ചെങ്കൽ ക്ലാഡിങ് – ഗൃഹാതുരത്വം നിറഞ്ഞ വീട് ഒരുക്കാം

ചെങ്കൽ ക്ലാഡിങ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കാം

ചെങ്കല്ല് കൊണ്ട് നിർമിച്ച ഒരു വീട് മലയാളികളുടെ സ്വപ്നമാണ്.അത് കൊണ്ട് തന്നെ ചെങ്കല്ലിൽ പണിയുന്ന വീടുകൾക്ക് പ്രിയമേറുന്ന കാലമാണിത്. ചൂടിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ ചെങ്കല്ലിന് കഴിയാറുണ്ട് അതുകൊണ്ട് തന്നെ ചെങ്കല്ലിന് നമ്മുടെ നാട്ടിലും വിദേശങ്ങളിലും വൻ പ്രചാരം ലഭിക്കുന്നുണ്ട് .


പക്ഷെ പഴയ തറവാട് പോലെ ചെങ്കല്ലിൽ കെട്ടി ഓടിട്ട ഇരുനില വീടുകൾ മിക്കയിടങ്ങളിൽ നിന്നും ഇപ്പോൾ ഇല്ലാതായി തീർന്നിരിക്കുന്നു.

ഇങ്ങനെ പരമ്പരാഗതമായ വീടുകൾ നഷ്ടമായതുകൊണ്ടാവാം ചൂടുള്ള വീടുകളാണ് നമ്മൾക്ക് ചുറ്റും.

ചെങ്കല്ല് ചെത്തിമിനുക്കി കെട്ടി വരുമ്പോഴേക്കും ചെലവ് കൂടുന്നത് കൊണ്ടും കല്ലിന്റെ ലഭ്യതക്കുറവും കാരണം വീട് നിർമ്മാണം ബഡ്ജറ്റിൽ നിൽക്കില്ല.

ചെങ്കൽ ക്ലാഡിങ് പ്രതേകതകൾ

ഈ മുഴുവൻ ചെങ്കല്ലുകൾക്ക് പകരമായി ആളുകൾ ചെങ്കൽ ക്ലാഡിങ് സ്റ്റോൺ കൊണ്ട് വീടു ഭംഗിയാക്കാൻ തുടങ്ങിയിരിക്കുന്നു. ചെങ്കല്ല് വെട്ടി ടൈൽ രൂപത്തിലാക്കി കിട്ടുന്ന ലാറ്ററൈറ്റ് ക്ലാഡിംഗ് സ്റ്റോണുകൾക്കും ഇപ്പോൾ നല്ല ഡിമാൻ്റാണ്.

വരാന്തയുടെ ചുമരുകൾ ഭംഗിയാക്കാനും വീടിൻ്റെ പുറത്തെ ചുമരുകൾക്ക് ഡിസൈനായും ഈ ടൈലുകൾ ഉപയോഗിക്കുന്നു. അകത്തെ ചുമരുകൾ ഷോവാളായി മാറ്റാനും ഇത് ഉപയോഗിക്കുന്നുണ്ട്.

ചുടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നവർ തങ്ങളുടെ ശീതീകരിച്ച മുറികളുടെ  ചുവരുകളിൽ തണുപ്പ് നിലനിർത്തുന്നതിനായി ഇത്തരം കല്ലുകൾ പതിപ്പിക്കാറുണ്ട്.

ഉറപ്പിനും ഭംഗിക്കും ദീർഘകാലം നിലനിൽക്കാനും പ്രകൃതിപ്രതിഭാസങ്ങളെ അതിജീവിക്കാനും ഈ ടൈലുകൾക്ക് ശേഷിയുണ്ട് എന്നതാണ് ഇവയുടെ വലിയൊരു സവിശേഷത.ചുവരുകൾ കെട്ടാൻ ഉപയോഗിക്കുന്ന വലിയ ചെങ്കല്ലുകൾ യന്ത്ര സഹായത്തോടെ ചെറിയ ഘനത്തിൽ മുറിച്ചെടുത്താണ‌് ഈ ടൈലുകൾ നിർമിക്കുന്നത‌്.

സാധാരണ ചുവരുകളിലും തറയിലും വി ബോർഡുകൾ കൊണ്ട‌് നിർമിച്ച പ്രതലങ്ങളിലും ചെങ്കൽ ക്ലാഡിങ് നന്നായി യോജിക്കാറുണ്ട്.

12 x 7 ഇഞ്ച്, 12 x 6, 7 x 7, 6x 6 എന്നിങ്ങനെ നാല് സൈസിലുള്ള ടൈലാണ് പൊതുവേ മാർക്കറ്റിൽ ഉള്ളതെങ്കിലും, മറ്റ് അളവുകളും ലഭ്യമാണ്.

ആവശ്യമായ കളറുകളിലും നമ്മൾക്ക് ഇതിനെ രൂപപ്പെടുത്തിയെടുക്കാൻ കഴിയും. ചെങ്കല്ലിന്റെ തനതു കളർ നിലനിർത്തിയും ഉപയോഗിക്കുന്നതും മികച്ച ഒരു മാർഗ്ഗം തന്നെ.

തളിപ്പറമ്പിനടുത്ത ചേപറമ്പ്, ഊരത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇതിനായി ചെങ്കല്ല് സംഭരിക്കുന്നത്.

ഇത് യന്ത്രസഹായത്താൽ 20 മില്ലിമീറ്റർ കനത്തിൽ പല തരത്തിലുള്ള ടൈലുകളായി വെട്ടിയെടുത്ത് കഴുകി ഉണക്കി പായ്ക്ക് ചെയ്താണ് വിപണിയിലെത്തിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളിലെ ചെങ്കല്ല് ഉറപ്പിലും നിറത്തിലും ഭംഗിയുള്ളതാണ്. ഇതിന് നല്ല ഡിമാൻ്റുണ്ട്. ആ ഗുണമേന്മ ഇതിൽ നിന്നുണ്ടാക്കുന്ന ടൈലുകൾക്കും ഉണ്ടാവാറുണ്ട്

സ്ക്വയർ ഫീറ്റിന് നൂറു രൂപയാണ് കമ്പനികളിൽ ന നിന്ന് നേരിട്ട് വാങ്ങുമ്പോഴുള്ള വില. വിപണിയിൽ വിലയിൽ വ്യത്യാസം ഉണ്ടായേക്കാം.

ഏറ്റവും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ 10 സാങ്കേതിക അറിവുകൾ