുമോ?

മൊബൈൽ വഴിയും അറിയാൻ കഴിയും. Life Mission  ലിങ്കിൽ കയറി താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.

  • Life mission 2020 അപേക്ഷിച്ചവർ ലിസ്റ്റിൽ പേരുണ്ടോ എന്നു എങ്ങനെ അറിയാൻ സാധിക്കും?

താമസ സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റിയിൽ റേഷൻ കർഡുമായി ചെന്ന് അന്വേഷിച്ചാൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള  വിവരം ലഭിക്കുന്നതാണ്.

ലൈഫ് മിഷൻ പദ്ധതി

  • Life മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീട് വിൽക്കാൻ കഴിയുമോ?

ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുന്നതിന് സാങ്കേതികമായി തടസ്സം ഒന്നും ഇല്ല.

പക്ഷേ അത് നിർവ്വഹണ ഉദ്യോഗസ്ഥനുമായി വച്ചിട്ടുള്ള കരാർ ലംഘനമായതിനാൽ കൈപ്പറ്റിയ ധനസഹായവും പലിശയും നൽകേണ്ടിവരും

  • ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഓൺലൈൻ വഴി പരിശോധിക്കാൻ കഴിയുമോ?

ഓൺലൈൻ വഴി ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ നിലവിലില്ല.

ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് നോക്കിയാൽ ചിലപ്പോൾ അവിടുത്തെ ലിസ്റ്റ് കാണാൻ കഴിഞ്ഞേക്കും.

  • ലൈഫ് പദ്ധതിയിൽ വീട് ലഭ്യമായാൽ വീടിന്റെ ആധാരം സമർപ്പിക്കേണ്ട ആവശ്യം ഉണ്ടോ?

ഭൂമിയുള്ള ഭവന രഹിതർക്ക് വീട് വയ്ക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുന്നതിന് ഭൂയിലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ നൽകേണ്ടതുണ്ട്.

  • കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് ഫോർവീലർ ഉണ്ടെങ്കിൽ ലൈഫ് മിഷൻ പദ്ധതിയിൽ അനർഹരായി കണക്കാക്കുമോ?

ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണ ആനുകൂല്യം കുടുംബത്തിനുവേണ്ടിയാണ് നൽകുന്നത് എന്നതിനാൽ അർഹതാ മാനദണ്ഡങ്ങൾ ആ കുടുബത്തിലെ എല്ലാ അംഗങ്ങൾക്കും ബാധകമായിരിക്കും.

മകന്റെ പേര് താങ്കളുടെ റേഷൻ കാർഡിൽ ഉള്ളപ്പോൾ കാർ സ്യകാര്യ ആവശ്യത്തിനുള്ളതാണെങ്കിൽ ലൈഫ് പദ്ധതിയിലെ ആനുകൂല്യത്തിന് പരിഗണിക്കുകയില്ല.

  • ലൈഫ് ഭവന പദ്ധിയിൽ അർഹത ഉണ്ടായിട്ടും ലിസ്റ്റിൽ ഉൾപെടുത്തിയില്ലെങ്കിൽ പരാതി നൽകേണ്ടത് ആർക്കാണ് ?

ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അതിന്മേലുള്ള പരാതികൾ ഗ്രാമ പ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിക്കും നഗര പ്രദേശങ്ങളിൽ നഗരസഭാ സെക്രട്ടറിക്കും നൽകാം.

അതിന്മേൽ അവരുടെ തീരുമാനത്തിനെതിരെയുള്ള പരാതികൾ ജില്ലാ കളക്ടർക്ക് നൽകുകയും ചെയ്യാം

  • ലൈഫ് മിഷൻ പ്രകാരം വീടുവെക്കുന്നതിനായുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്തു തിരഞ്ഞെടുക്കാൻ സാധിക്കുമോ?സ്ഥലം മേടിക്കുന്നതിനായി ലൈഫ് മിഷനിലൂടെ എത്ര രൂപയായിരിക്കും ലഭിക്കുക?

മുനിസിപ്പാലിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതർക്ക് തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ ഭൂമിവാങ്ങുതിനു കഴിയും.

എന്നാൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് അത്തരത്തിൽ മറ്റൊരു പഞ്ചായത്തിന്റെ പരിധിയിൽ ഭൂമി വാങ്ങുന്നതിന് നിലവിൽ കഴിയുകയില്ല.ജനറൽ വിഭാഗത്തിന് 2 ലക്ഷം രൂപയും, പട്ടികജാതി/.പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 2.25 ലക്ഷം രൂപ വീതവുമാണ് പഞ്ചായത്തുകളിൽ നിന്നും ഭൂമി വാങ്ങുന്നതിനായി അനുവദിക്കുന്നത്.

മുനിസിപ്പാലിറ്റികളിൽ  ജനറൽ വിഭാഗത്തിന് 2.7 ലക്ഷം രൂപയും, പട്ടികജാതി/ . പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. കോർപറേഷനുകളിൽ അത് ജനറൽ വിഭാഗത്തിന് 5.7 ലക്ഷം രൂപയും, പട്ടികജാതി./ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപ വീതവും ആണ്