വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും.നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങിനെ ചിലവ് ചുരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

ആഡംബരം നിറഞ്ഞ വീട് എന്ന സങ്കല്പം മാറ്റി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വീട് എന്ന രീതിയിലേക്ക് കാര്യങ്ങളെ കാണുകയാണെങ്കിൽ തന്നെ ഒരു പരിധിവരെ നിർമ്മാണ ചിലവ് കുറയ്ക്കാനായി സാധിക്കും.

എന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം പണിയുന്ന വീടിന് എന്തിന് ആഡംബരം കുറയ്ക്കണം എന്ന ചിന്താഗതിയാണ് മിക്ക മലയാളികളും വച്ചു പുലർത്തുന്നത്.

ഇവയിൽ തന്നെ സ്ഥിരമായി പ്രവാസജീവിതം നയിക്കുന്ന ആളുകൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വന്ന് താമസിക്കാനായി നിർമ്മിക്കുന്ന വീടുകൾ തന്നെ ഒരു വലിയ ഉദാഹരണമായി എടുക്കാം.

പണം എറിഞ്ഞ് നിർമിക്കുന്ന ഇത്തരം വീടുകൾ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ താമസയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഇനി സ്ഥിരതാമസമുള്ള വീടുകളുടെ കാര്യവും ഇതൊക്കെ തന്നെയാണ്.

വീട് നിർമിച്ച് കുറച്ച് നാളത്തേക്ക് നല്ല വൃത്തിയിലും ഭംഗിയിലും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യുന്ന വീടുകൾ കുറച്ചു കഴിയുമ്പോൾ നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

നിർമ്മാണ ചിലവ് കുറയ്ക്കാനായി വീടിന്റെ ആകൃതിയിലും ചില മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്.അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും തമ്മിലുള്ള ബന്ധം.

പലപ്പോഴും വീട് നിർമ്മാണത്തിനായി മാറ്റി വെച്ച ബഡ്ജറ്റിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീട് നിർമ്മിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല.

ഇത്തരം സാഹചര്യങ്ങളിൽ എല്ലാവിധ ആവശ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒതുങ്ങിയ ബഡ്ജറ്റിൽ ഒരു വീട് നിർമ്മിക്കാൻ തിരഞ്ഞെടുക്കാവുന്ന രീതിയാണ് ദീർഘചതുരാകൃതിയിലുള്ള മാതൃക.

ഇവയിൽ തന്നെ നിർമ്മാണ ചിലവ് കുറയ്ക്കാനായി ചതുരാകൃതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് കൂടുതൽ സാധിക്കുമെന്നാണ് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പറയുന്നത്.

ഒരു കൃത്യമായ ആകൃതിയെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന വീടുകളും കൃത്യമായ അളവുകൾ പാലിച്ചു കൊണ്ട് നിർമ്മിക്കാൻ സാധിക്കും എന്നതാണ് ഇവിടെ എടുത്തു പറയേണ്ട കാര്യം.

ഇത്തരത്തിലുള്ള മാതൃക ഫോളോ ചെയ്യുമ്പോൾ വീടിന്റെ വലിപ്പം കുറയുന്ന അവസ്ഥ വരാറുണ്ട്. ആ അവസ്ഥ മറികടക്കാനായി ദീർഘചതുരാകൃതിയിലേക്ക് ചെറിയ മാറ്റം വരുത്തി നോക്കിയാൽ മതി.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും വീട് നിർമിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ടിന്റെ ആകൃതി അനുസരിച്ച് മാത്രം നിർമ്മിച്ചു നൽകാൻ സാധിക്കുന്ന വീടുകളും കുറവല്ല.

നിങ്ങളുടെ പ്ലോട്ടിന്റെ ഘടന സമചതുരാകൃതിയിൽ ഉള്ളതാണ് എങ്കിൽ അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി ദീർഘചതുരാകൃതിയിലുള്ള ഒരു പ്ലാനിലേക്ക് മാറുകയാണെങ്കിൽ നിർമ്മാണ ചിലവിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടു വരാനായി സാധിക്കും.

ദീർഘ ചതുരാകൃതി തിരഞ്ഞെടുക്കുമ്പോൾ

ഏകദേശം 1000 സ്ക്വയർഫീറ്റ് വലിപ്പത്തിലുള്ള ഒരു വീടാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ചതുരാകൃതിയിൽ നിന്നും അത് മാറ്റി ദീർഘചതുരാകൃതിയിലേക്ക് കൊണ്ടു വരുമ്പോൾ വീടിന്റെ വിസ്തൃതിയുടെ 40 സ്ക്വയർഫീറ്റ് വരെ കുറയ്ക്കാനായി സാധിക്കും.

അങ്ങിനെ നോക്കുകയാണെങ്കിൽ 40 സ്ക്വയർ ഫീറ്റ് നിർമിക്കുന്നതിന് ആവശ്യമായി വരുന്ന ചിലവ് നിർമ്മാണ പ്രവർത്തികളിൽ കുറയ്ക്കാനായി സാധിക്കുന്നതാണ്.

വീടിന്റെ വലിപ്പം കൂട്ടുന്നതിന് അനുസരിച്ച് ഇത്തരത്തിൽ ആകൃതിയിലും മാറ്റങ്ങൾ കൊണ്ടു വന്ന് ആവശ്യങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യം ആർക്കിടെക്റ്റിനോട് ചോദിക്കാവുന്നതാണ്.

എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടു തന്നെ ദീർഘചതുരാകൃതിയിൽ ആണെങ്കിലും വീടുകൾ നിർമ്മിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

കണ്ടംപററി സ്റ്റൈലിൽ നിർമ്മിക്കുന്ന വീടുകൾക്കെല്ലാം ഏകദേശം ബോക്സ് ആകൃതി തന്നെയാണ് വരുന്നത്. അതുകൊണ്ടു തന്നെ ദീർഘചതുരാകൃതി ഉപയോഗപ്പെടുത്തിയാലും മോഡേൺ രീതിയിൽ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒരു വീട് തന്നെ നിർമ്മിച്ചെടുക്കാനും സാധിക്കും.

ബഡ്ജറ്റും ആഗ്രഹങ്ങളും ആവശ്യങ്ങളും ഒത്തൊരുമിച്ചുകൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെ ഏതെങ്കിലും ചില കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്താൽ മാത്രമാണ് ആഗ്രഹിച്ച രീതിയിലുള്ള ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.

കുറഞ്ഞ സൗകര്യങ്ങളെ ഉള്ളൂവെങ്കിലും ബാധ്യതകൾ ഇല്ലാതെ വീട് പണി പൂർത്തിയാക്കാൻ സാധിച്ചാൽ അതു തന്നെയാണ് ഏറ്റവും വലിയ കാര്യം.

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും മനസിലാക്കി വീട് നിർമിക്കാം.