ചോര്‍ച്ച യുള്ള കെട്ടിടങ്ങൾ ; കാരണങ്ങളും , പരിഹാരവും.

ചോര്‍ച്ച യുള്ള, പൊട്ടി അടര്‍ന്നു വീഴുകയും ചെയ്യുന്ന കോണ്ക്രീറ്റ് മേല്‍ക്കൂരകള്‍ നമുക്കിന്നു അന്യമല്ല. ലക്ഷങ്ങള്‍ മുടക്കി പടുത്തുയര്‍ത്തുന്ന സ്വപ്ന കൊട്ടാരങ്ങള്‍ക്കു ഏല്‍ക്കുന്ന ഇത്തരം പ്രഹരങ്ങള്‍ക്കു പുറമെ അലുമിനിയം റൂഫ് എന്ന അധിക ചിലവിന്റെ ദൂഷ്യ വശങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. നിര്‍മ്മാണ സമയത്തെ ചിലവ് ചുരുക്കലിന്റെ ബാക്കി പത്രമാണു ഇതു എന്നു പറയേണ്ടതില്ലല്ലോ…

ചോര്‍ച്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

  • ക്വാളിറ്റിയുള്ള സിമെന്റ് ഉപയോഗിക്കുക.
  • തുരുമ്പ് കുറവുള്ള ടി. എം ടി യും ജി ഐ കെട്ട് കമ്പിയും ഉപയോഗിക്കുക.
  • കെട്ടിവയ്ക്കാന്‍ സാധിക്കുന്ന ബ്രാന്റഡ് കവര്‍ബ്ലോക്‌സ് ഉപയൊഗിക്കുക.
  • ക്രിത്യമായ അനുപാതത്തിലാണു കോണ്ക്രീറ്റ് മിക്‌സ് എന്നു ഉറപ്പ് വരുത്തുക.
  • വര്‍ക്കുകളെല്ലാം തുടങ്ങുന്നതിനു മുമ്പ് പരിചയ സമ്പന്നരുടെ അഭിപ്രായം തേടുക.

ഉന്നത ഗുണനിലവാരമുള്ളതും അനുയോജ്യമായ അളവില്‍ ആവശ്യാനുശൃതം ഉപയോഗിക്കപ്പെടേണ്ടതുമായ നിര്‍മ്മാണ സാമഗ്രികള്‍ കൃത്യമായ അനുപാതത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതൊടൊപ്പം ചെറിയ ലാഭം നോക്കി കിട്ടുന്നതു വാങ്ങി തട്ടിക്കൂട്ടാതെ ദീര്‍ഘകാലത്തേക്കുള്ള മുതല്‍ക്കൂട്ടായി ഓരോ വീടും പണിയപ്പെടേണ്ടതു സമൂഹത്തിന്റെയും വ്യക്തികളുടേയും പുരോഗതിക്കു അനിവര്യമാണു.

കെട്ടിടനിര്‍മ്മാണത്തില്‍ പലരും വില കല്‍പ്പിക്കാത്ത ഒരു പ്രധാന ഘടകമാണു കവര്‍ ബ്ലോക്‌സ് അഥവാ സ്‌പെയ്‌സറുകള്‍. എന്താണു കവര്‍ ബ്ലോക്‌സ് അഥവാ സ്‌പെയ്‌സറുകള്‍?

പരിഹാരം കവര്‍ ബ്ലോക്‌സ്

കോണ്ക്രീറ്റിങ്ങിനു മുന്നോടിയായി തട്ടടിച്ച് കഴിയുമ്പോള്‍ വാര്‍ക്ക കമ്പി അതിന്റെ മുകളില്‍ നിരത്തുകയാണു പതിവ്. കോണ്ക്രീറ്റിങ്ങിന്റെ സമയത്ത് ചെറുതായി ഒന്ന് ഉയര്‍ത്തികൊടുക്കുകയൊ അല്ലെങ്കില്‍ തട്ടും വാര്‍ക്കകമ്പിയുമായുള്ള ഉയരം ക്രമീകരിക്കാന്‍ ചെറിയ കല്ലുകള്‍ തിരുകി വയ്ക്കുകയൊ ചെയ്യുകയാണു പതിവു. എന്നാല്‍ തട്ടും വാര്‍ക്കകമ്പിയുമായുള്ള അകലാനുപാതം കൃത്യമായില്ലയെങ്കില്‍ റൂഫിന്റെ മൊത്തത്തിലുള്ള സ്‌റ്റ്രെങ്ങ്തിനെ അതു ബാധിക്കുകയും വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ കോണ്ക്രീറ്റ് നശിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ചോര്‍ച്ച , അടര്‍ന്നു വീഴല്‍ , വിള്ളല്‍ തുടങ്ങിയ കെട്ടിട രോഗങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു.

ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രാചീന മാര്‍ഗ്ഗങ്ങളായ ജെല്ലി, മൊസെയ്ക്ക്, മാര്‍ബിള്‍ , കടപ്പ എന്നിവ ടി എം ടി ക്കു (വാര്‍ക്കക്കമ്പി) കൃത്യമായ സംരക്ഷണമോ മതിയായ അകലാനുപാതമോ പ്രധാനം ചെയ്യുന്നില്ല എന്നതിനു പുറമെ അവ ചുറ്റുമുള്ള കോണ്ക്രീറ്റുമായി യോജിക്കാതിരിക്കുകയും തെന്നിമാറുകയും അതുമൂലം ടി എം ടി താഴേക്കു പതിക്കുകയും തട്ട് ഇളക്കി മാറ്റുമ്പോള്‍ വാര്‍ക്കക്കമ്പി പുറത്ത് കാണുകയും പെട്ടെന്നു തുരുമ്പെടുത്ത് കെട്ടിടത്തിന്റെ തന്നെ ആയുസ് കുറക്കുകയും ചെയ്യുന്നു.

ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനായി കോണ്ക്രീറ്റിനു മുന്‌പെ തന്നെ ഉയര്‍ന്ന സ്‌റ്റ്രെങ്ങ്തും, ക്വാളിറ്റിയുമുള്ള ബ്രാന്റഡ് കവര്‍ബ്ലോക്‌സുകള്‍ (തട്ടും വാര്‍ക്കകമ്പിയുമായുള്ള അകലം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്നത്) ഉപയോഗിച്ച് കെട്ട് കമ്പി കൊണ്ട് കെട്ടി വയ്ക്കുകയാണെങ്കില്‍ തെന്നിമാറാതിരിക്കുകയും ടി എം ടി ക്കു കൃത്യമായ ഉയരം എല്ലായിടത്തും ഒരുപോലെ ലഭിക്കുകയും ചെയ്യുന്നു. കെട്ടി വയ്ക്കാന്‍ പറ്റുന്ന കവര്‍ബ്ലോക്‌സുകള്‍ ചോദിച്ചു വാങ്ങുക.

വൈബ്രേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കെട്ടി വയ്ക്കാവുന്ന കവര്‍ ബ്ലോക്‌സുകള്‍ വളരെ അത്യന്താപേക്ഷിതമാണു.

വളരെ വലിപ്പം കുറഞ്ഞതും കൃത്യമായ സ്‌റ്റ്രെങ്ങ്തുള്ളതും വാര്‍ക്കകമ്പിയുമായി കെട്ടി വയ്ക്കാവുന്നതുമായ ബ്രാന്റഡ് കവര്‍ബ്ലോക്‌സ് കേരളത്തിലെ എല്ലാ പ്രമുഖ സിമെന്റ്, കമ്പി, ഹാര്‍ഡ് വെയര്‍ ഷോപ്പുകളിലും ലഭ്യമാണു.കൂടുതല്‍ വിവരങ്ങള്‍ക്ക് ലേഖകനുമായി നേരിട്ടു ബന്ധപ്പെടുക.

പിന്നെ മറ്റൊരു പ്രധാന ഘടകമാണു കെട്ടുകമ്പി. പെട്ടെന്നു തുരുമ്പ് പിടിക്കാത്ത ജി ഐ കെട്ട്കമ്പി തന്നെ ചോദിച്ച് വാങ്ങാന്‍ മറക്കല്ലെ.

നിര്‍മ്മാണ സമയത്ത് ലാഭിക്കാനായി ശ്രമിക്കുന്ന ഓരോ രൂപയും അഞ്ചു വര്‍ഷത്തിനുള്ളില്‍ത്തന്നെ നൂറ് രൂപയുടെ അധിക ചിലവായി തിരിച്ചു വരും. അതായതു കോണ്ക്രീറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന അശ്രദ്ധയാണു അലുമിനിയം റൂഫ് എന്ന അധികചിലവിനു കാരണമാകുന്നത്.

ലാഭത്തേക്കാള്‍ ഉപരി ക്വാളിറ്റിക്ക് മുന്‍ തൂക്കം നല്‍കിയാല്‍ , നിര്‍മ്മാണ സമയത്തെ ചെറിയ ഒരു ശ്രദ്ധ ലക്ഷങ്ങളുടെ ലാഭം നമുക്കുണ്ടാക്കിത്തരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.